Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
Teacher's Day 2026, PM Narendra Modi Discussion With National Teacher's Award Winners : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിര വസതിയായ ലോക് കല്യാൺ മാർഗിലേക്ക് അവാർഡ് ജേതാക്കളായ അധ്യാപകരെ ക്ഷണിക്കുകയായിരുന്നു. ആധ്യാപകരുമായി സംവദിച്ച് പ്രധാനമന്ത്രി അവർക്ക് നിർദേശങ്ങളും നൽകി.
ന്യൂ ഡൽഹി : അധ്യാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ മികച്ച അധ്യാപകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തൻ്റെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിലേക്ക് ദേശീയ അധ്യാപക പുരസ്കാരം നേടിയ അധ്യാപകരെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. മികച്ച അധ്യാപകർക്കായി രാജ്യം നൽകുന്ന പുരസ്കാരമാണ് ദേശീയ അധ്യാപക പുരസ്കാരം. അധ്യാപകരുമായി സംവദിച്ച പ്രധാനമന്ത്രി അവരിൽ നിന്നും പല കാര്യങ്ങൾ മനസ്സിലാക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്കു.
പതിവ് അധ്യാപന ശൈലിയിൽ തങ്ങളുടെ മാറ്റം എന്താണ് അധ്യാപകർ പ്രധാനമന്ത്രിയെ അറിയിച്ചു. കേവലം പുസ്തകത്തിൽ നിന്നും മാത്രമല്ല അവരുടെ ദിനപ്രതിയുള്ള ഒരോ കാര്യങ്ങളിൽ നിന്നും പുതിയ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട് അധ്യാപകർ പ്രധാനമന്ത്രിയോട് പറഞ്ഞു. താൻ എപ്പോഴും തൻ്റെ കൂട്ടികളിൽ അഭിമുഖങ്ങൾക്കും ചോദ്യങ്ങളും ചോദിക്കാനും ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കാറുണ്ട്. അവർ തങ്ങളുടെ വീടുകളിൽ പോയാൽ അവരുടെ മാതാപിതാക്കളെ അവർ അഭിമുഖം ചെയ്യാറുണ്ടെന്ന് ഒരു അധ്യാപിക പറഞ്ഞു. എല്ലാ കുട്ടികൾക്ക് പുസ്തകത്തിലേത് പഠിക്കാനുള്ള കഴിവുണ്ടായി എന്ന വരില്ല. എന്നാൽ നിങ്ങൾ അധ്യാപകർ അവരുടെ മറ്റ് കഴിവുകളെ കണ്ടെത്താൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു.
ALSO READ : Teachers’ Day 2026: ‘സ്വപ്നങ്ങൾ കാണാൻ ചിറകുകൾ തന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം’; ഇന്ന് അധ്യാപക ദിനം
അധ്യാപകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നു
#TeachersDay is about appreciating the strong contribution of teachers to our society. It is also a day to pay homage to Dr. S. Radhakrishnan.
Here is what happened when the National Teachers’ Awards winners were invited to 7, LKM yesterday…. pic.twitter.com/LtXTvHiQoQ
— Narendra Modi (@narendramodi) September 5, 2026
സ്ക്രീൻ ടൈം കുറയ്ക്കണം
തന്നെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ് വിദ്യാർഥികളിൽ വർധിച്ച് വരുന്ന മൊബൈൽ ഉപോയഗവും അതിൻ്റെ സ്ക്രീൻ ടൈം ഉയരുന്നതുമെന്ന് പ്രധാനമന്ത്രി അധ്യാപകരോട് പറഞ്ഞു. ഇത് കുറയ്ക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും ഒരേപോലെ പ്രവർത്തിക്കണം. കുട്ടികളെ കായികപരമായ കലാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച് അവരിൽ ഈ സ്ക്രീൻ ടൈം കുറയ്ക്കാൻ എല്ലാവരും ശ്രമിക്കണം. കുട്ടികളോട് പുറത്ത് പോയിൽ കളിക്കാൻ നിങ്ങൾ ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു.
ഒപ്പം വലിയ നഗരങ്ങളും മറ്റും മയക്കുമരുന്നിൻ്റെ ഉപയോഗം വർധിച്ചുവരുന്നത് കൂട്ടികളെ വലിയ തോതിൽ ബാധിക്കും. അതിനെതിരെ ശ്രദ്ധയോട് പോരാടണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഓരോ കുട്ടികളിലുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു. പുസ്തകവും സിലബസും മാത്രമല്ല കുട്ടികളുടെ ജീവിതങ്ങളിലേക്കും അധ്യാപകർ ഇറങ്ങി ചെല്ലണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.