BJP Candidate List for Kerala Election : ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍, ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന്‍, നാട്ടികയില്‍ സിസി മുകുന്ദന്‍; രണ്ടാംഘട്ട പട്ടികയുമായി ബിജെപി

BJP's second phase candidate list in Kerala: ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരന്‍ ആറന്മുളയിലും, ബി ഗോപാലകൃഷ്ണന്‍ ഗുരുവായൂരും മത്സരിക്കും. സിപിഐയില്‍ നിന്ന് പുറത്താക്കിയ സിസി മുകുന്ദനാണ് നാട്ടികയിലെ സ്ഥാനാര്‍ത്ഥി. റിയാലിറ്റി ഷോ താരം റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറയില്‍ ജനവിധി തേടും.

BJP Candidate List for Kerala Election : ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍, ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന്‍, നാട്ടികയില്‍ സിസി മുകുന്ദന്‍; രണ്ടാംഘട്ട പട്ടികയുമായി ബിജെപി

കുമ്മനം രാജശേഖരന്‍

Edited By: 

Arun Nair | Updated On: 19 Mar 2026 | 11:55 AM

തിരുവനന്തപുരം: രണ്ടാംഘട്ട പട്ടികയുമായി ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആറന്മുളയില്‍ മത്സരിക്കും. സിപിഐയില്‍ നിന്നു പുറത്താക്കിയ സി.സി. മുകുന്ദന്‍ ആണ് നാട്ടികയിലെ സ്ഥാനാര്‍ത്ഥി. ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന്‍ മത്സരിക്കും. ആദ്യ ഘട്ട പട്ടികയില്‍ കൊടുങ്ങല്ലൂരില്‍ സീറ്റ് കിട്ടാത്തതിന് ഗോപാലകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറയില്‍ മത്സരിക്കും. ഏതാനും ദിവസം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം.ജെ. ജോബ് ആലപ്പുഴയില്‍ ജനവിധി തേടും. രണ്ടാം പട്ടികയില്‍ 39 പേരാണ് ഉള്‍പ്പെട്ടത്. ആദ്യ പട്ടികയില്‍ 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 86 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു.

Also Read: Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ബിജെപി സ്ഥാനാര്‍ത്ഥികള്‍

  • കാസര്‍കോട്: അശ്വിനി എം.എൽ.
  • കല്യാശേരി: എ.വി. സനില്‍ കുമാര്‍
  • തളിപ്പറമ്പ്: എന്‍ ഹരിദാസ്
  • ധര്‍മ്മടം: കെ. രഞ്ജിത്ത്
  • തലശേരി: ഒ നിധീഷ്
  • കൂത്തുപറമ്പ്: അഡ്വ. ഷിജിലാൽ
  • മട്ടന്നൂർ: ബിജു ഏളക്കുഴി
  • കല്‍പറ്റ: പ്രശാന്ത് മലവയല്‍
  • കൊണ്ടോട്ടി: പി. സുബ്രഹ്മണ്യൻ
  • ഏറനാട്: എന്‍. ശ്രീപ്രകാശ്
  • മഞ്ചേരി: പത്മശ്രീ എം
  • പെരിന്തല്‍മണ്ണ: അഡ്വ. കെ.പി. ബാബുരാജ്
  • മങ്കട: ലിജോയ് പോള്‍
  • മലപ്പുറം: അശ്വതി ഗുപ്ത കുമാര്‍
  • വേങ്ങര: ജയകൃഷ്ണന്‍ വി.എന്‍.
  • വള്ളിക്കുന്ന്: എം പ്രേമന്‍ മാസ്റ്റര്‍
  • തിരൂരങ്ങാടി: റിജു സി രാഘവ്
  • താനൂര്‍: ദീപ പുഴയ്ക്കല്‍
  • തിരൂര്‍: കെ. നാരായണന്‍ മാസ്റ്റര്‍
  • തവനൂര്‍: രവി തേലത്ത്
  • തൃത്താല: വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
  • പട്ടാമ്പി: അഡ്വ. പി. മനോജ്
  • കോങ്ങാട്: രേണു സുരേഷ്
  • തരൂര്‍: സുരേഷ് ബാബു
  • ചിറ്റൂര്‍: പ്രാണേഷ് രാജേന്ദ്രന്‍
  • ആലത്തൂര്‍: കെ.വി. പ്രസന്ന കുമാര്‍
  • ഗുരുവായൂര്‍: അഡ്വ. ബി. ഗോപാലകൃഷ്ണന്‍
  • വടക്കാഞ്ചേരി: അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
  • ഒല്ലൂര്‍: ബിജോയ് തോമസ്
  • നാട്ടിക: സി.സി. മുകുന്ദന്‍
  • പുതുക്കാട്: എ. നാഗേഷ്
  • ആലുവ: എം.എ. ബ്രഹ്മരാജ്
  • പറവൂര്‍: വത്സല പ്രസന്ന കുമാര്‍
  • എറണാകുളം: പി.ആര്‍. ശിവശങ്കര്‍
  • ചങ്ങനാശേരി: ബി. രാധാകൃഷ്ണ മേനോന്‍
  • ആലപ്പുഴ: എം.ജെ. ജോബ്
  • ആറന്മുള: കുമ്മനം രാജശേഖരന്‍
  • കുണ്ടറ: ഡോ. റോബിന്‍ രാധാകൃഷ്ണന്‍
  • കൊല്ലം: ഡോ. എന്‍. പ്രതാപ് കുമാര്‍.
Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം