Bengaluru Vande Bharat: ഇനിയൊന്നും പേടിക്കാനില്ല; ബെംഗളൂരു-എറണാകുളം വന്ദേ ഭാരതില്‍ ഇഷ്ടംപോലെ സീറ്റുണ്ടാകും, ധൈര്യമായി ബുക്ക് ചെയ്യാം

Bengaluru Ernakulam Vande Bharat to Add More Seats With New Train Set: ചെന്നൈയില്‍ ചേര്‍ന്ന റെയില്‍വേ ഉന്നതതല യോഗത്തിലാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരതില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് പങ്കെടുത്ത യോഗത്തില്‍ എംപി ഹൈബി ഈഡനാണ് വിഷയം ഉന്നയിച്ചത്.

Bengaluru Vande Bharat: ഇനിയൊന്നും പേടിക്കാനില്ല; ബെംഗളൂരു-എറണാകുളം വന്ദേ ഭാരതില്‍ ഇഷ്ടംപോലെ സീറ്റുണ്ടാകും, ധൈര്യമായി ബുക്ക് ചെയ്യാം

വന്ദേ ഭാരത്‌

Published: 

27 Jun 2026 | 10:25 AM

എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി ടിക്കറ്റ് കിട്ടിയില്ലെന്ന് പരാതി പറയേണ്ടതായി വരില്ല, യാത്രക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നീക്കങ്ങള്‍ റെയില്‍വേ ആരംഭിച്ചു. എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചുകള്‍ ഇരട്ടിയാക്കാനാണ് റെയില്‍വേയുടെ നീക്കം. എട്ട് കോച്ചുകളുമായാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അത് 16 ഉടന്‍ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

തിക്കും തിരക്കുമില്ലാതെ യാത്ര ചെയ്യാം

എട്ട് കോച്ചുകളുമായുള്ള വന്ദേ ഭാരത് സര്‍വീസില്‍ യാത്രക്കാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പലപ്പോഴും ട്രെയിനില്‍ ടിക്കറ്റ് പോലും ലഭിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നു. ഉത്സവകാലങ്ങളില്‍ ഉണ്ടാകുന്ന യാത്രക്കാരുടെ തിരക്കും സ്ഥിതിഗതികള്‍ മോശമാക്കും. കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് വന്ദേ ഭാരതില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് കിട്ടിയില്ലെന്ന പരാതിക്കും പരിഹാരമാകും.

എത്ര സീറ്റുകളുണ്ടാകും?

എട്ട് കോച്ചുകളുള്ള വന്ദേ ഭാരതില്‍ ആകെ 530 സീറ്റുകളാണുള്ളത്. എന്നാല്‍ ഇത് 16 ആക്കി ഉയര്‍ത്തുമ്പോള്‍ ആകെ സീറ്റുകളുടെ എണ്ണം 1,128 ആയി ഉയരും. അതായത്, 598 സീറ്റുകളുടെ വര്‍ധനവാണ് സംഭവിക്കുന്നത്. ഇത് കൂടുതല്‍ ആളുകള്‍ക്ക് വന്ദേ ഭാരതില്‍ ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.

സര്‍വീസ് എന്ന് മുതല്‍?

ചെന്നൈയില്‍ ചേര്‍ന്ന റെയില്‍വേ ഉന്നതതല യോഗത്തിലാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരതില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് പങ്കെടുത്ത യോഗത്തില്‍ എംപി ഹൈബി ഈഡനാണ് വിഷയം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോച്ചുകളോടെയുള്ള വന്ദേ ഭാരത് സര്‍വീസ് ജൂലൈ മാസത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.

Also Read: Bengaluru Vande Bharat Sleeper: ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ കുതിക്കാന്‍ ദിവസങ്ങള്‍ മാത്രം; റൂട്ടും സ്റ്റോപ്പുമെല്ലാം അറിഞ്ഞോളൂ

സര്‍വീസ് എപ്പോള്‍?

ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന രീതിയിലാണ് നിലവില്‍ ട്രെയിനിന്റെ സര്‍വീസ്. രാത്രി 11 മണിയോടെ ബെംഗളൂരുവില്‍ എത്തിച്ചേരും. പിറ്റേ ദിവസം രാവിലെ 5.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.35ന് എറണാകുളത്ത് എത്തിച്ചേരും. ബുധനാഴ്ചകളില്‍ ട്രെയിനിന് സര്‍വീസില്ല. എന്നാല്‍ പുതിയ കോച്ചുകള്‍ ഉള്‍പ്പെടുത്തുമെങ്കിലും ട്രെയിന്‍ സര്‍വീസ് സമയത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ല. എന്നാല്‍ വന്ദേ ഭാരത് പലപ്പോഴും വൈകിയോടുന്നതില്‍ യാത്രക്കാര്‍ അതൃപ്തരാണ്.

പുതിയ ട്രെയിന്‍ വേണം

കേരളത്തിന് പുതിയ ട്രെയിനുകള്‍ വേണമെന്ന ആവശ്യം കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് നിന്ന് മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വേണമെന്നാണ് ആവശ്യം. ഇതോടൊപ്പം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാര്‍ സര്‍വീസ് വേണമെന്നും നേതൃത്വം ആവശ്യം ഉന്നയിച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ കേരളത്തിന് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യാത്രക്കാരും. ഇതിന് പുറമെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കണമെന്നും മലബാറിലെ യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

English Summary

The Bengaluru–Ernakulam Vande Bharat Express is set to receive a new train set with additional coaches, increasing seating capacity for passengers. The move is expected to make ticket bookings easier and improve travel convenience on one of the route’s most popular premium train services.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം