Bengaluru Vande Bharat: ബെംഗളൂരു-മുംബൈ റൂട്ടില്‍ 10 വന്ദേ ഭാരത് സ്ലീപ്പറുകള്‍? ട്രെയിന്‍ റൂട്ടും സമയവും അറിയൂ

Bengaluru to Mumbai on Vande Bharat Sleeper Soon, More Routes to Follow: രാത്രിയിലായിരിക്കും ട്രെയിന്‍ സര്‍വീസ്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കാന്‍ ഈ ട്രെയിന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ട്രെയിനിന്റെ വിശദമായ ഷെഡ്യൂളും ടിക്കറ്റ് നിരക്കും റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Bengaluru Vande Bharat: ബെംഗളൂരു-മുംബൈ റൂട്ടില്‍ 10 വന്ദേ ഭാരത് സ്ലീപ്പറുകള്‍? ട്രെയിന്‍ റൂട്ടും സമയവും അറിയൂ

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

Published: 

19 Jun 2026 | 08:11 AM

ബെംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. മുംബൈ, ബെംഗളൂരു, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തിക്കാന്‍ പോകുന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വൈകാതെ മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാത്രിയിലായിരിക്കും ട്രെയിന്‍ സര്‍വീസ്. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കാന്‍ ഈ ട്രെയിന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ട്രെയിനിന്റെ വിശദമായ ഷെഡ്യൂളും ടിക്കറ്റ് നിരക്കും റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്ത് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവയുടെ റൂട്ടും മറ്റ് വിവരങ്ങളും പരിശോധിക്കാം.

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

യാത്രക്കാര്‍ ഏറെകാലമായി ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് മറ്റൊരു അതിവേഗ ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമെല്ലാം പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്ര വളരെ വേഗത്തിലാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് എത്തിക്കാന്‍ പോകുന്നത്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ഇടനാഴിയായി മുംബൈ-ബെംഗളൂരു മാറുമെന്നാണ് പ്രതീക്ഷ.

ന്യൂഡല്‍ഹി-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍

ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്താനുള്ള ആലോചനയും റെയില്‍വേ നടത്തുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നത് ഭാവിയില്‍ വലിയ നേട്ടം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ന്യൂഡല്‍ഹി-അഹമ്മദാബാദ് വന്ദേ ഭാരത് സ്ലീപ്പര്‍

ഭാവിയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധ്യതയുള്ള റൂട്ടുകളില്‍ ഒന്നാണ് ഡല്‍ഹി-അഹമ്മദാബാദ്. അതിവേഗ യാത്ര ഈ റൂട്ടിലും സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ന്യൂഡല്‍ഹി-ഹൗറ വന്ദേ ഭാരത് സ്ലീപ്പര്‍

തലസ്ഥാന നഗരിയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹൗറയിലേക്ക് സര്‍വീസ് നടത്തും. ഈ റൂട്ടില്‍ അതിവേഗ ട്രെയിന്‍ വേണമെന്നത് യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യമാണ്.

ന്യൂഡല്‍ഹി-ചെന്നൈ വന്ദേ ഭാരത് സ്ലീപ്പര്‍

ന്യൂഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കും വൈകാതെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് സാധ്യത. ഒരുപക്ഷെ കൂടുതലാളുകള്‍ക്ക് സഹായകരമാകുന്ന റൂട്ടായിരിക്കും റെയില്‍വേ വന്ദേ ഭാരതിനായി തിരഞ്ഞെടുക്കുക എന്നാണ് വിവരം.

Also Read: Bengaluru Business Corridor: ഒറ്റ സെക്കന്‍ഡില്‍ അപ്പുറത്തെത്താം; ബെംഗളൂരു മഡവര-ബല്ലാരി റോഡ് പണി ഉടന്‍ തുടങ്ങും

ന്യൂഡല്‍ഹി-സെക്കന്തരാബാദ് വന്ദേ ഭാരത് സ്ലീപ്പര്‍

ന്യൂഡല്‍ഹിയില്‍ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന റൂട്ടും വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നതിനായി പരിഗണനയിലാണ്. വരും വര്‍ഷങ്ങളില്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് നടത്താനാണ് സാധ്യത.

ന്യൂഡല്‍ഹി-പൂനെ വന്ദേ ഭാരത് സ്ലീപ്പര്‍

സാങ്കേതികവിദ്യ, വ്യവസായകേന്ദ്രങ്ങള്‍ എന്നിവയിലൂടെ എല്ലാം ഓരോ ദിവസവും പൂനെ വളരുകയാണ്. അതിനാല്‍ തന്നെ ഭാവിയില്‍ ന്യൂഡല്‍ഹിയില്‍ നിന്നും പൂനെയിലേക്ക് ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉണ്ടാകുന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.

മുംബൈ-അഹമ്മദാബാദ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍

ഇതിനകം നിരവധി പ്രീമിയം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണ് മുംബൈ-അഹമ്മദാബാദ്. എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ കൂടി സര്‍വീസ് നടത്തുന്നത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ നേട്ടമാകും.

ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍

കശ്മീരിലേക്കുള്ള ട്രെയിന്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഭാവിയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കും. അതം ഡല്‍ഹിയില്‍ നിന്ന് തന്നെ സര്‍വീസ് ആരംഭിക്കുന്നതാകാനാണ് സാധ്യത.

English Summary

Indian Railways is set to launch a Vande Bharat Sleeper train service between Bengaluru and Mumbai. Authorities are also planning to introduce similar sleeper services connecting major cities, including Delhi and Chennai, to enhance long-distance rail travel across the country.

Loading...
Unable to load recommendations.
Follow Us
Related Stories
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഐഫോണിൻ്റെ പേരിൽ തർക്കം; കുന്നിൻമുകളിൽ നിന്ന് ചാടിയ 18-കാരനും രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്കും ദാരുണാന്ത്യം
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം