AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Road Closed: ബെംഗളൂരുവിലെ മൂന്ന് പ്രധാന റോഡുകള്‍ അടച്ചു; ഇതുവഴി പോയി പണിവാങ്ങരുത്

Major Traffic Diversions Near Bengaluru's Lorry Bridge Until June 9: കെആര്‍ പുരം മേഖലയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ലാബ് മാറ്റിവെക്കല്‍ ജോലികള്‍ പൂര്‍ത്തിയാകും വരെ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകില്ലെന്ന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഗതാഗത നിയന്ത്രണമുള്ള റോഡുകള്‍ ചുവടെ.

Bengaluru Road Closed: ബെംഗളൂരുവിലെ മൂന്ന് പ്രധാന റോഡുകള്‍ അടച്ചു; ഇതുവഴി പോയി പണിവാങ്ങരുത്
ബെംഗളൂരുവില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 01 Jun 2026 | 12:18 PM

ബെംഗളൂരു: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബെംഗളൂരുവിലെ മൂന്ന് പ്രധാന റോഡുകള്‍ അടച്ചു. റെയില്‍വേ പാലത്തിന്റെ സ്ലാബ് മാറ്റിസ്ഥാപിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കിഴക്കന്‍ ബെംഗളൂരുവിലെ മൂന്ന് പ്രധാന റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ മറ്റ് വഴികളിലൂടെ പോകണമെന്ന് പോലീസ് അറിയിച്ചു. ഒരാഴ്ചയോളം നീളുന്ന നിര്‍മാണ ജോലികളാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ റോഡുകള്‍ അടച്ചു

കെആര്‍ പുരം മേഖലയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ലാബ് മാറ്റിവെക്കല്‍ ജോലികള്‍ പൂര്‍ത്തിയാകും വരെ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകില്ലെന്ന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഗതാഗത നിയന്ത്രണമുള്ള റോഡുകള്‍ ചുവടെ.

കെആര്‍ പുരം-രാമമൂര്‍ത്തി നഗര്‍-ഐടിഐ കോളനി

ലോറി അണ്ടര്‍ബ്രിഡ്ജ് വഴി കെആര്‍ പുരം, രാമമൂര്‍ത്തി നഗര്‍, ഐടിഐ കോളനി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ജൂണ്‍ നാല് മുതല്‍ ഒന്‍പത് വരെ അടച്ചിടുന്നതാണ്.

ഐടിപിഎല്‍-വൈറ്റ്ഫീല്‍ഡ്

ലോറി അണ്ടര്‍ബ്രിഡ്ജിലൂടെ ഐടിപിഎല്ലിലേക്കും വൈറ്റ്ഫീല്‍ഡിലേക്കും പോകുന്ന റോഡ് ജൂണ്‍ നാല് മുതല്‍ ഒന്‍പത് വരെ അടയ്ക്കും.

കെആര്‍ പുരം-ഐടിപിഎല്‍ മെയിന്‍ റോഡ്

ജൂണ്‍ ആറിന് വൈകുന്നേരം ആറ് മണി മുതല്‍ ജൂണ്‍ എട്ടിന് രാവിലെ ആറ് മണി വരെ കെആര്‍ പുരത്ത് നിന്ന് മെയിന്‍ റോഡ് വഴി ഐടിപിഎല്ലിലേക്ക് പോകാന്‍ സാധിക്കും.

ഇതുവഴി കടന്നുപോകാം

കെആര്‍ പുരം-രാമമൂര്‍ത്തി നഗര്‍-ഐടിഐ കോളനി എന്നീ റൂട്ടില്‍ പോകുന്നവര്‍ക്ക് ജൂണ്‍ നാല് മുതല്‍ ഒന്‍പത് വരെ കെആര്‍പുരം കേബിള്‍ സ്റ്റേഡ് പാലത്തിലൂടെ പോകാവുന്നതാണ്.

ഐടിപിഎല്‍-വൈറ്റ്ഫീല്‍ഡ് യാത്രയ്ക്ക് ജൂണ്‍ നാല് മുതല്‍ ഒന്‍പത് വരെ കെആര്‍ പുരം കേബിള്‍ സ്റ്റേഡ് പാലം തന്നെയാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.

Also Read: Namma Metro: 60 കിലോമീറ്റര്‍ യാത്ര അതിവേഗം ശരവേഗത്തില്‍; നമ്മ മെട്രോ തുംകുരു റൂട്ട് പൊളിയാണ്

കെആര്‍ പുരം-ഐടിപിഎല്‍ മെയിന്‍ റോഡിലേക്ക് പോകുന്നവര്‍ക്ക് ജൂണ്‍ ആറിന് വൈകിട്ട് ആറ് മണി മുതല്‍ ജൂണ്‍ എട്ടിന് രാവിലെ ആറ് മണി വരെ അണ്ടര്‍ബ്രിഡ്ജിന് സമീപം നല്‍കിയിരിക്കുന്ന റൂട്ടിലൂടെ പോകാവുന്നതാണ്.

ഓള്‍ഡ് മദ്രാസ് റോഡും ഇലക്ട്രോണിക് സിറ്റിയും ഒന്നാകും

ബെംഗളൂരുവിലെ ഓള്‍ഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റി ഫ്‌ളൈഓവറിനെയും ബന്ധിപ്പിക്കാന്‍ പോകുന്നു. ഇതിനായി 5.2 കിലോമീറ്റര്‍ എലിവേറ്റഡ് കോറിഡോര്‍ നിര്‍മാണത്തിനായി കര്‍ണാടക സര്‍ക്കാര്‍ ബിഡുകള്‍ ക്ഷണിച്ചു. 852 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡ് കൂടിയായ ഇവിടെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, റെസിഡന്‍ഷ്യല്‍, വാണിജ്യ, ഐടി, ഹബ്ബുകള്‍ തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുകയിമാണ് പദ്ധതിയുടെ ലക്ഷ്യം.

നിര്‍ദേശിച്ചിരിക്കുന്ന പാത സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷന്‍, ഇന്ദിരാ നഗര്‍, ഓള്‍ഡ് എയര്‍പോര്‍ട്ട്, ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ എന്നിവിടങ്ങളിലൂടെയായിരിക്കും കടന്നുപോകുക. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കിഴക്കന്‍-തെക്കന്‍ ബെംഗളൂരുവിനെ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാത. ഇന്ദിരാ നഗര്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിലവില്‍ നേരിടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഈ പാതയ്ക്ക് സാധിക്കുമെന്നാണ്ി പ്രതീക്ഷ.

English Summary

Traffic restrictions have been imposed around Bengaluru’s Lorry Bridge, with three major roads remaining closed until June 9. Commuters are advised to avoid the affected stretches and use designated alternate routes to reduce travel delays.

Follow Us