AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Narendra Modi: ഇന്ത്യ–കാനഡ ബന്ധത്തിൽ പുതിയ നീക്കം; വ്യാപാര കരാർ വേഗത്തിലാക്കാൻ മോദി

PM Modi Meets Canadian Foreign Minister Anita Anand to Strengthen India Canada Ties: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിലവിലെ അനുകൂല സാഹചര്യം നിലനിര്‍ത്തുകയും അതിനെ വ്യക്തമായ നേട്ടങ്ങളാക്കി മാറ്റുകയും വേണമെന്ന് മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Narendra Modi: ഇന്ത്യ–കാനഡ ബന്ധത്തിൽ പുതിയ നീക്കം; വ്യാപാര കരാർ വേഗത്തിലാക്കാൻ മോദി
നരേന്ദ്ര മോദി, അനിത ആനന്ദ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 15 Oct 2026 | 06:35 AM

ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപാരസഹകരണം വിപുലീകരിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ഊര്‍ജം. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് ചര്‍ച്ചകളില്‍ പ്രധാനമായും പരിഗണിച്ചത്.

സാമ്പത്തിക പങ്കാളിത്ത കരാറിന് മുന്‍ഗണന

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിലവിലെ അനുകൂല സാഹചര്യം നിലനിര്‍ത്തുകയും അതിനെ വ്യക്തമായ നേട്ടങ്ങളാക്കി മാറ്റുകയും വേണമെന്ന് മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതല്‍ അവസരങ്ങള്‍ തുറന്നേക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ജയശങ്കറുമായും കൂടിക്കാഴ്ച

കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംയുക്ത പ്രവര്‍ത്തനരേഖയുടെ പുരോഗതിയും മന്ത്രിമാര്‍ വിലയിരുത്തി.

Also Read: കരിമ്പ് കർഷകരുടെ പ്രതിസന്ധി; പ്രശ്നങ്ങൾ പഠിക്കാൻ പുതിയ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

വ്യാപാരത്തിനും ഊര്‍ജമേഖലയ്ക്കും പുറമേ സുരക്ഷ, പ്രതിരോധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ സഹകരണം വിപുലീകരിക്കുന്നതും ചര്‍ച്ചയായി. പശ്ചിമേഷ്യയിലെ സംഘര്‍ഷവും റഷ്യയുക്രെയ്ന്‍ യുദ്ധവും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളും ഇരുവരും പരിഗണിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തില്‍ അടുത്തിടെ നടന്ന സുരക്ഷാ ചര്‍ച്ചയുടെ പുരോഗതിയും വിലയിരുത്തി.

ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കാന്‍ മോദി

ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ ഡിസംബറിലെ കാനഡ സന്ദര്‍ശനം നിര്‍ണായകമായേക്കും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ഒക്ടോബര്‍ 13ന് നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മോദി ചര്‍ച്ച ചെയ്തിരുന്നു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യത്തിലേക്ക് മുന്നേറാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത അറിയിച്ചു. വര്‍ഷാവസാനത്തോടെ കരാര്‍ പൂര്‍ത്തിയാക്കാനാണ് കാനഡ ലക്ഷ്യമിടുന്നതെന്ന് അനിത ആനന്ദും വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Prime Minister Narendra Modi met Canadian Foreign Minister Anita Anand to strengthen India Canada relations. Discussions focused on accelerating the proposed economic partnership agreement, expanding trade and investment, and improving cooperation in security, energy and other strategic sectors.

Follow Us