Kerala UDF Government Formation: മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം; ചെന്നിത്തലയ്ക്ക് താങ്ങായി ആളില്ല

Kerala UDF Government Formation Sees Strong KC Venugopal Influence in Cabinet: ഈ മന്ത്രിസഭയില്‍ കൂടുതലുള്ളത് കെസി വേണുഗോപാല്‍ അനുകൂലികളായ എംഎല്‍എമാരാണെന്ന് പറയാം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കിലും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത് പോലെ ആയിരിക്കാം മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വിലയിരുത്താം. കെസി അനുകൂലികളായ മന്ത്രിമാര്‍ ചുവടെ.

Kerala UDF Government Formation: മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം; ചെന്നിത്തലയ്ക്ക് താങ്ങായി ആളില്ല

കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല

Published: 

17 May 2026 | 07:33 PM

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശന്‍ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിന് മുന്നോടിയായി ആരെല്ലാമായിരിക്കും തന്റെ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുക എന്ന് വ്യക്തമാക്കാന്‍ വിഡി സതീശന്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 പേരടങ്ങുന്ന മന്ത്രിസഭയില്‍ 11 മന്ത്രിമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 8 പേര്‍ കെസി വേണുഗോപാല്‍ അനുകൂലികളാണെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, ഒജെ ജനീഷ്, റോജി എം ജോണ്‍, കെഎ തുളസി എന്നിവരാണ് കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍. ഏറെ ചര്‍ച്ചകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ച പാര്‍ട്ടിയെ സംബന്ധിച്ച് മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും നിര്‍ണയവും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വളരെ പെട്ടെന്നാണ് കോണ്‍ഗ്രസിന് മന്ത്രിമാരായത്.

എന്നാല്‍ ഈ മന്ത്രിസഭയില്‍ കൂടുതലുള്ളത് കെസി വേണുഗോപാല്‍ അനുകൂലികളായ എംഎല്‍എമാരാണെന്ന് പറയാം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കിലും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത് പോലെ ആയിരിക്കാം മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വിലയിരുത്താം. കെസി അനുകൂലികളായ മന്ത്രിമാര്‍ ചുവടെ.

കെസി വേണുഗോപാല്‍ പക്ഷം

  • സണ്ണി ജോസഫ്
  • എപി അനില്‍കുമാര്‍
  • പിസി വിഷ്ണുനാഥ്
  • ബിന്ദു കൃഷ്ണ
  • എം ലിജു
  • റോജി എം ജോണ്‍
  • ടി സിദ്ദിഖ്
  • ഒജെ ജനീഷ്

എന്നിവരാണ് കെസി വേണുഗോപാല്‍ പക്ഷത്തുനിന്ന് മന്ത്രിസഭയിലേക്ക് എത്തിയവര്‍. എല്ലാ ഗ്രൂപ്പുകള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയാണ് മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വ്യക്തം. മാത്രമല്ല, യുവാക്കളും മന്ത്രിസഭയില്‍ ഇടംനേടി.

പിന്തുണയ്ക്കാന്‍ ആളില്ലാതെ രമേശ് ചെന്നിത്തല

ശേഷിക്കുന്ന മന്ത്രിമാരില്‍ കെഎ തുളസിയും കെ മുരളീധരനും വിഡി സതീശനെ പിന്തുണയ്ക്കുന്നവരാണ്. അതിനാല്‍ തന്നെ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുള്ള ആളുകള്‍ മന്ത്രിസഭയില്‍ ഇല്ലെന്ന് അനുമാനിക്കാം. വിഡി-കെസി പക്ഷങ്ങള്‍ക്ക് തന്നെയാണ് സഭയില്‍ സ്വാധീനമുള്ളത്. മാത്രമല്ല മുസ്ലിം ലീഗിന്റെ പിന്തുണയും വിഡി സതീശനാണ്.

Also Read: Kerala UDF Government Formation: വിഡി സതീശന്‍ മന്ത്രിസഭയില്‍ 3 വനിതകള്‍, ഒജെ ജനീഷും മന്ത്രി; കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ്‌

വിഡി സതീശന്‍ മന്ത്രിസഭ

  • പികെ കുഞ്ഞാലിക്കുട്ടി
  • രമേശ് ചെന്നിത്തല
  • സണ്ണി ജോസഫ്
  • കെ മുരളീധരന്‍
  • മോന്‍സ് ജോസഫ്
  • ഷിബു ബേബി ജോണ്‍
  • അനൂപ് ജേക്കബ്
  • സിപി ജോണ്‍
  • എപി അനില്‍കുമാര്‍
  • എന്‍ ഷംസുദീന്‍
  • പിസി വിഷ്ണുനാഥ്
  • റോജി എം ജോണ്‍
  • ബിന്ദു കൃഷ്ണ
  • എം ലിജു
  • കെഎം ഷാജി
  • പികെ ബഷീര്‍
  • വിഇ അബ്ദുല്‍ ഗഫൂര്‍
  • ടി സിദ്ദിഖ്
  • കെഎ തുളസി
  • ഒജെ ജനീഷ്

ലിഗിന് അഞ്ച് മന്ത്രിമാര്‍

പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീര്‍, എന്‍എം ഷംസുദീന്‍, കെഎം ഷാജി, വിഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് മുസ്ലിം ലീഗില്‍ നിന്ന് മന്ത്രിമാരാകുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം പാറക്കല്‍ അബ്ദുല്ല മന്ത്രിയാകുന്നതാണ്.

മുഖ്യമന്ത്രിയോടൊപ്പം സമ്പൂര്‍ണ മന്ത്രിസഭയും മെയ് 18ന് സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും ഷാനിമോള്‍ ഉസ്മാനും ഡപ്യൂട്ടി സ്പീക്കറുമാകും. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം.

English Summary

Political discussions around the possible Kerala UDF government under VD Satheesan suggest strong representation for leaders close to KC Venugopal, while supporters of Ramesh Chennithala are reportedly missing from key cabinet considerations.

Follow Us
Related Stories
Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ
“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ”; എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി
Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?
Kerala Lottery Result: ഒരു കോടി രൂപയുടെ ‘സമൃദ്ധി’ തേടിയെത്തി! ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ അറിയാം
Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം