AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UDF Chief Minister: മുഖ്യനാകാന്‍ വോട്ട് വേണ്ട! എംഎല്‍എ അല്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയാകാമോ?

Kerala CM Rules Explained MLA Requirement and Past Examples: കേരളത്തില്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചെങ്കിലും ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതിനായി പ്രത്യേക യോഗങ്ങളും ചര്‍ച്ചകളും നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

UDF Chief Minister: മുഖ്യനാകാന്‍ വോട്ട് വേണ്ട! എംഎല്‍എ അല്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയാകാമോ?
പ്രതീകാത്മക ചിത്രം Image Credit source: Ryan McVay/The Image Bank/Getty Images
Shiji M K
Shiji M K | Updated On: 05 May 2026 | 01:53 PM

മുഖ്യമന്ത്രിയാകുക അല്ലെങ്കില്‍ ഉയര്‍ന്ന പദവികളിലേക്ക് എത്തുക എന്ന സ്വപ്‌നമുള്ളവരാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരും. എന്നാല്‍ ചിലര്‍ക്ക് മാത്രമേ അത്തരമൊരു ഭാഗ്യം കൈവരികയുള്ളൂ. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചാലും മുഖ്യമന്ത്രി പദങ്ങളിലേക്ക് വളരാന്‍ സാധിക്കാതെ പോയവരും ധാരാളം. ജനങ്ങളുടെ വോട്ടാണ് ഓരോ രാഷ്ട്രീയക്കാരന്റെയും ഭാവി നിശ്ചയിക്കുന്നത്. എന്നാല്‍ എല്ലാം വോട്ടുകളാണോ തീരുമാനിക്കുന്നത്?

കേരളത്തില്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചെങ്കിലും ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതിനായി പ്രത്യേക യോഗങ്ങളും ചര്‍ച്ചകളും നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

മൂന്നുപേര്‍ പട്ടികയില്‍

കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രതിപക്ഷ നേതാവായ വിഡി സതീശനിലേക്കാണ് സാധാരണഗതിയില്‍ അധികാരം എത്തേണ്ടത്. എന്നാല്‍ മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മുഖ്യമന്ത്രി കസേര ലക്ഷ്യം വെക്കുന്നു.

എന്നാല്‍ രമേശ് ചെന്നിത്തലയും വിഡി സതീശനും ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ്, കെസി വേണുഗോപാലിന്റെ കാര്യം അങ്ങനെയല്ല. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാത്ത കെസി വേണുഗോപാലിന് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്ന ചോദ്യം അണികളും ഉന്നയിക്കുന്നു.

എംഎല്‍എ അല്ലെങ്കിലും മുഖ്യമന്ത്രിയാകാന്‍ സാധിക്കുമോ?

എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടാതെ രണ്ട് തവണ മുഖ്യമന്ത്രിയായ നേതാക്കളില്‍ ഒരാളാണ് എകെ ആന്റണി. 1977 ലെ ഏപ്രില്‍ മാസത്തില്‍ രാജന്‍ കേസിന്റെ വിധിയെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതോടെ പിന്‍ഗാമിയെ കണ്ടെത്താനാകാതെ വലഞ്ഞ കോണ്‍ഗ്രസിന് മുന്നില്‍ വെളിച്ചമായത് എകെ ആന്റണിയാണ്.

സിറ്റിങ് എംഎല്‍എമാരെ പരിഗണിക്കുന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതായതോടെ ഹൈക്കമാന്‍ഡ് സി സുബ്രഹ്‌മണ്യത്തിലേക്ക് കേരളത്തിലേക്ക് അയച്ചു. ഇവിടെ എത്തിയ അദ്ദേഹം മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെ കെപിസിസി പ്രസിഡന്റായ എകെ ആന്റണി തിരഞ്ഞെടുക്കുകയായിരുന്നു.

1977 ഏപ്രില്‍ 27ന് ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ശേഷം ആറ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കഴക്കൂട്ടം എംഎല്‍എയായി ആന്റണി മത്സരിച്ച് വിജയിക്കുകയും ചെയ്തു.

Also Read: Kerala Assembly Election Result 2026: വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?

1995ലും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ഐഎസ്ആര്‍ഒ ചാരവൃത്തി കേസിനെ തുടര്‍ന്ന് കരുണാകരന്‍ വീണ്ടും രാജിവെച്ചു. ഇതോടെ പാര്‍ട്ടി വീണ്ടും രാജ്യസഭ എംപിയായ ആന്റണിയിലേക്ക് തിരിഞ്ഞു. ശേഷം തിരൂരങ്ങാടിയില്‍ മത്സരിച്ച് എകെ ആന്റണി എംഎല്‍എയുമായി.

1969ല്‍ സി അച്യുതമേനോനും 1996ല്‍ ഇകെ നായനാരും സമാന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രികളായിരുന്നു. ഇരുവരും പിന്നീട് വിവിധ മണ്ഡലങ്ങളില്‍ ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. 1979ല്‍ സിഎച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭ അംഗമായിരുന്നില്ല.

ആറ് മാസത്തിനുള്ളില്‍

ഇന്ത്യന്‍ ഭരണഘടന പറയുന്നത് അനുസരിച്ച് ഒരു വ്യക്തി മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട് കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്കോ അല്ലെങ്കില്‍ നിയമസഭ കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടണമെന്നാണ്. അല്ലാത്തപക്ഷം പദവി ഒഴിയേണ്ടതായി വരും.

Follow Us