AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും

Bengaluru Plans High Tech Pod Taxi and Ropeway Network to Cut Travel Time: മുംബൈയ്ക്ക് മുമ്പ് തന്നെ പോഡ് ടാക്‌സി എന്ന ആശയവുമായി ബെംഗളൂരുവില്‍ നില്‍ക്കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും അവസാന മൈല്‍ കണക്ടിവിറ്റി ഒരുക്കുകയും ചെയ്യുന്നതിനായി 2018ലാണ് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിലെ (ബിബിഎപി) പോഡ് ടാക്‌സികള്‍ എന്ന ആശയം മുന്നോട്ടുവെച്ചത്.

Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
Shiji M K
Shiji M K | Published: 24 May 2026 | 09:07 AM

ബെംഗളൂരു: ഗതാഗതക്കുരുക്കില്‍ നിന്നും ബെംഗളൂരു നിവാസികളെ രക്ഷിക്കാന്‍ പുത്തന്‍ പദ്ധതികളെത്തുന്നു. റോപ്പ്‌വേകള്‍ മുതല്‍ ഇന്‍വെര്‍ട്ടഡ് റെയിലുകള്‍ വരെ നീളുന്ന വിവിധ വികസന പദ്ധതികള്‍ക്കാണ് ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ബി സ്‌മൈല്‍) തുടക്കം കുറിക്കാന്‍ പോകുന്നത്. നൂതനമായ പദ്ധതികള്‍ നഗരത്തില്‍ ആവിഷ്‌കരിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

അടുത്തിടെയാണ് മുംബൈയില്‍ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള പോഡ് ടാക്‌സികള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് പോഡ് ടാക്‌സി വികസിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

പോഡ് ടാക്‌സിക്ക് തുടക്കം 2028ല്‍

മുംബൈയ്ക്ക് മുമ്പ് തന്നെ പോഡ് ടാക്‌സി എന്ന ആശയവുമായി ബെംഗളൂരുവില്‍ നില്‍ക്കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും അവസാന മൈല്‍ കണക്ടിവിറ്റി ഒരുക്കുകയും ചെയ്യുന്നതിനായി 2018ലാണ് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിലെ (ബിബിഎപി) പോഡ് ടാക്‌സികള്‍ എന്ന ആശയം മുന്നോട്ടുവെച്ചത്.

എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ക്ക് അന്ന് സാധിച്ചില്ല. എന്നാല്‍ ബി സ്‌മൈല്‍ വഴി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു ഭരണകൂടം. മൂന്ന് വഴികളാണ് പോഡ് ടാക്‌സികള്‍ ആവിഷ്‌കരിക്കാനായി ബി സ്‌മൈല്‍ തേടുന്നത്. ഒന്ന് തൂങ്ങിക്കിടക്കുന്ന തലകീഴായുള്ള റെയിലുകള്‍, മറ്റൊന്ന് വ്യക്തിഗത ദ്രുത ഗതാഗത സംവിധാനങ്ങള്‍, മൂന്നാമതായി റോപ്പ്‌വേകള്‍ എന്നിവയാണത്. ബെംഗളൂരുവിലേക്ക് അനുയോജ്യമായ പദ്ധതി ഏതായിരിക്കും എന്നതില്‍ പരിശോധനകള്‍ നടക്കുകയാണ്. വിശദമായ പഠനത്തിന് ശേഷം മികച്ച യാത്രാ മാര്‍ഗം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ബി സ്‌മൈല്‍.

Also Read: Bullet Train: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സൂപ്പറാകും; ലോകം തോല്‍ക്കും ഈ അതിവേഗ ട്രെയിനിന് മുന്നില്‍

ബെംഗളൂരുവിലേക്ക് ഭാരത് ടാക്‌സിയും

ഈ വര്‍ഷം അവാസനത്തോടെയാണ് ബെംഗളൂരുവില്‍ ഭാരത് ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. നഗരത്തിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെയുള്ള കണക്ടിവിറ്റി സാധ്യമാക്കുകയാണ് ഭാരത് ടാക്‌സിയുടെ പ്രഥമ ലക്ഷ്യം. മാത്രമല്ല റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഗതാഗത സംവിധാനം മെച്ചപ്പെട്ടതാക്കാനും പദ്ധതിക്ക് സാധിക്കും.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം റോഡിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുരങ്കങ്ങളും എലവേറ്റഡ് ഇടനാഴികളും ഉപയോഗിച്ച് അധിക റോഡുകള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പോഡ് ടാക്‌സികളെന്നും അധികൃതര്‍ പറഞ്ഞു.

പോഡ് ടാക്‌സികള്‍ എവിടേക്ക്?

മെട്രോ കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ പോഡ് ടാക്‌സി സംവിധാനം ഉപയോഗിക്കാനാണ് ബി സ്‌മൈല്‍ ലക്ഷ്യമിടുന്നതെന്ന് നഗര മൊബലിറ്റി വിദഗ്ധനും സ്വതന്ത ഡയറക്ടറുമായ ആര്‍കെ മിശ്ര പറയുന്നു. എംജി റോഡ് മുതല്‍ മാറത്തഹള്ളി-വര്‍ത്തൂര്‍ വരെയുള്ള പഴയ എയര്‍പോര്‍ട്ട് റോഡില്‍ നിലവില്‍ മെട്രോ പദ്ധതികളില്ല. ഇവിടുത്തെ റോഡുകള്‍ ഇടുങ്ങിയതുമാണ്. റോഡിന്റെ വീതി കൂട്ടാനും സാധിക്കില്ല. അതിനാല്‍ ഇവിടേക്ക് എലവേറ്റഡ് പോഡ് ടാക്‌സികള്‍ വരുന്നത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

To address Bengaluru’s worsening traffic congestion, authorities have initiated studies to introduce futuristic pod taxi and ropeway transport systems in the city. The proposed projects aim to improve urban mobility, reduce travel time, and offer faster public transport alternatives for daily commuters.

Follow Us