Bengaluru Vande Bharat Sleeper: ബെംഗളൂരു-മുംബൈ യാത്ര ഇനി 3 മണിക്കൂറില്‍; വന്ദേ ഭാരത് സ്ലീപ്പറെത്തി, യാത്രയ്ക്ക് തയാറായിക്കോളൂ

New Vande Bharat Sleeper to Connect KSR Bengaluru and Mumbai Check Route: വിശദമായ പരിശോധനകള്‍ക്കായി ട്രെയിന്‍സെറ്റ് കെഎസ്ആര്‍ ബെംഗളൂരുവിലെ പിറ്റ് ലൈനില്‍ സ്ഥാപിച്ചിരിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സെറ്റുകളുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, ബ്രേക്കിങ് പ്രകടനം, ആശയവിനിമയത്തിനായുള്ള ഉപകരണങ്ങള്‍, ഓണ്‍ബോര്‍ഡ് സാങ്കേതികവിദ്യ, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചുറപ്പിക്കും.

Bengaluru Vande Bharat Sleeper: ബെംഗളൂരു-മുംബൈ യാത്ര ഇനി 3 മണിക്കൂറില്‍; വന്ദേ ഭാരത് സ്ലീപ്പറെത്തി, യാത്രയ്ക്ക് തയാറായിക്കോളൂ

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

Published: 

02 Jul 2026 | 05:22 AM

ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ബെംഗളൂരുവില്‍ സര്‍വീസ് നടത്തും. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍കോപ്പ് ഫാക്ടറി (ഐസിഎഫ്) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബിഇഎംഎല്‍ ആണ് ട്രെയിന്‍ വികസിപ്പിച്ചെടുത്തത്. ട്രെയിന്‍ ബെംഗളൂരുവിലെ ക്രാന്തിവീര സാംഗോളി രായണ്ണ (കെഎസ്ആര്‍) റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു. ഓറഞ്ച്, ഗ്രേ എന്നീ നിറങ്ങളിലാണ് ട്രെയിനിന്റെ നിര്‍മാണം.

പരീക്ഷണയോട്ടങ്ങള്‍ക്കും മറ്റ് പരിശോധനകള്‍ക്കും ശേഷം മാത്രമേ ട്രെയിന്‍ സര്‍വീസിനായി വിട്ടുനല്‍കുകയുള്ളൂ. വിശദമായ പരിശോധനകള്‍ക്കായി ട്രെയിന്‍സെറ്റ് കെഎസ്ആര്‍ ബെംഗളൂരുവിലെ പിറ്റ് ലൈനില്‍ സ്ഥാപിച്ചിരിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സെറ്റുകളുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, ബ്രേക്കിങ് പ്രകടനം, ആശയവിനിമയത്തിനായുള്ള ഉപകരണങ്ങള്‍, ഓണ്‍ബോര്‍ഡ് സാങ്കേതികവിദ്യ, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചുറപ്പിക്കും.

വന്ദേ ഭാരത് സ്ലീപ്പറിന്റെ റൂട്ട്

കെഎസ്ആര്‍ ബെംഗളൂരുവിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും (സിഎസ്എംടി) ഇടയില്‍ സര്‍വീസ് നടത്താനാണ് ഈ ട്രെയിനിന്റെ വരവ്. എന്നാല്‍ ട്രെയിനിന്റെ റൂട്ടും മറ്റ് കാര്യങ്ങളും അന്തിമമാക്കിയിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. എല്ലാ നിര്‍ബന്ധിത പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി ട്രെയിനിന് അംഗീകാരം ലഭിച്ചതിന് ശേഷമാകും ഏത് റൂട്ടില്‍ സര്‍വീസ് നടത്തണമെന്ന കാര്യം റെയില്‍വേ തീരുമാനിക്കുകയുള്ളൂ.

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍

ബെംഗളൂരു മുതല്‍ മുംബൈ വരെ ആയിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക എന്ന സൂചന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ നല്‍കിയിരുന്നു. കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള റെയില്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാര്‍ക്ക് സമയം ലാഭിക്കാന്‍ സഹായിക്കുകയും ലക്ഷ്യമിട്ടാണ് സര്‍വീസ് തുടങ്ങുന്നത്.

Also Read: Bengaluru Vande Bharat: യാത്രക്കാര്‍ക്ക് കോളടിച്ചു; ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്, സര്‍വീസ് ഈ തീയതി മുതല്‍

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് റൂട്ട്

ബെംഗളൂരു മുതല്‍ മുംബൈ വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, പൂനെ, മുംബൈ എന്നീ റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് എന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ പുതിയ സ്ലീപ്പര്‍ ട്രെയിന്‍ സഹായിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

പരിശോധനകള്‍ ഉടന്‍ ആരംഭിക്കും

അന്തിമ പരിശോധനയ്ക്കായി ട്രെയിന്‍ സെറ്റ് ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ. മഞ്ജുനാഥ് കണമാടി പറഞ്ഞു.

അന്തിമ പരിശോധനയ്ക്കായി ട്രെയിന്‍ സെറ്റ് ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ട്രെയിന്‍ ഇതുവരെ സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയ്‌ക്കോ അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയ്‌ക്കോ കൈമാറിയിട്ടില്ല. ട്രെയിന്‍ ഇപ്പോഴും ബിഇഎംഎലിന്റെ കൈവശമാണ്. പരിശോധന ആവശ്യങ്ങള്‍ക്ക് മാത്രമായാണ് സ്‌റ്റേഷനില്‍ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തന സൗകര്യത്തിനായാണ് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചത്. പരീക്ഷണ പ്രക്രിയയില്‍ ട്രെയിന്‍ നിര്‍ത്താന്‍ സാധിക്കുന്നിടത്തെല്ലാം അത് ചെയ്യും, എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അംഗീകാരങ്ങള്‍ ലഭിച്ചാല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മഞ്ജുനാഥ് കൂട്ടിച്ചേര്‍ത്തു.

English Summary

The upcoming Vande Bharat Sleeper train is expected to transform travel between Bengaluru and Mumbai with significantly reduced journey times. Check the proposed route, expected stoppages, launch timeline, key features, and everything travelers need to know about this premium overnight train service.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം