VD Satheesan-PM Modi Meeting: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
Kerala CM VD Satheesan Meets PM Modi: മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുപത് മിനിറ്റ് നീട്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും കാണും.

വിഡി സതീശൻ, നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ രാവിലെയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുപത് മിനിറ്റ് നീട്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതീകവൽക്കരിക്കുന്ന കഥകളി നർത്തകിയുടെ രൂപം സതീശൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും കാണും. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസം ചർച്ചയായിട്ടുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിൽ എയിംസ് വരുമോ?
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇരുപത് മിനിറ്റ് കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണ്. ഇത്തരം പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യം.
ALSO READ: ആധാർ കാർഡ് ഉടമകൾക്ക് സൗജന്യ ഇലക്ട്രിക് സൈക്കിളുകൾ, പ്രധാനമന്ത്രിയുടെ വിഡിയോ സത്യമോ?
കെപിസിസി പ്രസിഡന്റ് ആര്?
ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തമല്ല. മുൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഘാർഗയെയും കാണുകയും തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. അപ്പോഴും കെപിസിസി പ്രസിഡന്റിന്റെ കാര്യം ചർച്ചയായിരുന്നില്ല.
നിലവിൽ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ആന്‍റോ ആന്‍റണി തുടങ്ങിയ പേരുകളാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. കെ സുധാകരൻ ഒഴിയുന്ന സമയത്തും ഇത്തരത്തിൽ പലരുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാൾ വരട്ടെ എന്ന നിലയിലാണ് സണ്ണി ജോസഫിനെ തിരഞ്ഞെടുത്തത്. കൊടിക്കുന്നിൽ സുരേഷും ആന്‍റോ ആന്‍റണിയും കഴിഞ്ഞ തവണ അവസാന നിമിഷം തഴയപ്പെട്ടതാണ്. ഇത്തവണ ആരെയാവും ഹൈക്കമാൻഡ് നിയോഗിക്കുക എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.
English Summary:
Kerala Chief Minister V. D. Satheesan met Prime Minister Narendra Modi in New Delhi for his first official meeting after assuming office. The discussion reportedly focused on Kerala’s major development needs and projects requiring central support, including infrastructure, transport, and financial assistance for the state.