AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: യാത്രക്കാര്‍ക്ക് കോളടിച്ചു; ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്, സര്‍വീസ് ഈ തീയതി മുതല്‍

Vande Bharat Express From Bengaluru to Vijayapura Gets Launch Timeline: ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ തനിക്ക് ഉറപ്പ് നല്‍കിയതായാണ് പാട്ടീല്‍ പറയുന്നത്. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അതിവേഗം വിജയപുരയിലും ബെംഗളൂരുവിലും എത്തിച്ചേരാന്‍ സാധിക്കും.

Bengaluru Vande Bharat: യാത്രക്കാര്‍ക്ക് കോളടിച്ചു; ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ്, സര്‍വീസ് ഈ തീയതി മുതല്‍
വന്ദേ ഭാരത് ട്രെയിന്‍ Image Credit source: Hindustan Times/Getty Images Editorial 2026
Shiji M K
Shiji M K | Published: 01 Jul 2026 | 12:11 PM

ബെംഗളൂരു: വന്ദേ ഭാരത് യാത്രക്കാര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത. ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു. ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ തനിക്ക് ഉറപ്പ് നല്‍കിയതായാണ് പാട്ടീല്‍ പറയുന്നത്. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അതിവേഗം വിജയപുരയിലും ബെംഗളൂരുവിലും എത്തിച്ചേരാന്‍ സാധിക്കും.

ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്

ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് വൈകാതെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്. ഏകദേശം 100 കിലോമീറ്റര്‍ ദൂരമാണ് ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്കുള്ളത്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം ട്രെയിനിന് സ്റ്റോപ്പുണ്ടാകുമെന്നാണ് വിവരം.

ബെംഗളൂരുവിന്റെ 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്ക് നാലുവരി റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും മംഗളൂരുവിലേക്ക് സുഗമമായ കണക്ടിവിറ്റി നല്‍കുന്നതിനും റെയില്‍വേ നടപടികള്‍ സ്വീകരിക്കുമെന്നും വിവരമുണ്ട്.

എന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും?

ഏകദേശം നാല് മാസത്തിനുള്ളില്‍ ബെംഗളൂരുവില്‍ നിന്ന് വിജയപുരയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് വിവരം. വന്ദേ ഭാരത് ട്രെയിന്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരു-തുംകുരു റെയില്‍

ബെംഗളൂരുവില്‍ നിന്ന് തുംകുരു, മൈസൂരു, ഹിന്ദുപൂര്‍, കോലാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് നാലുവരി റെയില്‍ പാത നിര്‍മിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ബെംഗളൂരുവിനും മംഗളൂരുവിനും ഇടയില്‍ സകലേശ്പൂര്‍-ഗുണ്ട്യ റൂട്ട് വഴി സമാന്തര റോഡ്-റെയില്‍ പദ്ധതിയും വിഭാവനം ചെയ്യുന്നു. തുംകുരു-ചിത്രദുര്‍ഗ-ദാവന്‍ഗരെ റൂട്ടില്‍ ഇരട്ടപ്പാതയുടെ നിര്‍മാണവും നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന വൈറ്റ്ഫീല്‍ഡ്-കോലാര്‍ ക്വാഡ്രപ്ലിങ് പദ്ധതി പുനരാരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

യെലഹങ്കയില്‍ ഈ ട്രെയിനിന് സ്‌റ്റോപ്പ്

കോയമ്പത്തൂര്‍-ലോകമാന്യതിലക് എക്‌സ്പ്രസിന് യെലഹങ്കയില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണ്. മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടാമത്തെ ട്രെയിനാണിത്. ട്രെയിന്‍ നമ്പര്‍ 11013/11014 ലോകമാന്യ തിലക് ടെര്‍മിനസ്-കോയമ്പത്തൂര്‍-ലോകമാന്യ തിലക് ടെര്‍മിനസ് ട്രെയിനിനാണ് യെലഹങ്കയില്‍ സ്‌റ്റോപ്പ് അനുവദിച്ചത്.

യെലഹങ്കയില്‍ മെഗാ റെയില്‍വേ ടെര്‍മിനല്‍

ബെംഗളൂരു നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ സമ്മര്‍ദം കുറയ്ക്കാനായി യെലഹങ്കയില്‍ മെഗാ റെയില്‍വേ ടെര്‍മിനല്‍ നിര്‍മിക്കും. ക്രാന്തിവീര്‍ സാംഗൊള്ളി, രായണ്ണ സ്റ്റേഷന്‍, കന്റോണ്‍മെന്റ് സ്‌റ്റേഷന്‍, യശ്വന്ത്പൂര്‍ സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെ നഗരത്തിലെ സ്റ്റേഷനുകളുടെ സമ്മര്‍ദം കുറയ്ക്കുകയാണ് ലക്ഷ്യം. വൈറ്റ്ഫീല്‍ഡിനെയും കോലാറിനെയും ഹോസ്‌കോട്ടെ വഴി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള റെയില്‍പാതയും വരാന്‍ പോകുകയാണ്.

English Summary

A new Vande Bharat Express connecting Bengaluru and Vijayapura is expected to begin operations within the next four months. The proposed service is aimed at improving rail connectivity in Karnataka and reducing travel time between the two cities.

Follow Us