Namma Metro: 60 കിലോമീറ്റര്‍ യാത്ര അതിവേഗം ശരവേഗത്തില്‍; നമ്മ മെട്രോ തുംകുരു റൂട്ട് പൊളിയാണ്
Bengaluru's Next Big Metro Project: 60 Km Ride to Tumakuru in One Hour: ഇപ്പോഴിതാ ബെംഗളൂരു നഗരം വിട്ട് പുറത്തേക്ക് വളരാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍. കര്‍ണാടകയിലെ ആദ്യ അന്തര്‍ ജില്ല പാത എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ഇനി ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. മഡവരയില്‍ നിന്നും തുംകുരുവിലേക്ക് നീളുന്നതാണ് നിര്‍ദിഷ്ട പാത.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നായ ബെംഗളൂരുവിലെ ഗതാഗത കുരുക്ക് അതിരൂക്ഷമാണ്. തിരക്കേറിയ സമയങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേരണമെങ്കില്‍ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ജനസംഖ്യയിലെ വര്‍ധനവും വാഹനങ്ങളുടെ എണ്ണം ഉയരുന്നതുമെല്ലാമാണ് ബെംഗളൂരുവില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതിന് പ്രധാന കാരണം. എന്നാല്‍ ഇവിടെ ജനങ്ങളെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്ന യാത്രാ മാര്‍ഗമാണ് ബെംഗളൂരു മെട്രോ.
റോഡില്‍ മണിക്കൂറുകളോളം വാഹനത്തിലിരുന്ന് പുകയാതെ മിനിറ്റുകള്‍ക്കുള്ളില്‍ ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം എത്താന്‍ മെട്രോ സഹായിക്കുന്നു. ഒട്ടനവധി ആളുകളാണ് പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഓരോ റൂട്ടിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ധാരാളം മാറ്റം മെട്രോ സര്‍വീസില്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) വരുത്തുന്നുണ്ട്.
ഇപ്പോഴിതാ ബെംഗളൂരു നഗരം വിട്ട് പുറത്തേക്ക് വളരാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍. കര്‍ണാടകയിലെ ആദ്യ അന്തര്‍ ജില്ല പാത എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ഇനി ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. മഡവരയില്‍ നിന്നും തുംകുരുവിലേക്ക് നീളുന്നതാണ് നിര്‍ദിഷ്ട പാത. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവില്‍ നിന്ന് തുംകൂരുവിലേക്ക് പോകാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
നമ്മ മെട്രോ ഉടന്‍ തുംകുരുവിലേക്ക്
നമ്മ മെട്രോയെ ബെംഗളൂരുവും കടന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഘട്ടമാണ് മഡവര-തുംകുരു പാത. സംസ്ഥാനത്ത് ഇതിനകം പ്രഖ്യാപിച്ച പദ്ധതികളെ പോലല്ല ഈ പാതയുടെ കാര്യം, അതിവേഗമാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ വിശദമായ റൂട്ട്, സ്റ്റേഷനുകള്‍, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, ചെലവ് തുടങ്ങി എല്ലാ കാര്യത്തെ കുറിച്ചും ബിഎംആര്‍സിഎല്‍ വ്യക്തതയുണ്ടാക്കി കഴിഞ്ഞു.
ഒരു ഉള്‍നാടന്‍ മെട്രോ യാത്ര
ബെംഗളൂരുവിലെ മഡവരയില്‍ നിന്നും തുംകുരുവിലേക്ക് നീളുന്ന ഈ പാതയ്ക്ക് ഏകദേശം 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും. അതിവേഗം വികസിക്കുന്ന നെലമംഗല, ദബാസ്‌പേട്ട്, ക്യാതസാന്ദ്ര തുടങ്ങിയ മേഖലകളിലൂടെയും എന്‍എച്ച്-48 സ്‌ട്രെച്ചും കടന്നായിരിക്കും ഈ പാത കടന്നുപോകുന്നതെന്നാണ് പ്രതീക്ഷ.
Also Read: Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും
ഒരു മണിക്കൂറില്‍ യാത്ര അവസാനിക്കും
ബെംഗളൂരുവിനും തുംകുരുവിനും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ താഴെയാക്കാന്‍ സഹായിക്കുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പുതിയ ഡിപിആറില്‍ സ്റ്റേഷനുകളുടെ എണ്ണം 25ല്‍ നിന്ന് 16 ആക്കി കുറച്ചിട്ടുണ്ട്. കുറഞ്ഞ സ്റ്റോപ്പുകള്‍ പാതയില്‍ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ട്രെയിനുകളെ അനുവദിക്കും. തുംകുരു സര്‍വകലാശാല, സിദ്ധഗംഗ മെഡിക്കല്‍ കോളേജ്, തുംകുരു ബസ് സ്റ്റാന്‍ഡ്, സിറ ഗേറ്റ് എന്നിവയ്ക്ക് സമീപമുള്ള പ്രധാന ടച്ച് പോയിന്റുകള്‍ ഉള്‍പ്പെടും.
പദ്ധതിക്ക് എത്ര രൂപ ചെലവ് വരും?
ഏകദേശം 20,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് രീതിയിലുള്ള നിര്‍മാണമാണ് ബിഎംആര്‍സിഎല്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ഡിപിആറില്‍ പറയുന്നത്. ഒന്ന് ബിഎംആര്‍സിഎല്‍ നേരിട്ട് പദ്ധതി നടപ്പാക്കുന്നതും മറ്റൊരു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതുമാണ്. വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്.
English Summary
The proposed Namma Metro extension from Madavara to Tumakuru is expected to cover nearly 60 km in about one hour. The project aims to improve connectivity between Bengaluru and Tumakuru, with several stations planned along the route to benefit daily commuters.