Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി
Bengaluru–Mangaluru Vande Bharat Service Cancelled Before Trial Operations: ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനായാണ് ട്രയല്‍ റണ്‍ നടത്താന്‍ റെയില്‍വേ തീരുമാനിച്ചത്. വേഗത, ട്രാക്ക് ശേഷി, തുരങ്ങളിലൂടെ പോകുമ്പോഴുള്ള പ്രവര്‍ത്തനം, റൂട്ടിലെ മറ്റ് വെല്ലുവിളികള്‍ തുടങ്ങിയവ ഈ ഘട്ടത്തില്‍ വിലയിരുത്തും.

വന്ദേ ഭാരത്
യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിനാണ് ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്. മെയ് 31 മുതല്‍ ജൂണ്‍ 3 വരെ ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുമെന്നായിരുന്നു റെയില്‍വേ അറിയിപ്പ്. എന്നാല്‍ പരീക്ഷണയോട്ടം റദ്ദാക്കിയതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതോടെ പരീക്ഷണയോട്ടവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ക്രമീകരണങ്ങളും സ്റ്റേഷന്‍ തലത്തിലുള്ള തയാറെടുപ്പുകളും റദ്ദാക്കി.
സൗത്ത് വെസ്റ്റേണ്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍, 2026 മെയ് 31ന് പുറപ്പെട്ട് ജൂണ്‍ മൂന്നിന് യശ്വന്ത്പൂരിനും മംഗളൂരുവിനും ഇടയിലുള്ള പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ പരീക്ഷണയോട്ടം നടത്തി ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനായാണ് ട്രയല്‍ റണ്‍ നടത്താന്‍ റെയില്‍വേ തീരുമാനിച്ചത്. വേഗത, ട്രാക്ക് ശേഷി, തുരങ്ങളിലൂടെ പോകുമ്പോഴുള്ള പ്രവര്‍ത്തനം, റൂട്ടിലെ മറ്റ് വെല്ലുവിളികള്‍ തുടങ്ങിയവ ഈ ഘട്ടത്തില്‍ വിലയിരുത്തും.
എന്തുകൊണ്ട് പരീക്ഷണയോട്ടം ഉപേക്ഷിച്ചു?
ഷിരാഡി ഘട്ട് റൂട്ടില്‍ വന്ദേ ഭാരത് ട്രെയിനിന് ആവശ്യമായ ഓട്ടോ ബ്രേക്കിങ് സിസ്റ്റം സ്ഥാപിക്കാന്‍ കഴിയാതെ പോയതാണ് നിലവില്‍ ട്രയല്‍ റണ്‍ റദ്ദാക്കുന്നതിന് കാരണമായത്. ഈ റൂട്ടില്‍ വൈദ്യുതീകരണ ജോലികളും മന്ദഗതിയിലാണ് നടന്നിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന മഴക്കാലം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസം സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്, അതിനാല്‍ തന്നെ വന്ദേ ഭാരതിന് ആവശ്യമായ ജോലികള്‍ പൂര്‍ത്തിയാക്കി എന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നതില്‍ വ്യക്തതയില്ല.
വന്ദേ ഭാരത് പരീക്ഷണയോട്ടം ഇനിയെന്ന്?
മെയ് 31ന് യശ്വന്ത്പൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട് ജൂണ്‍ മൂന്നിന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു ആദ്യ ട്രയല്‍ റണ്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ തീരുമാനിച്ചിരുന്നത്. ഇതുസംബന്ധിച്ച് ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പൂര്‍ണമായും ടു-വേ ട്രയല്‍ റണ്‍ ആയിരുന്നു നിശ്ചയിച്ചത്. എന്നാല്‍ നിലവില്‍ ട്രയല്‍ റണ്ണിനായി നടത്തിയ എല്ലാ ക്രമീകരണങ്ങളും റദ്ദാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ അടുത്ത ട്രയല്‍ റണ്‍ എന്നായിരിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Also Read: Bengaluru Train: ബെംഗളൂരു ട്രെയിനുകളെല്ലാം വൈകും, റൂട്ടിലും മാറ്റം; റെയില്‍വേ അറിയിപ്പ്
പദ്ധതിക്ക് മുന്നില്‍ തടസങ്ങള്‍ മാത്രം
ബെംഗളൂരു മുതല്‍ മംഗളൂരു വരെ സര്‍വീസ് നടത്താന്‍ പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ചത് മുതല്‍ നേരിടുന്നത് വലിയ തടസങ്ങളാണ്. ആദ്യം റൂട്ടില്‍ മാറ്റം വരുത്തി യാത്രക്കാരെ ഞെട്ടിച്ച റെയില്‍വേ ഇപ്പോള്‍ പരീക്ഷണയോട്ടം തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
സകലേശ്പൂരിനും സുബ്രഹ്‌മണ്യത്തിനും ഇടയിലുള്ള റൂട്ടില്‍ ഏകദേശം 55 കിലോമീറ്റര്‍ നീളമുള്ള ചുരമുണ്ട്, ഇതുവഴി വേണം റെയില്‍വേ ട്രാക്ക് കടന്നുപോകാന്‍. ഇതുമാത്രമല്ല, ഈ വന്ദേ ഭാരത് കടന്നുപോകുന്നത് 57 തുരങ്കങ്ങള്‍, 258 പാലങ്ങള്‍, 108 കുത്തനെയുള്ള വളവുകള്‍ എന്നിവയിലൂടെയാണ്. ഗതാഗതത്തിന് ഇവ വളരെ നല്ലതാണെങ്കിലും ചുരമിറങ്ങുമ്പോള്‍ ബ്രേക്കിങ് സിസ്റ്റം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് സ്ഥാപിക്കാന്‍ ഇതുവരെ റെയില്‍വേയ്ക്ക് സാധിച്ചിട്ടില്ല.
English Summary
South Western Railway has cancelled the proposed Vande Bharat Express between Bengaluru and Mangaluru. The railway zone has also decided not to conduct the planned trial run for the service. The project was expected to improve connectivity between the two cities. The decision has come as a setback for passengers awaiting the semi high speed train.