AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026 date Live Updates : കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു, എന്ന് ?

Election Commission Press Conference Live Updates in Mayalam: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങളിലെല്ലാം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വരും

Arun Nair
Arun Nair | Updated On: 16 Mar 2026 | 10:28 PM
Kerala Assembly Election 2026 date Live Updates : കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു, എന്ന് ?
Kerala Assembly Election 2026 Announcement Live Updates

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്കും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങളിലെല്ലാം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വരും. ഇങ്ങനെ വന്നാൽ പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടാവില്ല. വൈകുന്നേരം 4-മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പത്ര സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറാണ് തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചത്.

LIVE NEWS & UPDATES

The liveblog has ended.
  • 15 Mar 2026 07:21 PM (IST)

    എംഎം മണിയും, ഷംസീറുമില്ല; ഇത്തവണ മത്സരിക്കുന്നില്ലാത്ത പ്രമുഖര്‍

    ഇത്തവണ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പ്രമുഖ നേതാക്കള്‍ Read More

  • 15 Mar 2026 05:05 PM (IST)

    സിപിഎം സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപനം

  • 15 Mar 2026 04:47 PM (IST)

    25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ

    25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

  • 15 Mar 2026 04:44 PM (IST)

    CPI Candidate Announcement: സിപിഐയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം

  • 15 Mar 2026 04:39 PM (IST)

    തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ അറിയാം

    Election Commission Press Conference

  • 15 Mar 2026 04:32 PM (IST)

    കേരളത്തിലെ തിരഞ്ഞെടുപ്പ് തീയ്യതികൾ

    Kerala Assembly Election Date 2026

    Kerala Assembly Election Date 2026

  • 15 Mar 2026 04:28 PM (IST)

    Election Commission Announcements Live: ഒടുവിൽ തിരഞ്ഞെടുപ്പ് തീയ്യതി

    കേരളത്തിൽ തിരഞ്ഞെടുപ്പ് തീയ്യതി ഏപ്രിൽ-9-ന്, വോട്ടെണ്ണൽ- മെയ് 04

  • 15 Mar 2026 04:16 PM (IST)

    Kerala Assembly Election 2026 Updates : കേരളത്തിൽ ഒറ്റ ഘട്ടമോ?

    കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായോ? സൂചനകൾ

  • 15 Mar 2026 04:15 PM (IST)

    Kerala Assembly Election 2026: കേരളത്തിൽ ആകെ വോട്ടർമാർ

    കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാർ, വോട്ട് ചെയ്യും.

  • 15 Mar 2026 04:14 PM (IST)

    കേരളത്തിലോ വോട്ടർമാർ

    കേരളത്തിൽ 30471 പോളിംഗ് സ്റ്റേഷനുകളും, 4.24 ലക്ഷം പുതിയ വോട്ടർമാരും

  • 15 Mar 2026 04:13 PM (IST)

    ആകാംക്ഷയോടെ രാഷ്ട്രീയ കേരളം.

    തെരഞ്ഞെടുപ്പ് തീയതി അറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താസമ്മേളനം ആരംഭിച്ചു. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനത്തനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും.

  • 15 Mar 2026 03:51 PM (IST)

    തെരഞ്ഞെടുപ്പ് എവിടെയെല്ലാം?

    കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായാണ് സംസ്ഥാനങ്ങൾ പറയുന്നത്.

  • 15 Mar 2026 03:37 PM (IST)

    ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റന്നാള്‍

    ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ മറ്റന്നാള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഒറ്റഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമോയെന്നും വ്യക്തമല്ല.

  • 15 Mar 2026 03:20 PM (IST)

    വോട്ട് ചെയ്യാൻ എന്തൊക്കെ

    വോട്ട് ചെയ്യാൻ എന്തൊക്കെ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത് എന്ന് പരിശോധിക്കാം.

  • 15 Mar 2026 03:15 PM (IST)

    സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചാരണവും

    തിര‍ഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാർട്ടികൾ പ്രചാരണ പരിപാടികളിലേക്ക് കടക്കുന്നതാണ്. കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം. സിപിഎമ്മിന്റെയും, സിപിഐയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും.

  • 15 Mar 2026 03:12 PM (IST)

    Election Commission Live Updates: എവിടെ കാണാം?

  • 15 Mar 2026 03:00 PM (IST)

    കേരളത്തിൽ ഒറ്റഘട്ടമായിട്ടോ?

    വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തെരഞ്ഞെടുപ്പ് തീയതി നിർണയിക്കുക. കേരളത്തിൽ ഒറ്റഘട്ടമായിട്ടാവും വോട്ടെടുപ്പ് നടക്കുക. മേയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാൈണ് പ്രതീക്ഷിക്കുന്നത്.

  • 15 Mar 2026 02:51 PM (IST)

    സിപിഎമ്മിന്റെയും, സിപിഐയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്‌

    തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സിപിഎമ്മും, സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, സിപിഐയുടേത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രഖ്യാപിക്കും.

  • 15 Mar 2026 02:31 PM (IST)

    Kerala Assembly Election Announcement Live : എവിടെ കാണാം പ്രഖ്യാപനം?

    തിരഞ്ഞെടപ്പ് പ്രഖ്യാപനങ്ങൾ ഇലക്ഷൻ കമ്മീഷൻ്റെ യൂട്യൂബ് ചാനലിൽ കാണാം. ചാനൽ ലിങ്ക്: https://www.youtube.com/watch?v=aKegEFNzjFk

  • 15 Mar 2026 02:24 PM (IST)

    Kerala Assembly Election Announcement: തിരഞ്ഞെടുപ്പ് പ്രഖ്യാപനം

    ഞായറാഴ്ച വൈകുന്നേരം 4-മണിക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

Published On - Mar 15,2026 2:20 PM

Follow Us