AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ‘ബഹുത് കുച്ച്’; സൗഹൃദത്തെ എട്ടുമായി ബന്ധിപ്പിച്ച് പ്രധാനമന്ത്രി, പിന്നിലെ നിഗൂഢതയെന്ത്?

Narendra Modi Indonesia Speech: കഴിഞ്ഞ വര്‍ഷം ജനുവരി 26ന് ഇന്ത്യ വളരെ ആവേശത്തോടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. 26...2 പ്ലസ് 6 എന്നാല്‍ എട്ട്, എന്റെ സുഹൃത്ത് സുബിയോന്റോയുടെ ജന്മദിനം 17ാം തീയതിയാണ്, 1 പ്ലസ് 1 എട്ട്. പ്രസിഡന്റ് പ്രബോവോ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

Narendra Modi: ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ‘ബഹുത് കുച്ച്’; സൗഹൃദത്തെ എട്ടുമായി ബന്ധിപ്പിച്ച് പ്രധാനമന്ത്രി, പിന്നിലെ നിഗൂഢതയെന്ത്?
നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 08 Jul 2026 | 06:54 AM

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ച നമ്പറാണ് ഇപ്പോള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. ജക്കാര്‍ത്തയില്‍ പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി ഉപയോഗിച്ച എട്ട് എന്ന നമ്പറാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. എട്ട് എന്ന നമ്പറിന് ഇന്തോനേഷ്യയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നത്, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും അടുത്ത ബന്ധത്തെയും അടിവരയിടുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി 26ന് ഇന്ത്യ വളരെ ആവേശത്തോടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. 26…2 പ്ലസ് 6 എന്നാല്‍ എട്ട്, എന്റെ സുഹൃത്ത് സുബിയോന്റോയുടെ ജന്മദിനം 17ാം തീയതിയാണ്, 1 പ്ലസ് 1 എട്ട്. പ്രസിഡന്റ് പ്രബോവോ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് മോദി പറഞ്ഞു.

പ്രബോവോ അന്ന് പറഞ്ഞത് അദ്ദേഹത്തിന് ഇന്ത്യയുടെ ഡിഎന്‍എ ഉണ്ടെന്നാണ്, ഇന്നത് താങ്കള്‍ വീണ്ടും ആവര്‍ത്തിച്ചു, നിങ്ങള്‍ക്ക് ഇന്ത്യയുടെ ഡിഎന്‍എ ഉണ്ട്. ആ പ്രസ്താവന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി, ഇന്നും ആ പരാമര്‍ശത്തിന് വലിയ കരഘോഷം ലഭിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിധി തന്നെ ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റാക്കി എന്ന് സുബിയോന്റോയും വേദിയില്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്കറിയാവുന്നത് പോലെ എട്ട് തന്റെ ഭാഗ്യസംഖ്യയാണ്. എന്റെ കരിയറില്‍ ഉടനീളം താന്‍ എട്ട് എന്ന സംഖ്യയെ തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാമത്തെ പ്രസിഡന്റാകാന്‍ താന്‍ ആഗ്രഹിച്ചു, പക്ഷെ വിധി തന്നെ എട്ടാമനാക്കി എന്നായിരുന്നു സുബിയോന്റോ പരാമര്‍ശം.

ഇന്തോനേഷ്യയും എട്ടും തമ്മിലുള്ള ബന്ധം

എട്ട് എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമാണ് ഇന്തോനേഷ്യയില്‍. ചൈനീസ് സാംസ്‌കാരി പാരമ്പര്യങ്ങളുടെയും ഫെങ് ഷൂയിയുടെയും സ്വാധീനമുള്ള ഇന്തോനേഷ്യയില്‍ എട്ട് സമൃദ്ധിയുടെയും വിജയത്തിന്റെയും ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. മന്ദാരിന്‍ ഭാഷയില്‍ എട്ട് എന്ന സംഖ്യ ഉച്ചരിക്കുന്ന ba, fa എന്ന വാക്കിനോട് വളരെ സാമ്യമുള്ള രീതിയിലാണ്. പല ഏഷ്യന്‍ സമൂഹങ്ങളും ഏറ്റവും ശുഭകരമായ സംഖ്യയായാണ് എട്ടിനെ കണക്കാക്കുന്നത്.

Also Read: Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌

കുച്ച് കുച്ച് ഹോതാ ഹേ

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തെ പ്രശസ്ത ബോളിവുഡ് ചിത്രമായ കുച്ച് കുച്ച് ഹോതാ ഹേയുമായി ബന്ധപ്പെടുത്തി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കുച്ച് കുച്ച് ഹോതാ ഹേ എന്ന ഗാനത്തിനുള്ള ജനപ്രീതിയെ പരാമര്‍ശിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കുച്ച് കുച്ച് എന്നതിനപ്പുറം ബഹുത് കുച്ച് എന്നതിലേക്ക് വളരുമെന്ന് അഭിപ്രായപ്പെട്ടു.

കുച്ച് കുച്ച് ഹോതാ ഹേ എന്ന ബോളിവുഡ് ഗാനം ഇവിടെ വളരെ ജനപ്രിയമാണെന്ന് അറിഞ്ഞു. ഇന്ത്യയും ഇന്തോനേഷ്യയും ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ അത് കുച്ച് കുച്ച് എന്നതിനപ്പുറം, ബഹുത് കുച്ച് എന്നതിലേക്ക് മുന്നേറുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

ജക്കാര്‍ത്തയിലെ പ്രസംഗത്തില്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ഗാനത്തെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ കരണ്‍ ജോഹര്‍. നമ്മുടെ പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ കുച്ച് കുച്ച് ഹോതാ ഹേയെ കുറിച്ച് സംസാരിച്ചതില്‍ സന്തോഷവും ബഹുമാനവും തോന്നുന്നു. അതിന്റെ എല്ലാ സ്‌നേഹവും ഭാഷകള്‍ക്ക് അതീതമാണ്. ഈ ഗാനം സ്വീകരിച്ച് എന്നെന്നേക്കുമായി സജീവമാക്കിയതിന് നന്ദി, എന്ന് കരണ്‍ ജോഹര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു.

English Summary

Prime Minister Narendra Modi’s speech in Indonesia drew widespread attention after he referenced the Bollywood film Kuch Kuch Hota Hai and explained the significance of the number 8. He used the symbolism to highlight the deep cultural and historical ties between India and Indonesia. The remarks have emerged as one of the most talked-about moments of his address.

Follow Us