Namma Metro: നമ്മ മെട്രോ പിങ്ക് ലൈന്‍ പാത തുറക്കില്ലേ? പറഞ്ഞ സമയമെല്ലാം കഴിഞ്ഞു, ഇനിയെന്ന്?
Bengaluru Namma Metro Pink Line Launch Uncertain as 2026 Deadline Under Threat: റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. വിജയകരമായ പരീക്ഷണയോട്ടങ്ങള്‍ക്ക് ശേഷം ബിഎംആര്‍സിഎല്‍ റെയില്‍വേ ബോര്‍ഡിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമേ സര്‍വീസുകള്‍ ആരംഭിക്കുകയുള്ളൂ.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ ഓരോ ദിവസവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാതയാണ് പിങ്ക് ലൈന്‍. മെയ് മാസത്തോടെ പാത തുറക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) പ്രഖ്യാപനം. എന്നാല്‍ പരിശോധനകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍, മെയ് മാസത്തില്‍ പാത തുറന്നേക്കില്ലെന്നാണ് വിവരം.
റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. വിജയകരമായ പരീക്ഷണയോട്ടങ്ങള്‍ക്ക് ശേഷം ബിഎംആര്‍സിഎല്‍ റെയില്‍വേ ബോര്‍ഡിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമേ സര്‍വീസുകള്‍ ആരംഭിക്കുകയുള്ളൂ.
പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം, റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ അംഗീകാരവും മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അന്തിമ അനുമതിയും ആവശ്യമാണ്.
പിങ്ക് ലൈന്‍ തുറക്കാന്‍ ഇനിയും വൈകും
റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി അനുമതി ലഭിക്കാന്‍ രണ്ടോ മൂന്നോ മാസം സമയമെടുത്തേക്കാമെന്നാണ്. ദേശീയ തലത്തില്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഗതാഗതത്തിനായി ലൈന്‍ തുറന്നുകൊടുക്കൂ.
ട്രാക്കിന്റെ ഘടനയും ട്രെയിനിന്റെ വേഗതയും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ വിലയിരുത്തലുകള്‍ക്ക് ശേഷം മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തും. ഈ പരിശോധനയ്ക്ക് ശേഷം റോളിങ് സ്‌റ്റോക്കിന്റെ സാങ്കേതിക അനുമതിയ്ക്കായി ചീഫ് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ക്കും റെയില്‍വേ ബോര്‍ഡിനും റിപ്പോര്‍ട്ട് അയക്കുന്നതാണ് നടപടി. ഈ റിപ്പോര്‍ട്ടിന്മേലുള്ള നടപടിക്രമങ്ങള്‍ക്കാണ് ഏകദേശം രണ്ട് മുതല്‍ മൂന്ന് മാസത്തോളം സമയമെടുക്കുന്നത്.
Also Read: Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും
മെയ് അവസാനത്തോടെ പിങ്ക് ലൈന്‍ പാത തുറക്കുമെന്നായിരുന്നു ബിഎംആര്‍സിഎല്‍ അറിയിച്ചത്. എന്നാല്‍ നിര്‍മാണത്തില്‍ നേരിട്ട കാലതാമസം ഉള്‍പ്പെടെ പദ്ധതിയെ പിന്നോട്ട് വലിച്ചു. നിലവിലെ സാഹചര്യത്തില്‍ പാത തുറന്ന് പ്രവര്‍ത്തിക്കുന്ന ഇനിയും വൈകാനാണ് സാധ്യത. പിങ്ക് ലൈനിന്റെ രണ്ടാം ഘട്ടം 2026ന്റെ അവസാനത്തോടെ തുറക്കുമെന്നാണ് പ്രഖ്യാപനം, എന്നാല്‍ ആദ്യഘട്ടം വൈകുന്നതിനാല്‍ രണ്ടാം ഘട്ടത്തിലും കാലതാമസം നേരിട്ടേക്കാം.
നമ്മ മെട്രോ പിങ്ക് ലൈന്‍ പാത
കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെ നീളുന്ന പാതയാണ് പിങ്ക് ലൈന്‍. 7 കിലോമീറ്റര്‍ നീളമുള്ള ഈ പാതയ്ക്ക് വേണ്ടി ബിഎംആര്‍സിഎല്‍ അഞ്ച് ട്രെയിന്‍ സെറ്റുകള്‍ എത്തിച്ചു. എന്നാല്‍ ഇത് വെറും 7 കിലോമീറ്റര്‍ നീളമുള്ള പാതയല്ല, 21 കിലോമീറ്ററാണ് പിങ്ക് ലൈനിന്റെ ആകെ നീളം. ആദ്യഘട്ടത്തില്‍ കിലോമീറ്റര്‍ തുറന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് ബിഎംആര്‍സിഎല്‍ തീരുമാനം.
രണ്ടാം ഘട്ടത്തിലാണ് ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാര വരെയുള്ള ഭൂഗര്‍ഭ പാത ഉള്‍പ്പെടെ വരുന്നത്. ഈ പാതയുടെ നിര്‍മാണം 2026ന്റെ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്ലിന്റെ നീക്കം. 13 കിലോമീറ്റര്‍ ഭൂഗര്‍ഭ ഇടനാഴിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.
English Summary
The opening of Bengaluru’s Namma Metro Pink Line between Kalena Agrahara and Tavarekere is facing further delays. Reports suggest the much-awaited metro corridor may not become operational even in 2026, impacting commuters and project timelines.