Narendra Modi: പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിലും ഹൈദരാബാദിലും; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
PM Modi to Visit Bengaluru and Hyderabad Today to Launch Key Projects: ഹൈദരാബാദ്-നാഗ്പൂര്‍ വ്യാവസായിക ഇടനാഴിക്ക് കീഴിലുള്ള സഹീറബാദില്‍ 2,360 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 3,245 ഏക്കര്‍ വിസ്തൃതിയുള്ള സ്മാര്‍ട്ട് സിറ്റിക്ക് അദ്ദേഹം തറക്കല്ലിടും. എച്ച്എഎല്‍ വിമാനത്താവളത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് ബെംഗളൂരു ട്രാഫിക് പോലീസ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലും തെലങ്കാനയിലും സന്ദര്‍ശനം നടത്തും. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സന്ദര്‍ശനവേളയില്‍ ഏകദേശം 9,400 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവില്‍ നടക്കുന്ന രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങുമായി ബന്ധപ്പെട്ട പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ഹൈദരാബാദിലേക്ക് പോകും. ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെയാണ് ഹൈദരാബാദിലെ പരിപാടികള്‍ ആരംഭിക്കുന്നത്.
ഹൈദരാബാദ്-നാഗ്പൂര്‍ വ്യാവസായിക ഇടനാഴിക്ക് കീഴിലുള്ള സഹീറബാദില്‍ 2,360 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 3,245 ഏക്കര്‍ വിസ്തൃതിയുള്ള സ്മാര്‍ട്ട് സിറ്റിക്ക് അദ്ദേഹം തറക്കല്ലിടും.
എച്ച്എഎല്‍ വിമാനത്താവളത്തിനോട് ചേര്‍ന്ന് ഗതാഗത നിയന്ത്രണം
എച്ച്എഎല്‍ വിമാനത്താവളത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് ബെംഗളൂരു ട്രാഫിക് പോലീസ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍ഡ് റോഡ് എയര്‍പോര്‍ട്ട്, എച്ച്എഎല്‍ വിമാനത്താവള പരിസരം, കനകപുര റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ്.
ഇവിടേക്ക് എത്തുന്ന എല്ലാ വാഹനങ്ങളിലും കര്‍ശന പരിശോധനയും നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതാണ്. എച്ച്എഎല്‍ എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് മുതല്‍ ഡിജിസിഎ ഓഫീസ് വരെ നിയന്ത്രണമുണ്ടാകും. എച്ച്എഎല്‍ എയര്‍പോര്‍ട്ട് ഗേറ്റ് നമ്പര്‍ 30 റോഡ്, അംബ്രല്ല ജങ്ഷന്‍ മുതല്‍ ഗേറ്റ് നമ്പര്‍ 30 വരെയും തടസമുണ്ടാകുന്നതാണ്.
നൈസ് റോഡും സൗത്ത് ബെംഗളൂരുവും
നൈസ് റോഡില്‍ മെയ് പത്തിന് രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സോംപുര ക്ലോവര്‍ലീഫ് ജങ്ഷനും കനകപുര റോഡിനും ഇടയിലാണ് പ്രധാന നിയന്ത്രണങ്ങള്‍.
ഇതുവഴി പോകാം
തുമകുരു റോഡ് മുതല്‍ കനകപുര റോഡ് വരെ എത്താനായി യാത്രക്കാര്‍ക്ക് രാജ്കുമാര്‍ പുണ്യഭൂമി റോഡ് വഴി സിഎംടിഐ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിയാം.
മഗഡി റോഡില്‍ നിന്ന് കനകപുര പോകേണ്ടവര്‍ക്ക് സുമനഹള്ളി ജങ്ഷനില്‍ നിന്ന് വഴിതിരിഞ്ഞ് പോകാവുന്നതാണ്.
മൈസൂരു റോഡ് മുതല്‍ കനകപുര റോഡ് വരെ, നയന്ദഹള്ളി ജങ്ഷന്‍ വഴി ഔട്ടര്‍ റിങ് റോഡ് വഴി പോകാവുന്നതാണ്.
ബന്നാര്‍ഘട്ട റോഡില്‍ എത്തിച്ചേരാനായി നയന്ദഹള്ളി ജങ്ഷനില്‍ നിന്ന് ഹരിഹര ക്രോസിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ജംബുസാവരി ദിന്നെ റോഡ് വഴി പോകാം.
കനകപുര റോഡിലും നിയന്ത്രണം
ബെംഗളൂരുവിനും കനകപുരയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ നൈസ് റോഡ് ജങ്ഷന്‍ ഒഴിവാക്കി ബന്നാര്‍ഘട്ട മെയിന്‍ റോഡില്‍ എത്തിച്ചേരാന്‍ ഉത്തരഹള്ളി-കെങ്കേരി-അഗരറൂട്ട് അല്ലെങ്കില്‍ അഞ്ജനപുര 80 റോഡ് ഉപയോഗിക്കാം.
പാര്‍ക്കിങ് നിരോധിച്ചിരിക്കുന്നു
ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് (എസ്ഡി റോഡ് ജങ്ഷന്‍ മുതല്‍ ട്രിനിറ്റി ജങ്ഷന്‍ വരെ), എച്ച്എഎല്‍ ഗേറ്റ് നമ്പര്‍ 30 റോഡ്, എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് ഉണ്ടായിരിക്കില്ല.
ഇവിടെ പാര്‍ക്ക് ചെയ്യാം
മാറത്തഹള്ളി, വൈറ്റ് ഫീല്‍ഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പരാവിലെ 8.30ന് മുമ്പ് എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡിലെ ഗേറ്റ് നമ്പര്‍ രണ്ടിലേക്ക് പ്രവേശിക്കാം. മുരുഗേഷ്പാളയയിലേക്കും സര്‍ എം വിശ്വേശ്വരയ്യ കോളേജ് ഗ്രൗണ്ടിലും പാര്‍ക്കിങ് ഉണ്ടായിരിക്കും. എച്ച്എഎല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങും എച്ച്എഎല്‍ ബസ് യാര്‍ഡ് പാര്‍ക്കിങും പ്രത്യേകമായി സജീകരിച്ചിരിക്കുന്നു.