TVK Government Formation: യുവാക്കള്‍ക്ക് വേണ്ടി വിജയ്‌യോടൊപ്പം നില്‍ക്കും; ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

Big Boost for Vijay Congress Announces Support to TVK in Tamil Nadu: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനായ വിജയ് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണമെന്ന് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വാസമുള്ളവരാണ്. അതിനാലാണ് അവര്‍ ടിവികെയ്ക്ക് വോട്ട് രേഖപ്പെടുത്തിയതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

TVK Government Formation: യുവാക്കള്‍ക്ക് വേണ്ടി വിജയ്‌യോടൊപ്പം നില്‍ക്കും; ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു

വിജയ്, രാഹുല്‍ ഗാന്ധി

Updated On: 

06 May 2026 | 01:16 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്ക് വേണ്ടി ടിവികെയെ പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. വിജയ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കത്തയച്ചിരുന്നു, അതിനാല്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ താത്പര്യത്തെ മുന്‍നിര്‍ത്തി ടിവികെയെ പിന്തുണയ്ക്കുന്നുവെന്ന് പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനായ വിജയ് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണമെന്ന് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വാസമുള്ളവരാണ്. അതിനാലാണ് അവര്‍ ടിവികെയ്ക്ക് വോട്ട് രേഖപ്പെടുത്തിയതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മതനിരപേക്ഷത, പുരോഗമന ചിന്ത, ക്ഷേമരാഷ്ട്രീയം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ നല്‍കിയ ഈ വിധിയെ ആദരിക്കുകയും സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് നമ്മുടെ ഭരണഘടനാപരമായ കടമയാണ്. അതനുസരിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി, കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി എന്നിവ ചേര്‍ന്ന് ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായും നേതൃത്വം വ്യക്തമാക്കി.

എന്നാല്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്ത, ഏതെങ്കിലും മതവിഭാഗീയ ശക്തികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പ് വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഇത് ബിജെപിയെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശമാണെന്ന് വ്യക്തം.

വിജയിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ചരിത്രപരമായ വിധിയെ ആദരിക്കുമെന്നും അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും നിറവേറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി ഉറപ്പുനല്‍കുന്നു.

എഐഎഡിഎംകെയെ കൂടെ കൂട്ടിയാല്‍…

എന്‍ഡിഎ സഖ്യകക്ഷികളോട് പിന്തുണ നേടരുതെന്ന കോണ്‍ഗ്രസിന്റെ ഉപാധി ചിലപ്പോള്‍ വിജിയയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നില്‍ വെല്ലുവിളിയായേക്കും. സര്‍ക്കാര്‍ രൂപീകരിക്കാനായി എഐഎഡിഎംകെയുടെ ഒരുകൂട്ടം എംഎല്‍എലമാര്‍ ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എഐഎഡിഎംകെയില്‍ ബിജെപിയുടെ നിയന്ത്രണം ശക്തമാണ്. ഇതോടെ ടിവികെയുടെ മതേതര പ്രതിച്ഛായ ഇല്ലാതാകും.

Also Read: Vijay Net Worth: നാല് ബാങ്കിൽ 100 കോടി എഫ്ഡി, വീടുകൾ പലത്; വിജയ് സമ്പാദിച്ചത് ഇത്രയും

എഐഎഡിഎംകെയുടെ മുന്നില്‍ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയുടെ രാജ്യസഭ എംപി സിവി ഷണ്‍മുഖത്തിന്റെ ഓഫീസില്‍ യോഗം ചേര്‍ന്നതായാണ് വിവരം. വിജയിക്ക് പിന്തുണ നല്‍കണമെന്നാണ് ഇവരുടെ തീരുമാനം. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ എഐഎഡിഎംകെയില്‍ ഭിന്നത ഉടലെടുത്തേക്കാം.

യോഗത്തില്‍ പങ്കെടുക്കാനായി എഐഎഡിഎംകെയുടെ മുപ്പത്തഞ്ചോളം എംഎല്‍എമാര്‍ എത്തിയതായും ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. 108 സീറ്റിലാണ് വിജയ് തമിഴ്‌നാട്ടില്‍ വിജയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനായി പത്ത് എംഎല്‍എമാരുടെ കൂടി പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണ്. അതിനാല്‍ തന്നെ എഐഎഡിഎംകെയുടെ പിന്തുണയും പാര്‍ട്ടിക്ക് അനിവാര്യം തന്നെ. പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കണമെന്ന് എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചന.

English Summary

Congress has announced it supports Vijay’s Tamilaga Vettri Kazhagam in forming the government in Tamil Nadu. The move signals a major shift in the state’s political dynamics. It could influence alliances and power equations. Further talks between leaders are expected.

Follow Us
Related Stories
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'