Viral Video: നോട്ടുമഴ കണ്ടിട്ടുണ്ടോ? വധുവിനെ നോട്ടുകൾ കൊണ്ട് മൂടി വരൻ്റെ കുടുംബം, ഇത് വേറെ ലെവൽ
Viral Wedding Video: ധുവിൻ്റെ കൈകളിൽ പിടുച്ചുകൊണ്ട് വരൻ ഒരു ബാഗിൽ നിന്നും നോട്ടുകെട്ടുകൾ വാരിയെറിയുന്നതാണ് ദൃശ്യം. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 8.5 കോടി രൂപയാണ് വാരിയെറിഞ്ഞതെന്നാണ് പറയപ്പെടുന്നത്. ഒരേസമയം അതിശയവും എന്നാൽ വിമർശനവും ഏറ്റുവാങ്ങിയ ഈ വീഡിയോ ആളുകൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
പണത്തിന് മേൽ കിടന്നുറങ്ങുക, പണത്തിൽ കുളിക്കുക എന്നിങ്ങനെ നമ്മൾ വെറുതെ പറയാറുണ്ട്. എന്നാൽ ഉത്തരേന്ത്യയിലെ ഒരു കല്ല്യാണത്തിന് പണമഴ പെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരേസമയം അതിശയവും എന്നാൽ വിമർശനവും ഏറ്റുവാങ്ങിയ ഈ വീഡിയോ ആളുകൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ഒരു വരനും കുടുംബവും വിവാഹത്തിൽ വധുവിന് ലക്ഷക്കണക്കിന് രൂപ നൽകി സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ളത്.
ALSO READ: ശുചീകരണ തൊഴിലാളിക്ക് സ്നേഹത്തോടെ ഒരു കപ്പ് ചായ, വീഡിയോ വൈറൽ
പഞ്ചാബിലെ തരന്തരനിലാണ് ഈ അത്യാഡംബര കല്ല്യാണം നടന്നത്. വരനും മറ്റ് കുടുംബാംഗങ്ങളും പണക്കെട്ടുകൾ വധുവിൻ്റെ ചുറ്റും കൂടിനിന്ന് എറിയുന്നതും വധു വേദിയുടെ മധ്യത്തിൽ നിൽക്കുന്നതും ഈ വീഡിയോയിൽ കാണാം. വധുവിൻ്റെ കൈകളിൽ പിടുച്ചുകൊണ്ട് വരൻ ഒരു ബാഗിൽ നിന്നും നോട്ടുകെട്ടുകൾ വാരിയെറിയുന്നതാണ് ദൃശ്യം. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 8.5 കോടി രൂപയാണ് വാരിയെറിഞ്ഞതെന്നാണ് പറയപ്പെടുന്നത്.
കൃത്യമായ തുക എത്രയാണെന്ന് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചിലർ ഇതിനെ വെറും ആഡംബരമായി മാത്രം കാണുമ്പോൾ, എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഇതിനെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. പണത്തിന്റെ അനാവശ്യ പ്രദർശനമാണിതെന്നും, ഇത്രയും പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കാമായിരുന്നു എന്നുമാണ് പലരുടെയും കമൻ്റുകൾ. എന്നാൽ ചിലരാകട്ടെ ഇത് എഐ വീഡിയോയാണെന്നും പറയുന്നുണ്ട്.
VIRAL VIDEO