Narendra Modi: ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയില്‍ ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നു, എല്ലാം താങ്ങാനാകും വിധത്തില്‍: പ്രധാനമന്ത്രി
Modi Showcases India's Digital Transformation During Meeting With Queen Máxima: രാജ്യത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടാകുന്ന വിപ്ലം സാമ്പത്തിക സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റുന്ന കാര്യത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. പങ്കാളി രാജ്യങ്ങളുമായി ഈ വിഷയത്തില്‍ സംസാരിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: നെതര്‍ലന്‍ഡ്‌സ് രാജ്ഞി മാക്‌സിമയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ സാമ്പത്തിക കാര്യ പ്രത്യേക ഉപദേഷ്ടാവ് കൂടിയാണ് മാക്‌സിമ. അവരുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടാകുന്ന വിപ്ലം സാമ്പത്തിക സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റുന്ന കാര്യത്തിലൂന്നിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. പങ്കാളി രാജ്യങ്ങളുമായി ഈ വിഷയത്തില്‍ സംസാരിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ സാമ്പത്തിക സാമ്പത്തിക കാര്യ പ്രത്യേക ഉപദേഷ്ടാവും സാമ്പത്തിക മേഖലയിലെ ആഗോള ശബ്ദവുമായ നെതര്‍ലന്‍ഡ്‌സിലെ മാക്‌സിമ രാജ്ഞിയെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ നയിക്കുന്ന വിപ്ലവം സാമ്പത്തിക സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യവും താങ്ങാനാകുന്നതുമായി മാറ്റുന്നു. ഇത് ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നതും ആളുകളെ വലിയ തോതില്‍ ശാക്തീകരിക്കുന്നതും എങ്ങനെയാണെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു, എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്
Delighted to meet Her Majesty Queen Máxima of the Netherlands, who is also the UN Secretary General’s Special Advocate for Financial Health and a long-standing global voice for financial inclusion.
We discussed how India’s Digital Public Infrastructure led revolution is making… pic.twitter.com/xlbqHwHqBf
— Narendra Modi (@narendramodi) June 25, 2026
ഇന്ത്യയെ പ്രശംസിച്ച് മാക്‌സിമ
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്ഞി മാക്‌സിമ ഇന്ത്യയിലെത്തിയത്. സാമ്പത്തിക രംഗത്തും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യ കൈവരിച്ച പുരോഗതിയെ മാക്‌സിമ പ്രശംസിച്ചു. അടുത്ത വെല്ലുവിളി ഇത്തരം മുന്നേറ്റങ്ങള്‍ ജനങ്ങള്‍ ജീവിതം മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലേക്ക് വീണ്ടും വരാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട്. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് താന്‍ വളരെ കാലമായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ നിങ്ങള്‍ അത്ഭുതകരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇത്തരം നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് മനസിലാക്കുകയും അതിനായി പ്രവര്‍ത്തിക്കുകയാണ് ഇനി നിങ്ങളുടെ മുന്നിലുള്ള വെല്ലുവിളി എന്ന് മാക്‌സിമ പ്രതികരിച്ചു.
ഫിഫി ലോകകപ്പില്‍ വിജയമുറപ്പ്
ഫിഫ ലോകകപ്പ് മത്സരത്തില്‍ തങ്ങള്‍ ഫൈനലിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ലോകകപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മാക്‌സിമ മാധ്യമങ്ങളോട് പറഞ്ഞത്. ഫുട്‌ബോളില്‍ തങ്ങള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി സീഷെല്‍സിലേക്ക്
സീഷെല്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 27 മുതല്‍ 29 വരെ രാജ്യം സന്ദര്‍ശിക്കും. 1976 സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകയാണ് സീഷെല്‍സ്. 2015ലാണ് അവസാനമായി അദ്ദേഹം സീഷെല്‍സ് സന്ദര്‍ശിച്ചത്. അന്നത്തെ യാത്രയില്‍ പ്രതിരോധ, വികസന കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു.
English Summary
Prime Minister Narendra Modi met Queen Máxima of the Netherlands and highlighted India’s digital transformation. He said the country’s digital revolution is improving ease of living, enhancing financial inclusion, and making public services more accessible to millions of people.