AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pinarayi Vijayan ED Raid : പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

ED Raid in Pinarayi Vijayan's Residence: പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടും കണ്ണൂരിലെ വീടും സിഎംആര്‍എല്‍ ഓഫീസും ഉൾപ്പെടെ  12 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

Pinarayi Vijayan ED Raid : പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്
Pinarayi VijayanImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 27 May 2026 | 08:57 AM

മുൻ മുഖ്യമന്ത്രിയും  പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടും കണ്ണൂരിലെ വീടും സിഎംആര്‍എല്‍ ഓഫീസും ഉൾപ്പെടെ  12 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

മുൻ മന്ത്രിയും പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. നിലവിൽ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തുകയാണ്. കേസിൽ പിണറായി വിജയന്റെയും മൊഴി രേഖപ്പെടുത്തും.

തിരിച്ചടിയായത് ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ മാസപ്പടി കേസിൽ അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  കേസിൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനി എംഡി ശശിധരൻ, കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ കെഎസ് സുരേഷ് കുമാർ, ജീവനക്കാരായ അഞ്ജു റേച്ചൽ, ചന്ദ്രശേഖരൻ തുടങ്ങിയവർ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മേൽക്കോടതിയെ സമീപിക്കാന ഒരാഴ്ചത്തെ സാവകാശം വേണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ALSO READ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

എന്താണ് എക്സാലോജിക് – സിഎംആർഎൽ കേസ്?

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലം നൽകിയെന്നാണ് കേസ്. ആദായ നികുതി സെന്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്.

കരിമണൽ ഖനനം നടത്തുന്ന നിയമവിരുദ്ധമായി പരിസ്ഥിതി മലിനീകരണത്തിന് അടക്കം എർപ്പെട്ടിട്ടുള്ള സിഎംആർഎൽ കമ്പനി അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ പണം നൽകിയിരുന്നത് പിണറായി വിജയനാണെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകളെന്ന പേരിൽ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിന് മാസാമാസം 1.72 കോടി രൂപ നൽകിയിരുന്നതായും കണ്ടെത്തി.

2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിൽ 1.72 കോടി രൂപയാണ് വീണ വിജയന്‍റെയും എക്സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയത്.

ഹർജിക്കാരുടെ വാദം

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യങ്ങൾ നിലവിലില്ലെന്നും ഇ.ഡിക്ക് അന്വേഷണ അധികാരമില്ലെന്നുമാണ് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കമ്പനി നിയമപ്രകാരം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും അതിനാൽ മറ്റ് ഏജൻസികൾക്ക് അന്വേഷണം നടത്താൻ സാധിക്കില്ലെന്നും വാദിച്ചു. എന്നാൽ ഹൈക്കോടതി ഇതിനെയെല്ലാം എതിർത്ത് ഇഡിക്ക് അന്വേഷണം തുടരാനുള്ള അനുമതി നൽകുകയായിരുന്നു.

English Summary:

Enforcement Directorate conducted raids at multiple locations linked to the CMRL-Exalogic financial transactions case, including the houses of former Kerala Chief Minister Pinarayi Vijayan in Thiruvananthapuram and Kannur. The Action came after the Kerala High Court allowed the ED to continue its probe into alleged financial dealings between CMRL and Exalogic Solutions, a company owned by Vijayan’s daughter Veena Vijayan.

Follow Us