Bengaluru Weather Update: ദുരിതം വിതച്ച് പേമാരി; ബെംഗളൂരുവില്‍ കനത്ത മഴയും കാറ്റും മിന്നലും

Bengaluru Faces Heavy Rain and Gusty Winds, Thunderstorm Warning Issued: കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. നിരവധി ജില്ലകളിലും ഇതിനോടകം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു.

Bengaluru Weather Update: ദുരിതം വിതച്ച് പേമാരി; ബെംഗളൂരുവില്‍ കനത്ത മഴയും കാറ്റും മിന്നലും

ബെംഗളൂരുവില്‍ അതിശക്തമായ മഴ

Published: 

28 May 2026 | 11:18 AM

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ബെംഗളൂരു, കര്‍ണാടകയുടെ തീരദേശ മേഖലകള്‍, വടക്കന്‍ ഇന്റീരിയര്‍ കര്‍ണാടക, സൗത്ത് ഇന്റീരിയര്‍ കര്‍ണാടക എന്നിവ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. നിരവധി ജില്ലകളിലും ഇതിനോടകം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് മുന്നോടിയായുള്ള കാലാവസ്ഥ വ്യതിയാനമാണ് സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുന്നതിന് കാരണമാകുന്നത്. അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് കൂടുതല്‍ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പ് പറയുന്നു.

ബെംഗളൂരുവിലെ കാലാവസ്ഥ

ബെംഗളൂരുവിലും കനത്ത മഴയാണ് ലഭിക്കുന്നത്. വരുന്ന കുറച്ച് ദിവസങ്ങള്‍ കൂടി സമാനമായ കാലാവസ്ഥ തുടരുമെന്ന് ബെംഗളൂരു കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ മിതമായതോ അല്ലെങ്കില്‍ നേരിയതോ ആയ അളവില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകും.

മെയ് 27 മുതല്‍ 29 വരെ വടക്കന്‍-ഉള്‍നാടന്‍ കര്‍ണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മെയ് 2 മുതല്‍ 28 വരെ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലും സമാനമായ കാലാവസ്ഥ തുടരും.

മെയ് 29 മുതല്‍ 31 വരെ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. എന്നാല്‍ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലും വടക്കന്‍ ഉള്‍നാടന്‍ കര്‍ണാടകയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിശക്തമായ കാറ്റും പ്രതീക്ഷിക്കാം.

Also Read: Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും

ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും നേരിയ തോതിലുള്ള മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു, ഹസ്സന്‍, മൈസൂരു, കൊടക്, ശിവമോഗ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴയ്‌ക്കൊപ്പം ഇടിമിന്നലും

മെയ് 27 മുതല്‍ 31 വരെ കര്‍ണാടകയുടെ തീരദേശ മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പറയുന്നത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടിമിന്നലിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തില്‍ താത്കാലിക തടസം നേരിടാന്‍ സാധ്യതയുണ്ട്. മാത്രമല്ല ശക്തമായ കാറ്റും മഴയും കാരണം വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞുവീഴും, ഗതാഗത തടസമുണ്ടാകും, വെള്ളപ്പൊക്കമുണ്ടായേക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

English Summary

Authorities have issued a weather alert for Bengaluru, warning of heavy rainfall, strong winds and possible thunderstorms till May 29. Residents have been advised to remain cautious and avoid unnecessary travel during adverse weather conditions.

Follow Us
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്