Bengaluru Train: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്; ട്രയൽ റൺ തുടങ്ങി

Bengaluru Mangaluru Vande Bharat Moves Closer to Launch: പുതിയ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് റൂട്ടിലെ വിവിധ സാഹചര്യങ്ങളില്‍ ട്രെയിനിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് ഘട്ട് മേഖലയിലൂടെയുള്ള യാത്ര, വേഗത, ബ്രേക്കിങ് സംവിധാനം, യാത്രയ്‌ക്കെടുക്കുന്ന സമയം, ട്രാക്കിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ ട്രയലില്‍ പരിശോധിച്ചു.

Bengaluru Train: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്; ട്രയൽ റൺ തുടങ്ങി

വന്ദേഭാരത്

Published: 

07 Sep 2026 | 01:26 PM

ബെംഗളൂരുവിനും മംഗളൂരുവിനുമിടയില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി യശ്വന്ത്പൂര്‍ ജങ്ഷനും മംഗളൂരു സെന്‍ട്രലിനും ഇടയില്‍ 16 കോച്ചുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം നടത്തി. പുതിയ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് റൂട്ടിലെ വിവിധ സാഹചര്യങ്ങളില്‍ ട്രെയിനിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് ഘട്ട് മേഖലയിലൂടെയുള്ള യാത്ര, വേഗത, ബ്രേക്കിങ് സംവിധാനം, യാത്രയ്‌ക്കെടുക്കുന്ന സമയം, ട്രാക്കിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ ട്രയലില്‍ പരിശോധിച്ചു.

വെല്ലുവിളി ഘട്ട് മേഖല

ബെംഗളൂരു-മംഗളൂരു പാതയിലെ ഘട്ട് പ്രദേശങ്ങളിലൂടെയുള്ള യാത്ര പുതിയ വന്ദേഭാരത് സര്‍വീസിന് നിര്‍ണായകമാണ്. കയറ്റിറക്കങ്ങളും വളവുകളും ഉള്‍പ്പെടുന്ന ഈ ഭാഗത്ത് ട്രെയിനിന്റെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കേണ്ടതുണ്ട്. ട്രയല്‍ റണ്ണിനിടെ ട്രാക്കിന്റെ നിലവാരം, ബ്രേക്കുകളുടെ പ്രവര്‍ത്തനം, വൈദ്യുത സംവിധാനങ്ങളുടെ പ്രതികരണം, ട്രെയിനിന്റെ മൊത്തത്തിലുള്ള പ്രകടനം എന്നിവ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു.

യാത്രാ സമയം

യശ്വന്ത്പൂരില്‍ നിന്ന് മംഗളൂരു സെന്‍ട്രലിലേക്ക് എത്താന്‍ വന്ദേഭാരതിന് ഏകദേശം 8 മണിക്കൂര്‍ 20 മിനിറ്റ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള മടക്കയാത്ര ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. താല്‍ക്കാലിക സമയക്രമമനുസരിച്ച് രാവിലെ 6.05ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.25ന് മംഗളൂരു സെന്‍ട്രലില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്. ഹാസന്‍, സകലേശ്പൂര്‍, സുബ്രഹ്‌മണ്യ റോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായേക്കും. മംഗളൂരു സെന്‍ട്രലില്‍ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെട്ട് രാത്രി 11 മണിയോടെ യശ്വന്ത്പൂരില്‍ എത്തുന്ന രീതിയിലാണ് മടക്കയാത്ര.

Also Read: ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ഐ.എസ്.ആർ.ഒ

അന്തിമ സമയക്രമം പിന്നീട്

ട്രയല്‍ റണ്ണിലൂടെ യാത്രയ്ക്കായി വേണ്ടിവരുന്ന സമയം കൃത്യമായി മനസിലാക്കുകയാണ് റെയില്‍വേയുടെ പ്രധാന ലക്ഷ്യം. അതിനുശേഷമായിരിക്കും സര്‍വീസിന്റെ അന്തിമ സമയക്രമം തീരുമാനിക്കുക. ട്രെയിന്‍ ഏത് സ്റ്റേഷനുകളില്‍ നിര്‍ത്തണം, കൃത്യമായ പുറപ്പെടല്‍എത്തിച്ചേരല്‍ സമയം തുടങ്ങിയ കാര്യങ്ങളിലും അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ട്രയല്‍ റണ്ണിന്റെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷം റെയില്‍വേ മന്ത്രാലയമാണ് അന്തിമ വിവരങ്ങള്‍ പ്രഖ്യാപിക്കുക.

English Summary

The Bengaluru–Mangaluru Vande Bharat has entered the trial-run stage. The proposed service is expected to improve connectivity between Bengaluru and coastal Karnataka. The route, stops and schedule will be finalised before the regular service begins.

Loading...
Unable to load recommendations.
Follow Us
Related Stories
പാരീസിൽ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രം തുറന്നു; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിലെ പുതിയ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ഐ.എസ്.ആർ.ഒ
ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി