West Bengal Election 2026 : ‘ഞാൻ രാജിവെക്കില്ല’; ബംഗാളിൽ തൃണമൂൽ തോറ്റിട്ടില്ലെന്ന് മമത ബാനർജി
West Bengal Election 2026 Mamata Banerjee Resignation : കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷൻ ചേർന്ന് 100 സീറ്റുകൾ മോഷ്ടിച്ചുയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുന്നത്. ഭവാനിപൂരിലെ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയോട് മമത ബാനർജി തോറ്റിരുന്നു. ഇതും മമത അംഗീകരിച്ചിരുന്നില്ല.
കൊൽക്കത്ത : നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവി സമ്മതിക്കാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). താൻ രാജിവെക്കില്ല, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തോറ്റിട്ടില്ലയെന്നും വാർത്ത സമ്മേളനത്തിൽ മമത ബാനർജി അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപി അപഹരിക്കുകയായിരുന്നുയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തു. അതേസമയം തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടാനെ മമതയുടെ ടിഎംസിക്ക് സാധിച്ചിട്ടുള്ളു.
“ഞാൻ തോറ്റിട്ടില്ല, അതുകൊണ്ട് രാജ്ഭവനിലേക്ക് പോകില്ല. ഞാൻ രാജി സമർപ്പിക്കത്തില്ല” വാർത്ത സമ്മേളനത്തിൽ മമത ബാനർജി പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റുകൾ അപഹരിച്ചുയെന്നു ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിന്നുയെന്നും ബംഗാൾ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഇങ്ങനെ അല്ല ജനാധിപത്യം പ്രവർത്തിക്കേണ്ടത്. ജുഡീഷ്യറി ഇവിടെ ഇല്ലതെയാകുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷം പിടിക്കുമ്പോഴും ഒരു പാർട്ടി മാത്രം അധികാരത്തിൽ വന്നാൽ മതി എന്ന സർക്കാരിൻ്റെ നിലപാട് ലോകത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മമത കൂട്ടിച്ചേർത്തു.
ALSO READ : Vijay: വിജയ് കോൺഗ്രസിനെ ഒപ്പം ചേർക്കുമോ? സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ
മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും ബിഹാറിനും പിന്നാലെ ഇപ്പോൾ ബംഗാളിലും
തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തകെട്ട കളിയാണ് കളിച്ചത്. തിരഞ്ഞെടുപ്പിൽ ടിഎംസിയുടെ പ്രധാന എതിരാളി ബിജെപി അല്ല തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിൽ കേന്ദ്ര സർക്കാരിൻ്റെ നേരിട്ട ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലാണ് അവർ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഹാറിലും ഇപ്പോൾ ബംഗാളിലും തിരഞ്ഞെടുപ്പ് അട്ടിമറിച്ചിരിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു.
പോളിങ് സ്റ്റേഷനിൽ വെച്ച് കായികമായി ഉപദ്രവിച്ചു
കൂടാതെ കഴിഞ്ഞ ദിവസം തന്നെ ഭവാനിപൂരിലെ പോളിങ് സ്റ്റേഷനിൽ വെച്ച് കായികമായി ഉപദ്രവിച്ചുയെന്നും 71കാരിയായ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു. തൻ്റെ വയറിനും പുറത്തും ചവട്ടി. സിസിടിവികൾ ഓഫായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും തന്നെ പുറത്തേക്ക് തള്ളി വിട്ടു. ഒരു സ്ത്രീ എന്ന നിലയിൽ തന്നോട് മോശമായി പെരുമാറിയെന്ന് മമത ബാനർജി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ഇനി വരാൻ പോകുന്ന ദിവസം ടിഎംസിയുടെ നടപടികൾ എന്താണെന്ന മമത വ്യക്തമാക്കിട്ടില്ല. എന്നാൽ വിഷയത്തിൽ ഇന്ത്യ മുന്നണിയുടെ നേതാക്കൾ തന്നെ ബന്ധപ്പെട്ടുയെന്നും അവരുടെ പിന്തുണയുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു.
ബംഗാൾ തൂത്തുവാരി ബിജെപി
അതേസമയം ബംഗാളിലെ തിരഞ്ഞെടുപ്പിൽ 207 സീറ്റുകൾ എന്ന വമ്പൻ മാർജിനോടെയാണ് ആദ്യമായി അധികാരത്തിലെത്തുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് ബംഗാൾ രാഷ്ട്രീയ ചിത്രത്തിൽ ഇല്ലാതിരുന്ന ബിജെപിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. 2021ൽ 215 സീറ്റുകളിൽ സ്വന്തമാക്കിയാണ് മമത ബാനർജി മൂന്നാമതും അധികാരത്തിലേറിയത്. എന്നാൽ ഇപ്രാവശ്യം 80 സീറ്റുകളിലേക്ക് മമതയുടെ പാർട്ടി കൂപ്പുകുത്തുകയായിരുന്നു. കൂടാതെ ഭാവനിപൂരിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സുവേന്ദു അധികാരിയോട് മമത 15,000ത്തോളം വോട്ടിന് തോറ്റിയിരുന്നു. നേരത്തെ 2021 തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ മമത സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ നേരിട്ട് തോൽവി ഏറ്റു വാങ്ങിയിരുന്നു.
English Summary
After big lost in West Bengal Assembly Election 2026, TMC Chief Mamata Banerjee says she will not tender resignation, because Trinamool did not lose in Bengal Poll. TMC leader accuses Center and poll body stolen the election.