PM Narendra Modi : ദേശീയപാതയിൽ വ്യോമസേന വിമാനത്തിൻ്റെ എമർജെൻസി ലാൻഡിങ്; ചരിത്രം കുറിച്ച് പ്രധാനമന്ത്രി
PM Narendra Modi C-130J Emergency Landing In National Highway : പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനമാണ് അസമിലെ ദേശീയപാത 37ൽ എമർജെൻസി ലാൻഡിങ് നടത്തിയത്.
ന്യൂ ഡൽഹി : ദേശീയപാതയിൽ എമർജെൻസി ലാൻഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലിസ് വിമാനവും. അസമിൽ ഏകദിന സന്ദർർശനത്തിനായി എത്തിയ പ്രധാനമന്ത്രി C-130J വിമാനത്തിൽ ദേശീയപാത 37ൽ അടിയന്തരമായി ലാൻഡിങ് ചെയ്താണ് ചരിത്രം കുറിച്ചത്. ദിബ്രുഗഡ് ജില്ലയിലെ മോറാനിയിൽ ദേശീയപാത 37ൽ നിർമിച്ച എമർജെൻസി ലാൻഡിങ് ഫെസിലിറ്റിയിലായിരുന്നു (ELF) പ്രധാനമന്ത്രി സഞ്ചരിച്ച് വ്യോമസേനയുടെ വിമാനം ലാൻഡ് ചെയ്തത്. ഒരു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനം വിമാനത്താവളത്തിന് പുറത്ത് ദേശീയപാതയിൽ ലാൻഡ് ചെയ്യുന്നത് ഇതാദ്യമാണ്.
4.2 കിലോമീറ്റർ നീളമുള്ള എമർജെൻസി ലാൻഡിങ് സ്ട്രിപ്പ് നിർമിച്ച് റൺവേ ഒരുക്കിയാണ് എൻഎച്ച് 37ൽ ഇഎൽഎഫ് സൗകര്യമൊരുക്കിയത്. സൈനിക വിമാനങ്ങൾക്ക് പുറമെ മറ്റ് യാത്രവിമാനങ്ങൾക്കും ദേശീയപാതയിലെ ഈ അടിയന്തര ലാൻഡിങ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. പരമാവധി 40 ടൺ വിമാനങ്ങൾക്കാണ് ഇവിടെ ലാൻഡ് ചെയ്യാൻ സാധിക്കുക. 75 ടൺ ഭാരം വരെയുള്ള വിമാനങ്ങൾക്ക് സുഗഗമായി ടേക്ക് ഓഫ് ചെയ്യാൻ സാധിക്കും. 100 കോടി രൂപയ്ക്ക് ഇഎൽഎഫ് സൗകര്യം ദേശീയപാതയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യത്തെ ഇഎൽഎഫ് സൗകര്യം ഒരുക്കിയത് രാജസ്ഥാനിലെ ബാർമെർ ജില്ലയിലാണ്.
ALSO READ : PM Modi New office: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥി’ലെ പുതിയ ഓഫീസിൽ, ആദ്യം ഒപ്പിട്ട ഫയലുകൾ ഇവയെല്ലാം
പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ
#WATCH | Assam witnesses a historic moment as Prime Minister Narendra Modi lands at the Emergency Landing Facility (ELF) on Moran Bypass in Dibrugarh. Here, he will witness the aerial display of fighters, transports and helicopters. The ELF is the first of its kind in Northeast… pic.twitter.com/DOp6lNqAXP
— ANI (@ANI) February 14, 2026
വിമാനം ലാൻഡ് ചെയ്തതിന് ശേഷം പ്രധാനമന്ത്രി 40 മിനിറ്റ് ദൈർഘ്യമുള്ള എയർ ഷോയ്ക്ക് സാക്ഷ്യം വഹിക്കും. തേജസ്, സുഖോയി, റാഫാൽ തുടങ്ങിയ പ്രമുഖ യുദ്ധവിമാനങ്ങളുടെ എയർ ഷോയാണ് സംഘടിപ്പിക്കുന്നത്. തുടർന്ന് അസമിലെ വിവാദ ഇടങ്ങളിലേക്കുള്ള വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നയിക്കും. കൂടാതെ അസമിലെ ബിജെപിയുടെ പ്രചാരണത്തിനുള്ള ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ശേഷം വൈകിട്ടോടെ പ്രധാനമന്ത്രി തിരികെ രാജ്യതലസ്ഥാനത്തേക്ക് പോകും.