AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: ന്യൂസിലാന്‍ഡില്‍ മോദിക്ക് ‘മാവോറി പൗര്‍ഹിരി’ സ്വീകരണം; ക്രിസ്റ്റഫര്‍ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

PM Modi Honoured with Traditional Māori Pōwhiri Ceremony in Auckland: പ്രമുഖ ബിസിനസ്, കായിക വ്യക്തികളുമായി വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ശക്തമായ ബന്ധം ഉറപ്പാക്കുന്നതിനായി, ഇന്ത്യന്‍ പ്രവാസികളെ കാണാനും മോദി എത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Narendra Modi: ന്യൂസിലാന്‍ഡില്‍ മോദിക്ക് ‘മാവോറി പൗര്‍ഹിരി’ സ്വീകരണം; ക്രിസ്റ്റഫര്‍ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രിയെ സ്വീകരിച്ച് ന്യൂസിലാന്‍ഡ്‌ Image Credit source: Narendra Modi X Page
Shiji M K
Shiji M K | Published: 11 Jul 2026 | 06:49 AM

ഓക്ക്‌ലന്‍ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിഗംഭീര സ്വീകരണമൊരുക്കി ന്യൂസിലാന്‍ഡ്. സാംസ്‌കാരിക പാരമ്പര്യവും തദ്ദേശീയ പൈതൃകവും പ്രതിഫലിക്കുന്ന മാവോറി പൗര്‍ഹിരി ആചാരത്തിലുള്ള സ്വീകരണമാണ് ഓക്ക്‌ലന്‍ഡിലെ സര്‍ക്കാര്‍ ഹൗസില്‍ മോദിയ്ക്കായി ന്യൂസിലാന്‍ഡ് ഒരുക്കിയത്. ആചാരപരമായ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.

പ്രമുഖ ബിസിനസ്, കായിക വ്യക്തികളുമായി വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ശക്തമായ ബന്ധം ഉറപ്പാക്കുന്നതിനായി, ഇന്ത്യന്‍ പ്രവാസികളെ കാണാനും മോദി എത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓക്ക്‌ലന്‍ഡിലെ സര്‍ക്കാര്‍ ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ന്യൂസിലാന്‍ഡിന്റെ സമ്പന്നമായ തദ്ദേശീയ പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത മാവോറി പൗഹിരി നല്‍കി രാജ്യം അദ്ദേഹം ആദരിച്ചു, എന്ന് വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

അതേസമയം, ഓക്ക്‌ലന്‍ഡില്‍ എത്തിയ പ്രധാനമന്ത്രി ചരിത്രപരമായത് എന്നാണ് തന്റെ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ തനിക്കായി ഒരുക്കിയ അതിഗംഭീരമായ സ്വീകരണത്തിന് പ്രധാനമന്ത്രി ലക്‌സണ് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ന്യൂസിലാന്‍ഡിലേക്ക് എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട് മോദിയുടെ സന്ദര്‍ശനത്തിന്.

മോദിയുടെ എക്‌സ് പോസ്റ്റ്‌

40 വര്‍ഷത്തിന് ശേഷം ഇതാദ്യം

40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ന്യൂസിലാന്‍ഡില്‍ എത്തുന്നത്. ഈ വര്‍ഷത്തെ തുടക്കത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച എഫ്ടിഎ പ്രയോജനപ്പെടുത്താനും പ്രതിരോധ-സുരക്ഷ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം മൊബിലിറ്റി, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.

Also Read: PM Narendra Modi New Zealand Visit : ഓസ്ട്രേലിയൻ പര്യടനം പൂർത്തിയായി, നരേന്ദ്ര മോദി ന്യൂസിലാൻഡിൽ; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ

ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവെച്ച കായിക സഹകരണ ധാരണാപത്രത്തില്‍, 2036ല്‍ ഒളിമ്പിക് ഗെയിംസ് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി, ഉയര്‍ന്ന പ്രകടനമുള്ള കായികയിനങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ അത്തരത്തിലൊരു പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുകയാണ് നിലവില്‍. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചരിത്രപരമായ സന്ദര്‍ശനം

ഓക്ക്‌ലന്‍ഡിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ക്രിസ്റ്റഫര്‍ ലക്‌സണ്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഈ സന്ദര്‍ശനം ചരിത്രപരമാണ്, നാല് പതിറ്റാണ്ടിന് ശേഷം ന്യൂസിലാന്‍ഡിലേക്കുള്ള ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി ലക്‌സണുമായി ചര്‍ച്ച നടത്താനും ഇന്ത്യ-ന്യൂസിലാന്‍ഡ് സൗഹൃദത്തിന്റെ പൂര്‍ണത കൈവരിക്കാനും താന്‍ ആഗ്രഹിക്കുന്നു, എന്നാണ് പ്രധാനമന്ത്രി ഓക്ക്‌ലന്‍ഡില്‍ എത്തിയ ഉടന്‍ എക്‌സില്‍ കുറിച്ചത്.

English Summary

Prime Minister Narendra Modi was accorded a traditional Māori Pōwhiri welcome at Government House in Auckland during his visit to New Zealand. He later held bilateral talks with New Zealand Prime Minister Christopher Luxon to strengthen India–New Zealand ties. The meeting focused on enhancing cooperation across key sectors and deepening strategic relations between the two countries.

Follow Us