AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Emmanuel Macron: ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം നിര്‍ണായക തീരുമാനങ്ങള്‍ക്കായി

French President India Visit 2026: 2026 ആണ് ഇന്ത്യ-ഫ്രാന്‍സ് നവീകരണവര്‍ഷമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇവയ്‌ക്കെല്ലാം പുറമെ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലും മാക്രോണ്‍ പങ്കെടുക്കും.

Emmanuel Macron: ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദര്‍ശനം നിര്‍ണായക തീരുമാനങ്ങള്‍ക്കായി
ഇമ്മാനുവല്‍ മാക്രോണ്‍, നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 11 Feb 2026 | 07:28 AM

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലേക്ക്. ഫെബ്രുവരി 17 മുതല്‍ 19 വരെ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി സഹകരണം ചര്‍ച്ച ചെയ്യുന്നതിനായാണ് മാക്രോണ്‍ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനം.

ഇരുനേതാക്കളും തമ്മില്‍ ഒട്ടനവധി മേഖലകളില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2047ല്‍ ഇന്ത്യ അതിന്റെ നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും വരെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പന ചെയ്ത ബ്ലൂപ്രിന്റ് ചര്‍ച്ച ചെയ്യും. 25 വര്‍ഷത്തേക്കുള്ള തന്ത്രപരമായ ഈ ബ്ലൂപ്രിന്റ് ഹൊറൈസണ്‍ 2047 റോഡ്മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യാനാണ് സാധ്യത.

ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ഉള്‍പ്പെടെയുള്ള പരസ്പര താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച ചെയ്യും. നൂതന സാങ്കേതികവിദ്യകള്‍, സുസ്ഥിരത, സാംസ്‌കാരിക വിനിമയം എന്നിവയിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്ത്യ-ഫ്രാന്‍സ് നവീകരണം വര്‍ഷ പദ്ധതിയും മാക്രോണും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

Also Read: India-Malaysia: ഇരട്ടത്താപ്പില്ല, വിട്ടുവീഴ്ചയില്ല; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇന്ത്യയും മലേഷ്യയും

2026 ആണ് ഇന്ത്യ-ഫ്രാന്‍സ് നവീകരണവര്‍ഷമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇവയ്‌ക്കെല്ലാം പുറമെ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലും മാക്രോണ്‍ പങ്കെടുക്കും.

അതേസമയം, കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന നയതന്ത്ര ഉച്ചകോടിയില്‍ സംഭവിച്ച സുപ്രധാന ചര്‍ച്ചയിലൊന്നായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ടത്. ലോകം മുഴുവന്‍ പാരീസിലെത്തി, ഈ മേഖലയില്‍ തങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധിച്ചു. പ്രധാനമന്ത്രി മോദിയുമായി സഹകരിച്ചാണ് തങ്ങള്‍ ഉച്ചകോടി സംഘടിപ്പിച്ചത്. ഇതിന്റെ തുടര്‍നടപടികള്‍ക്കായി അടുത്ത മാസം താന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു.

Follow Us