AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: ബ്രഹ്‌മോസ് ഇടപാടുകള്‍ക്ക് ഊര്‍ജ്ജമേകും; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌

PM Modi Indonesia Visit Live, BrahMos Talks and Major Agreements on Agenda: ഇന്തോനേഷ്യയ്ക്ക് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസ് വിതരണം ചെയ്യുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതാണ്. ബ്രഹ്‌മോസുമായി ബന്ധപ്പെട്ട ചില കരാറുകള്‍ ലഈ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും അന്തിമമാക്കുമെന്നും ഇന്തോനേഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു.

Narendra Modi: ബ്രഹ്‌മോസ് ഇടപാടുകള്‍ക്ക് ഊര്‍ജ്ജമേകും; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
നരേന്ദ്ര മോദിയെ സ്വീകരിച്ച് പ്രബോവോ സുബിയോന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 07 Jul 2026 | 06:17 AM

ജക്കാര്‍ത്ത: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാര്‍ത്തയിലെത്തിയ അദ്ദേഹത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയോന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രബോവോയും നരേന്ദ്ര മോദിയും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. വ്യാപാരം, പ്രതിരോധം, ഭക്ഷ്യസുരക്ഷ, നിര്‍ണായക ധാതുക്കള്‍, സമുദ്ര സുരക്ഷ എന്നിവ ഉള്‍പ്പെടെ ചര്‍ച്ചയുടെ ഭാഗമാകാനാണ് സാധ്യത.

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി, മഹാസാഗര്‍ ദര്‍ശനം, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഇവ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോനേഷ്യയ്ക്ക് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസ് വിതരണം ചെയ്യുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതാണ്. ബ്രഹ്‌മോസുമായി ബന്ധപ്പെട്ട ചില കരാറുകള്‍ ലഈ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും അന്തിമമാക്കുമെന്നും ഇന്തോനേഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

ഉന്നതതല സന്ദര്‍ശനങ്ങള്‍, ഉഭയകക്ഷി ചര്‍ച്ചകള്‍, ബഹുമുഖ അഭ്യാസപ്രകടനങ്ങള്‍, ബ്രഹ്‌മോസ് വില്‍പന, പ്രതിരോധ വ്യവസായ സഹകരണം തുടങ്ങിയവയിലൂടെ പ്രതിരോധ-സുരക്ഷ മേഖലയില്‍ ഇന്ത്യയുടെ സഹകരണം വര്‍ധിച്ചു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി എന്‍ഡിഎയില്‍ ഇന്തോനേഷ്യന്‍ കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ഇന്ത്യ സ്ലോട്ടുകള്‍ നീക്കിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ഇന്തോനേഷ്യ സന്ദര്‍ശനം

ഇത് നാലാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തുന്നത്. 2018ന് ശേഷമുള്ള രണ്ടാമത്തെ ഉഭയകക്ഷി സന്ദര്‍ശനവുമാണിത്. രണ്ട് ദിവസമായിരിക്കും അദ്ദേഹം രാജ്യത്തുണ്ടായിരിക്കുക. പ്രസിഡന്റ് പ്രബോവോയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുന്ന അദ്ദേഹം, ഇന്തോനേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ കാണുകയും ചെയ്യും.

പ്രതിരോധ മേഖലയിലെ സഹകരണം, സമുദ്ര സുരക്ഷ, വ്യാപാരം, നിക്ഷേപം, നിര്‍ണായക ധാതുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയവ ഉള്‍പ്പെടെ വിവിധ മേഖലകളിലായിരിക്കും ഇരുനേതാക്കളും ചര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനായി നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്നും പ്രതീക്ഷയുണ്ട്.

Also Read: Narendra Modi: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആദ്യം ഇന്തോനേഷ്യയിലേക്ക്‌

ബ്രഹ്‌മോസ് മിസൈല്‍ ഇടപാടാണ് ഇന്തോനേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ നാഴികക്കല്ലാകുന്നത്. ഇന്തോനേഷ്യയ്ക്ക് ബ്രഹ്‌മോസ് മിസൈല്‍ കൈമാറുന്ന ചര്‍ച്ചകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്, മോദിയും പ്രബോവോയും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡര്‍ പറയുന്നുണ്ട്.

നിര്‍ണായക ധാതുക്കളാണ് ചര്‍ച്ചയിലെ മറ്റൊരു പ്രധാന കാര്യം. നിര്‍ണായക ധാതുക്കളുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ ചര്‍ച്ചയില്‍ ഉണ്ടായേക്കാം. ഇന്തോനേഷ്യയുടെ നിര്‍ണായക ധാതു വ്യവസായത്തില്‍ ചൈനയുമായി ഇടപാടുകള്‍ നടക്കുന്നുണ്ട്, ഇത് സമീപഭാവിയില്‍ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചേക്കാം. ധാതുക്കളുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കുമെന്ന സൂചന വിദഗ്ധര്‍ നല്‍കുന്നു.

ഇന്ത്യക്കാരെ കാണും

ഇന്തോനേഷ്യയിലുള്ള ഇന്ത്യന്‍ പൗരന്മാരെ കാണാനും പ്രധാനമന്ത്രി നരേന്ദ്ര മോദി മറക്കുന്നില്ല. ജൂലൈ ഏഴിന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്കാണ് ഇന്ത്യന്‍ പ്രവാസികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. പരിപാടിയിലേക്ക് ഏകദേശം 4,000 ഇന്ത്യക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ.

English Summary

Prime Minister Narendra Modi has arrived in Indonesia for high-level bilateral talks aimed at strengthening strategic ties. Defence cooperation and critical minerals are expected to dominate the discussions. The visit could also provide fresh momentum to a potential BrahMos missile deal and expand cooperation in the Indo-Pacific region.

Follow Us