AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Emmanuel Macron: മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനം വെറുതെയാകില്ല; വന്‍ കരാറുകള്‍ക്ക് സാധ്യത

Emmanuel Macron India Visit 2026: നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മാക്രോണും ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എഐ ഉച്ചകോടിയില്‍ ഒരുമിച്ച് പങ്കെടുക്കും. ഫെബ്രുവരി 16 മുതല്‍ 19 വരെ നടക്കുന്ന മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും ഭാഗമാണ്.

Emmanuel Macron: മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനം വെറുതെയാകില്ല; വന്‍ കരാറുകള്‍ക്ക് സാധ്യത
ഇമ്മാനുവല്‍ മാക്രോണ്‍, നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 16 Feb 2026 | 07:05 AM

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫെബ്രുവരി 16ന് മുംബൈയില്‍ വിമാനമിറങ്ങും. മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായക കരാറുകളില്‍ ഏര്‍പ്പെടാന്‍ സാധ്യത. 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാക്രോണിന്റെ കൂടിക്കാഴ്ച. ഇത് നാലാം തവണയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക് എത്തുന്നത്. ഫെബ്രുവരി 19 വരെയാണ് സന്ദര്‍ശനം.

നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മാക്രോണും ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എഐ ഉച്ചകോടിയില്‍ ഒരുമിച്ച് പങ്കെടുക്കും. ഫെബ്രുവരി 16 മുതല്‍ 19 വരെ നടക്കുന്ന മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും ഭാഗമാണ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളാണ് സന്ദര്‍ശന വേദി.

2026 നവീകരണ വര്‍ഷമായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ആഘോഷിക്കും. സാങ്കേതികവിദ്യ, ഗവേഷണം, ജനങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. പ്രതിരോധം, ബഹിരാകാശം, സിവില്‍ ആണവോര്‍ജം, കാലാവസ്ഥ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മാക്രോണിന്റെ നാലാം ഇന്ത്യ സന്ദര്‍ശനം.

Also Read: Emmanuel Macron: ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം നിര്‍ണായക തീരുമാനങ്ങള്‍ക്കായി

വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി മോദിയും മാക്രോണും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. ഫ്രാന്‍സില്‍ നിന്ന് 114 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുമതിയുണ്ട്. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ തീരുമാനങ്ങളും ഉണ്ടായേക്കാം.

അതേസമയം, കര്‍ണാടകയിലെ വെമഗലില്‍ ടാറ്റ എയര്‍ബസിന്റെ H125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ ഫൈനല്‍ അസംബ്ലി ലൈനിന്റെ ഉദ്ഘാടനത്തിന് ഓണ്‍ലൈനായി മോദിയും മാക്രോണും പങ്കെടുക്കും.