AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Weather: ബെംഗളൂരു ഇന്ന് ചുട്ടുപൊള്ളും, താപനില ഉയര്‍ന്നു; തണുപ്പും വിടവാങ്ങുന്നു

Bengaluru Climate Update February 13: വായുവിന്റെ ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കാരണം ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ദീര്‍ഘനേരം പുറത്തിരുന്ന ജോലികള്‍ ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്.

Bengaluru Weather: ബെംഗളൂരു ഇന്ന് ചുട്ടുപൊള്ളും, താപനില ഉയര്‍ന്നു; തണുപ്പും വിടവാങ്ങുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 13 Feb 2026 | 06:31 AM

ബെംഗളൂരു: കര്‍ണാടകയില്‍ താപനില ഉയരുന്നു. വേനല്‍ക്കാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ച്ചിന് മുമ്പ് തന്നെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടേക്കാം. 3 ഡിഗ്രിയോളം താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മാര്‍ച്ച് മാസം മുതല്‍ക്കാണ് സാധാരണയായി കനത്ത ചൂട് ബെംഗളൂരുവിലും കര്‍ണാടകയുടെ മറ്റുഭാഗങ്ങളിലും അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഫെബ്രുവരി അവസാനിക്കും മുമ്പ് ചൂട് ഉയരുമെന്നും കാലാവസ്ഥ വകുപ്പ്.

ബെംഗളൂരുവിലെ പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. കുറഞ്ഞ താപനില 16 ഡിഗ്രിയും. എന്നാല്‍ നിലവില്‍ രാവിലെകളില്‍ തെളിഞ്ഞ ആകാശവും കനത്ത തണുപ്പും നഗരത്തില്‍ അനുഭവപ്പെടുന്നുണ്ട്. മണിക്കൂറില്‍ 16.6 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ട്. 60നും 220നും ഇടയിലാണ് നഗരത്തിലെ വായുനിലവാര സൂചിക.

വായുവിന്റെ ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കാരണം ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ദീര്‍ഘനേരം പുറത്തിരുന്ന ജോലികള്‍ ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. വെയില്‍ പൊതുവേ പ്രഭാത നടത്തത്തിനും മറ്റും നല്ലതാണെങ്കിലും മൂടല്‍മഞ്ഞ് അപകട സാധ്യത വര്‍ധിപ്പിക്കും.

ഇന്നത്തെ താപനില

ബംഗളൂരു- 30-16
മംഗളൂരു- 32-22
ശിവ- 32-18
ബെല്‍ഗ- 31-17
മൈസൂര്‍- 31-18
മാണ്ഡ്യ- 32-18
മടിക്കേരി- 29-16
രാമനഗര- 32-17
ഹാസന്‍- 29-16
ചാമരാജനഗര്‍- 30-17
ചെറുബള്ളാപുരം- 30-16
കോലാറ- 29-15
തുടര്‍- 31-16
വസ്ത്രം- 32-21
കാരവാര- 31-23
ചെറുമംഗളൂര്‍- 28-16
തിരുവനന്തപുരം- 32-18
ചിത്രദുര്‍ഗ- 31-18
ഹാവേരി32-18

Also Read: Bengaluru Weather: ബെംഗളൂരുവില്‍ കാറ്റ് ശക്തമാകും, അതികഠിനമായ ചൂടും; ഇന്നത്തെ കാലാവസ്ഥ

ബല്ലാ- 32-18
ഗദഗ- 31-18
കൊപ്പള- 31-18
രായച്ചൂര്‍- 32-19
യാദഗിരി- 32-18
വിജയപൂര്‍- 31-18
ബീദര്‍- 31-18
കലബുറഗി- 32-18
ബാഗലക്കോട്ട- 32-18