Bengaluru Vande Bharat Sleeper: ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ കുതിക്കാന്‍ ദിവസങ്ങള്‍ മാത്രം; റൂട്ടും സ്റ്റോപ്പുമെല്ലാം അറിഞ്ഞോളൂ
Vande Bharat Sleeper Train Between Bengaluru and Mumbai Coming Soon: All You Need to Know: പശ്ചിമ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ പാത കൂടിയാണ് ബെംഗളൂരു-മുംബൈ. ബിസിനസ് ആവശ്യത്തിനായി പോകുന്നവര്‍, ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാം അതിവേഗ യാത്ര സാധ്യമാക്കാന്‍ ഇതുവഴി സാധ്യമാകും.
ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ അതിവേഗ സാധ്യമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. രാജ്യത്തെ സാമ്പത്തിക-സാങ്കേതിക നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കുകയും കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ വരവ്. പുതിയ വന്ദേ ഭാരത് ട്രെയിന്‍ എത്തുന്നതോടെ യാത്രക്കാര്‍ക്ക് അതിവേഗത്തില്‍ ഇരുനഗരങ്ങളിലും എത്തിച്ചേരാനാകും. വ്യാവസായിക മേഖലയ്ക്കും ടൂറിസത്തിനും ട്രെയിന്‍ ഉത്തേജനമേകുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ റൂട്ട്
ബെംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനും മുംബൈയിലെ ശിവാജി മഹാരാജ് ടെര്‍മിനല്‍സിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനായിരിക്കും ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. പൂനെ, സോളാപൂര്‍, കലബുറഗി, ഹുബ്ബള്ളി ഉള്‍പ്പെടെയുള്ള സ്റ്റേഷനുകള്‍ക്കിടെ ആയിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
പശ്ചിമ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ പാത കൂടിയാണ് ബെംഗളൂരു-മുംബൈ. ബിസിനസ് ആവശ്യത്തിനായി പോകുന്നവര്‍, ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാം അതിവേഗ യാത്ര സാധ്യമാക്കാന്‍ ഇതുവഴി സാധ്യമാകും.
യാത്രാ സമയം കുറയും
യാത്രാ സമയം ഗണ്യമായി കുറയ്ക്കും എന്നതാണ് മുംബൈ-ബെംഗളൂരു വന്ദേ ഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള മറ്റ് ട്രെയിനുകള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 22 മണിക്കൂര്‍ സമയമെടുക്കുന്നുണ്ട്. ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ ഏകദേശം 16 മണിക്കൂറും സമയം വേണ്ടിവരുന്നു.
പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം വന്ദേ ഭാരത് സ്ലീപ്പറിന് ഏകദേശം 17 മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ ട്രെയിനിന്റെ അന്തിമ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 15 മണിക്കൂറാക്കിയും യാത്രാ സമയം കുറച്ചേക്കാന്‍ സാധ്യതയുണ്ട്.
എപ്പോള്‍ ട്രെയിന്‍ പുറപ്പെടും?
മുംബൈയില്‍ നിന്ന് വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9 മണിയോടെ പൂനെയില്‍ എത്തിച്ചേരും. അര്‍ധരാത്രിയോടെ സോളാപൂരിലും, പുലര്‍ച്ചെ ഹുബ്ബള്ളിയിലെത്തും. രാവിലെ 8 മണിയോടെ ബെംഗളൂരുവില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അന്തിമ ഷെഡ്യൂള്‍ പുറത്തുവരുമ്പോള്‍ ഈ സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
എവിടെയെല്ലാം സ്‌റ്റോപ്പുകള്‍ ഉണ്ടാകും?
മുംബൈ, പൂനെ ജങ്ഷന്‍, സോളാപൂര്‍, കലബുറഗി, ഗുണ്ടക്കല്‍ ജങ്ഷന്‍, ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക. എന്നാല്‍ ഇവ മാത്രമായിരിക്കില്ല, ഇനിയും ഒരുപാട് സ്റ്റോപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനായുണ്ട്, അത് വൈകാതെ പൂര്‍ത്തിയാക്കി അന്തിമ ഷെഡ്യൂള്‍ ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കും.
മുംബൈ-ബെംഗളൂരു ട്രെയിന്‍ എന്ന് യാത്ര ആരംഭിക്കും?
യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ലോഞ്ച് തീയതി ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്തിമ ടൈംടേബിള്‍, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക്, പ്രവര്‍ത്തന ഷെഡ്യൂള്‍ എന്നിവ വൈകാതെ പുറത്തുവിടുമെന്നാണ് വിവരം.
English Summary
The Bengaluru–Mumbai Vande Bharat Sleeper train is expected to begin service soon, offering faster overnight travel between the two cities. Here are the expected launch date, route, major stoppages, journey time, and other key details about the upcoming Indian Railways service.