AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Navakerala Assault Case: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

Five Cops, Including Former CM’s Gunmen, Suspended: നേരത്തെ ഈ കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ഓഫീസിലെ ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന വിവരങ്ങളും, കേസ് ഡയറി തിരുത്താൻ രാഷ്ട്രീയ തലത്തിൽ നീക്കം നടന്നെന്ന ആരോപണങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മർദനം നടത്തിയ പോലീസുകാർക്കെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോയിരിക്കുന്നത്.

Navakerala Assault Case: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ
പ്രതീകാത്മക ചിത്രംImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 26 May 2026 | 02:42 PM

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി അടിയന്തര സസ്പെൻഷൻ ഉത്തരവിറക്കിയത്.

നിലവിൽ സ്പെഷ്യൽ ബ്രാഞ്ചിന് കീഴിൽ വിവിധ യൂണിറ്റുകളിലായാണ് ഇവർ ജോലി ചെയ്യുന്നത്. വ്യത്യസ്ത യൂണിറ്റുകളിൽ ഉള്ളവരായതിനാലാണ് ഡി.ജി.പി നേരിട്ട് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരപരിധി ലംഘിക്കുകയും അന്യായമായി ആയുധം ഉപയോഗിച്ച് പ്രവർത്തകരെ മർദിക്കുകയും ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണം സ്വാഭാവിക പ്രതിരോധമല്ലെന്നും ആസൂത്രിതമാണെന്നും എസ്.ഐ.ടി കണ്ടെത്തി. അന്യായമായി ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യത്തിന് പകരമുള്ള വകുപ്പുകൾ അഞ്ച് പോലീസുകാർക്കെതിരെയും ചുമത്തും.

നടപടിയിലേക്ക് നയിച്ച ഗൂഢാലോചന ആരോപണങ്ങൾ

നേരത്തെ ഈ കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ഓഫീസിലെ ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന വിവരങ്ങളും, കേസ് ഡയറി തിരുത്താൻ രാഷ്ട്രീയ തലത്തിൽ നീക്കം നടന്നെന്ന ആരോപണങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മർദനം നടത്തിയ പോലീസുകാർക്കെതിരെ ശക്തമായ നടപടിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോയിരിക്കുന്നത്. സസ്പെൻഷൻ നടപടിക്ക് പിന്നാലെ പ്രതികളായ അഞ്ച് പൊലീസുകാരുടെയും അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് വിവരം.

ആലപ്പുഴ സംഭവത്തിൽ അന്വേഷണം ഊർജിതമായ പശ്ചാത്തലത്തിൽ, നവകേരള സദസിന്റെ സമാപന ദിവസം തനിക്കെതിരെയുണ്ടായ പൊലീസ് ക്രൂരതയിൽ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആൻസലദാസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രതികൾക്കെതിരെ കേസെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 2023 ഡിസംബർ 22-ന് നവകേരള സദസിന്റെ സമാപന ദിവസം കാട്ടാക്കട മാർക്കറ്റ് റോഡിൽ വെച്ചാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാറനല്ലൂർ സ്വദേശി ആൻസലദാസിന്റെ കാലിലൂടെ അകമ്പടി വാഹനം ഇടിച്ച് കയറ്റുകയായിരുന്നു പൊലീസ്. റോഡിൽ വീണുകിടന്ന അദ്ദേഹത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയും ചെയ്തു.

English Summary

The Kerala Police Chief has suspended five Special Branch personnel, including the former Chief Minister’s gunmen, for brutally assaulting Youth Congress activists during the Navakerala Yatra. The disciplinary action follows a Special Investigation Team (SIT) report which concluded that the security officers overstepped their authority and used unlawful weapons to attack the protesters. Consequently, the suspended officers now face severe criminal charges for armed assault, with further legal actions and potential arrests expected to follow.

Follow Us