AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Weather: കനത്ത മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട്; ചെന്നൈ യാത്രയ്ക്ക് മുമ്പ് കാലാവസ്ഥ അറിഞ്ഞോളൂ…

ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട് . അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. യാത്ര ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Chennai Weather: കനത്ത മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട്; ചെന്നൈ യാത്രയ്ക്ക് മുമ്പ് കാലാവസ്ഥ അറിഞ്ഞോളൂ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 04 Jul 2026 | 01:15 PM

ചെന്നൈ: തമിഴ്നാട്ടിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച്, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട് . അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

ന്യൂനമർദ്ദത്തിന്റെ ഫലമായി, തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലും ഉൾനാടൻ ജില്ലകളിലും ശക്തമായ കാറ്റും ഇടയ്ക്കിടെ മഴയും അനുഭവപ്പെടാം. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള മഴയുടെ രീതികളെ സ്വാധീനിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  വരുംമണിക്കൂറുകളിൽ കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ALSO READ: കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ഇവിടെ യാത്ര പോകുന്നവർ ശ്രദ്ധിച്ചോണേ… കാലാവസ്ഥ ഇങ്ങനെ

ജില്ലകളിൽ ജാഗ്രത നിർദേശം

ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ള ജില്ലകളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ അധികൃതർ നിർദ്ദേശം നൽകി. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടാകാനോ മറ്റ് പ്രാദേശിക തടസ്സങ്ങൾ ഉണ്ടാകാനോ സാധ്യതയുണ്ട്. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ അറിഞ്ഞിരിക്കാനും യാത്ര ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ടിന് കീഴിലുള്ള മൂന്ന് ജില്ലകൾക്ക് പുറമെ, തമിഴ്‌നാടിന്റെ പല വടക്കൻ ജില്ലകളിലും പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. പശ്ചിമഘട്ട മലനിരകളിലെ ജില്ലകളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ മഴ നാളെയും ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വ്യാപകമായ മേഘാവൃതവും മഴയും പകൽസമയത്തെ ചൂടിന്റെ തീവ്രത കുറച്ചേക്കാമെന്നും പ്രവചനമുണ്ട്.

ദക്ഷിണേന്ത്യ നഗരങ്ങളിലെ കാലാവസ്ഥ

ഹൈദരാബാദിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം, മിതമായ കാലാവസ്ഥയായിരിക്കും. താപനില കുറഞ്ഞത് 24°C നും കൂടിയത് 32°C നും ഇടയിലായിരിക്കും. ഈർപ്പം(ഹ്യുമിഡിറ്റി) 32 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അമരാവതി നഗരത്തിൽ പൊതുവെ മേഘാവൃതമായ ആകാശമായിരിക്കും. ഒന്നോ രണ്ടോ തവണ മഴയോ ഇടിമിന്നലോ ഉണ്ടായേക്കാം. കുറഞ്ഞ താപനില 27°C, കൂടിയ താപനില 36°C.  ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്.

ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. താപനില കുറഞ്ഞത് 21°C നും കൂടിയത് 28°C നും ഇടയിലായിരിക്കും. ഈർപ്പത്തിന്റെ അളവ് 50 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലായിരിക്കും.

English Summary:

India Meteorological Department has issued an Orange Alert for the Tamil Nadu districts of Nilgiris, Theni, and the Ghat areas of Coimbatore, warning of heavy to very heavy rainfall due to active southwest monsoon conditions.

Follow Us