AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi New office: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥി’ലെ പുതിയ ഓഫീസിൽ, ആദ്യം ഒപ്പിട്ട ഫയലുകൾ ഇവയെല്ലാം

PM Modi’s First Act at New Office : പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഇനി മുതൽ 'സേവാ തീർഥ്' എന്ന ഒരൊറ്റ കുടക്കീഴിലായിരിക്കും പ്രവർത്തിക്കുക.

PM Modi New office: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീർഥി’ലെ പുതിയ ഓഫീസിൽ, ആദ്യം ഒപ്പിട്ട ഫയലുകൾ ഇവയെല്ലാം
PM Narendra Modi Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 13 Feb 2026 | 05:39 PM

ന്യൂഡൽഹി: തലസ്ഥാനത്തെ അത്യാധുനിക ഭരണസിരാകേന്ദ്രമായ സേവാ തീർഥ് ഓഫീസ് സമുച്ചയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലയേറ്റു. പുതിയ ഓഫീസിലെത്തിയ അദ്ദേഹം ആദ്യം ഒപ്പുവെച്ചത് സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിർണ്ണായക പദ്ധതികളിലാണ്. രാജ്യത്തെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്ന നാല് പ്രധാന ഫയലുകൾക്കാണ് പ്രധാനമന്ത്രി അംഗീകാരം നൽകിയത്.

പ്രധാന തീരുമാനങ്ങൾ ഇങ്ങനെ

 

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ വൈകുന്നത് തടയാനും ജീവൻ രക്ഷിക്കാനും ഇതിലൂടെ സാധിക്കും.

സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന ലക്ഷ്മിപതി ദീദി പദ്ധതിയുടെ ലക്ഷ്യം 6 കോടി അംഗങ്ങളായി ഉയർത്തി. 2029 മാർച്ചോടെ ഈ ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിലെ സംഭരണ-മാനേജ്‌മെന്റ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഫണ്ട് ഒരു ലക്ഷം കോടിയിൽ നിന്ന് രണ്ട് ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. അടുത്ത തലമുറ സംരംഭങ്ങളെയും ഡീപ് ടെക് മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ ‘ഫണ്ട് ഓഫ് ഫണ്ട്സ് 2.0’ പ്രധാനമന്ത്രി അംഗീകരിച്ചു.

ALSO READ: പുരുഷന്മാർക്ക് പ്രവേശനമില്ല! ഈ ടാക്സിയുടെ പ്രത്യേകത ഡ്രൈവർമാരും യാത്രക്കാരും സ്ത്രീകൾ മാത്രം

പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഇനി മുതൽ ‘സേവാ തീർഥ്’ എന്ന ഒരൊറ്റ കുടക്കീഴിലായിരിക്കും പ്രവർത്തിക്കുക. ഇതിനൊപ്പം കർത്തവ്യ ഭവൻ 1, 2 എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ധനകാര്യം, പ്രതിരോധം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളെല്ലാം ഇനി കർത്തവ്യ ഭവനിലായിരിക്കും പ്രവർത്തിക്കുക. ചിതറിക്കിടന്നിരുന്ന സർക്കാർ ഓഫീസുകളെ ഏകോപിപ്പിക്കുന്നതിലൂടെ ഭരണനിർവ്വഹണം കൂടുതൽ വേഗത്തിലാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും.