Narendra Modi Seychelles Visit: പ്രധാനമന്ത്രി സീഷെല്‍സിലേക്ക്; ഉഭയകക്ഷി ബന്ധം ദൃഢമാക്കും, ഒപ്പം ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ സന്ദര്‍ശിക്കും

PM Narendra Modi to Visit Seychelles from June 27 to 29: ഇന്ത്യന്‍ സായുധ സേന സംഘവും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാവിലെ 9 മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സീഷെല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.

Narendra Modi Seychelles Visit: പ്രധാനമന്ത്രി സീഷെല്‍സിലേക്ക്; ഉഭയകക്ഷി ബന്ധം ദൃഢമാക്കും, ഒപ്പം ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി

Edited By: 

Jenish Thomas | Updated On: 27 Jun 2026 | 01:57 PM

ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെല്‍സിലേക്ക്. ജൂണ്‍ 27 മുതല്‍ 29 വരെയാണ് സീഷെല്‍സ് സന്ദര്‍ശനം. ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ലും സീഷെല്‍സിന്റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതോടൊപ്പം ഇന്ത്യന്‍ സായുധ സേന സംഘവും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാവിലെ 9 മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സീഷെല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.

സീഷെല്‍സില്‍ വൃക്ഷതൈ നടും

സീഷെല്‍സിലെത്തിയ പ്രധാനമന്ത്രി സീഷെല്‍സ് ദേശീയ സസ്യോദ്യാനത്തിലും സന്ദര്‍ശനം നടത്തും, ഇവിടെ ഒരു വൃക്ഷത്തൈ നടുന്നതും അജണ്ടയിലുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥ പ്രതിരോധനം എന്നിവയോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ പരിപാടി. വൃക്ഷതൈ നടുന്നതോടെയാണ് പ്രധാനമന്ത്രിയുടെ സീഷെല്‍സ് സന്ദര്‍ശനത്തിന് തുടക്കമാകുന്നത്.

ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കും

സീഷെല്‍സിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡ് ബേസിലില്‍ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയിലും അദ്ദേഹം ഭാഗമാകുന്നതാണ്. ഇന്ത്യയും സീഷെല്‍സും സമുദ്ര സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും പുലര്‍ത്തുന്ന സഹകരണം വളരെ വലുതാണ്. പ്രതിരോധത്തിലും സുരക്ഷതയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം പരിപാടികള്‍.

പാട്രിക് ഹെര്‍മിനിയുമായി ചര്‍ച്ചകള്‍

സീഷെല്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനിയുമായി ചര്‍ച്ചകള്‍ നടത്തും. സമുദ്ര സുരക്ഷ, ബ്ലൂ എക്കോണമി, കാലാവസ്ഥ, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചര്‍ച്ചകള്‍. കഴിഞ്ഞ ഏറെകാലമായി ഇരുരാജ്യങ്ങളുംം തമ്മില്‍ അതിശക്തമായ ബന്ധമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് കൂടുതല്‍ ശക്തമാക്കാനും, ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തീരുമാനങ്ങള്‍ എടുക്കാനും ഇരുവരും പ്രത്യേകം ശ്രദ്ധിക്കുമെന്നാണ് വിവരം.

Also Read: Narendra Modi: ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയില്‍ ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നു, എല്ലാം താങ്ങാനാകും വിധത്തില്‍: പ്രധാനമന്ത്രി

ജോനാഥനുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രിയുടെ സീഷെല്‍സ് സന്ദര്‍ശനത്തിലെ മറ്റൊരു പ്രത്യേകത ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമന്‍ ആമയായ ജോനാഥനുമായുള്ള കൂടിക്കാഴ്ചയാണ്. ഏകദേശം 194 വര്‍ഷം പഴക്കമുള്ള ആല്‍ഡ്രാബ ആമയാണ് ജോനാഥന്‍. സീഷെല്‍സ് നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ജോനാഥന്റെ വാസം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര മൃഗമെന്ന ഗിന്നസ് റെക്കോഡും ജോനാഥന്‍ സ്വന്തമാക്കിയിട്ടുണ്ട്. കൃത്യമായ പ്രായം സ്ഥിരീകരിക്കപ്പെട്ടിട്ട് ഇല്ലെങ്കിലും, ആമകളുടെ ശരാശരി ആയുസ് ജോനാഥന്‍ മറികടന്നതായാണ് വിവരം.

അവസാന സന്ദര്‍ശനം 2015ല്‍

2015ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെല്‍സിലേക്ക് എത്തുന്നതാണ്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ സഹകരണത്തിന് പുതിയ വഴികള്‍ തേടുകയുമാണ് ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

English Summary

Prime Minister Narendra Modi will begin a three-day visit to Seychelles from June 27 to 29 to attend the country’s National Day celebrations. The visit will also feature high-level bilateral talks aimed at strengthening cooperation in maritime security, trade, development, and strategic ties between India and Seychelles.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം