AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

MLA Duties: എന്താ പവര്‍…എംഎല്‍എ പോലീസിനും മുകളിലാണോ? എന്തെല്ലാം അവകാശങ്ങളുണ്ട്?

Kerala MLA Authority Salary and Duties Compared with Police: നിയമസഭയിലെ എല്ലാ നടപടിക്രമങ്ങളിലും എംഎല്‍എമാര്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് പറഞ്ഞല്ലോ, ചോദ്യോത്തരവേള, പ്രമേയങ്ങള്‍, മാറ്റിവെക്കല്‍ പ്രമേയങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ എംഎല്‍എയ്ക്ക് തന്റെ അധികാരം വിനിയോഗിക്കാനും സാധിക്കുന്നു. ഇതിനെല്ലാം പുറമെ മന്ത്രിസഭയിലേക്ക് ആരെല്ലാം പോകണമെന്ന് തീരുമാനിക്കുന്നതും എംഎല്‍എമാര്‍ തന്നെ.

MLA Duties: എന്താ പവര്‍…എംഎല്‍എ പോലീസിനും മുകളിലാണോ? എന്തെല്ലാം അവകാശങ്ങളുണ്ട്?
പ്രതീകാത്മക ചിത്രം Image Credit source: erhui1979/DigitalVision/Getty Images
Shiji M K
Shiji M K | Updated On: 05 May 2026 | 01:50 PM

തെരഞ്ഞെടുപ്പില്‍ വിജയിക്കുക എംഎല്‍എ ആകുക എന്നെല്ലാം പറഞ്ഞാല്‍ അത്ര നിസാരമായ ഒന്നല്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള ജീവിതം ഒരുവിധത്തിലല്ല പലവിധത്തിലാണ് മാറുന്നത്. എംഎല്‍എയ്ക്ക് നാട്ടിലും വീട്ടിലും കിട്ടുന്ന വില അമ്പോ…എന്താലേ? എന്നാല്‍ ഉത്സവത്തിനും പെരുന്നാളിനും മാത്രം കിട്ടുന്ന പവര്‍ മാത്രമല്ല, അധികാരത്തിന്റെ കാര്യത്തില്‍ എംഎല്‍എമാരും മുന്നില്‍ തന്നെ.

എംഎല്‍എ എന്നാ സുമ്മാവാ

സംസ്ഥാനത്തിലെ എല്ലാ ഭരണപരമായ കാര്യങ്ങളിലും കൃത്യമായ പങ്കാളിത്തം ഉള്ളയാളാണ് എംഎല്‍എ. നിയമസഭയിലെ ചര്‍ച്ചകള്‍, ബില്‍ അവതരണം, നിയമനിര്‍മാണം തുടങ്ങി എല്ലാ കാര്യങ്ങളിലും എംഎല്‍എയുടെ ഇടപെടലുകള്‍ ഉണ്ടായിരിക്കണം. നിയമസഭയില്‍ ധനബില്‍ അവതരിപ്പിക്കാനും എംഎല്‍എയ്ക്ക് സാധിക്കും.

സംസ്ഥാനത്തിന്റെ ട്രഷറിയില്‍ നിന്ന് പണം ചെലവഴിക്കുന്നതിന് നിയസഭാ അംഗങ്ങള്‍ എല്ലാവരുടെയും അനുമതി ആവശ്യമാണ്. മാത്രമല്ല, ഗ്രാന്റുകളും നികുതി വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടപ്പാക്കുന്നതില്‍ പോലും എംഎല്‍എയുടെ അനുമതി സര്‍ക്കാര്‍ തേടും.

നിയമസഭയിലെ എല്ലാ നടപടിക്രമങ്ങളിലും എംഎല്‍എമാര്‍ക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് പറഞ്ഞല്ലോ, ചോദ്യോത്തരവേള, പ്രമേയങ്ങള്‍, മാറ്റിവെക്കല്‍ പ്രമേയങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ എംഎല്‍എയ്ക്ക് തന്റെ അധികാരം വിനിയോഗിക്കാനും സാധിക്കുന്നു. ഇതിനെല്ലാം പുറമെ മന്ത്രിസഭയിലേക്ക് ആരെല്ലാം പോകണമെന്ന് തീരുമാനിക്കുന്നതും എംഎല്‍എമാര്‍ തന്നെ.

എംഎല്‍എമാരുടെ ഉത്തരവാദിത്തങ്ങള്‍

മണ്ഡലത്തില്‍ ഇടപെടലുകള്‍ നടത്തി വികസനം എത്തിക്കുക എന്നതാണ് ഓരോ എംഎല്‍എയുടെയും ആദ്യ ചുമതല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് എത്തുന്നുണ്ടെന്ന് എംഎല്‍എമാര്‍ ഉറപ്പാക്കണം. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read: UDF Chief Minister: മുഖ്യനാകാന്‍ വോട്ട് വേണ്ട! എംഎല്‍എ അല്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയാകാമോ?

മണ്ഡലത്തിലെ എല്ലാ ജനങ്ങളെയും നേരില്‍ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും എംഎല്‍എ സമയം കണ്ടെത്തണം. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് അവരുടെ പ്രധാന ജോലി. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് വിലയിരുത്തല്‍ നടത്തേണ്ടതും എംഎല്‍എയുടെ ഉത്തരവാദിത്തമാണ്.

പോലീസിനും മുകളിലോ?

സംസ്ഥാനത്തെ കാബിനറ്റ് മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും ഇടയിലാണ് എംഎല്‍എമാരുടെ സ്ഥാനം. അതായത്, മന്ത്രിമാര്‍ക്ക് താഴെയും ചീഫ് സെക്രട്ടറിക്ക് മുകളിലും. സംസ്ഥാന പോലീസുകാര്‍ക്കും മുകളിലാണെന്ന് പ്രത്യേകം പറയേണ്ടല്ലോ? സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിജിപിക്കും മുകളില്‍ തന്നെയാണ് എംഎല്‍എ.

എംഎല്‍എയ്ക്ക് എത്ര രൂപ ശമ്പളം ലഭിക്കും?

2000 രൂപയാണ് ഒരു എംഎല്‍എയുടെ അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മണ്ഡല അലവന്‍സ്, ഓഫീസ് നടത്തിപ്പ്,, ജനങ്ങളെ കാണുന്നത് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് 25,000 രൂപ നല്‍കുന്നു. യാത്രാ ചെലവിനായി 20000 രൂപയാണ് ഒരുമാസം നല്‍കുന്നത്. ഫോണ്‍ അലവന്‍സായി 11000 രൂപ, വിവര അലവന്‍സായി 4000 രൂപ, മറ്റ് ചെലവുകള്‍ക്കായി 8000 രൂപ എന്നിങ്ങനെയും വിതരണം ചെയ്യുന്നു. ഇതെല്ലാം ചേര്‍ത്ത് 70,000 രൂപയാണ് ഒരു മാസം എംഎല്‍എമാരുടെ കൈകളിലേക്ക് എത്തുന്നത്.

ഇതുമാത്രമല്ല, നിയമസഭ സമ്മേളനമുള്ള ദിവസങ്ങളില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി യാത്രാബത്തയും ദിവസവേതനവും വിതരണം ചെയ്യുന്നു. ചികിത്സാ സഹായം, വാഹന വായ്പ തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Follow Us