AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

BJP candidate list in Kerala: ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കും. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ജനവിധി തേടും. ആര്‍ ശ്രീലേഖയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി. വി. മുരളീധരന്‍ കഴക്കൂട്ടത്ത് ജനവിധി തേടും.

Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
BJPImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 19 Mar 2026 | 07:12 AM

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. പാര്‍ട്ടി ദേശീയ പ്രസിഡന്റ് നിതിന്‍ നാബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരും ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റ് എല്ലാ അംഗങ്ങളും പങ്കെടുത്തു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ജനവിധി തേടും. ശോഭ സുരേന്ദ്രന്‍ പാലക്കാടും, പത്മജ വേണുഗോപാല്‍ തൃശൂരും മത്സരിക്കും. സിപിഎം വിട്ടെത്തിയ എസ് രാജേന്ദ്രന്‍ ദേവികുളത്തും, സിപിഐ വിട്ടെത്തിയ കെ അജിത്ത് വൈക്കത്തും, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആര്‍. രശ്മി കൊട്ടാരക്കരയിലും സ്ഥാനാര്‍ത്ഥികളാകും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലാണ് മത്സരിക്കുന്നത്.

ആര്‍ ശ്രീലേഖയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി. വി. മുരളീധരന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കഴക്കൂട്ടത്ത് ജനവിധി തേടും. പി.സി. ജോര്‍ജ് പൂഞ്ഞാറിലും, മകന്‍ ഷോണ്‍ ജോര്‍ജ് പാലായിലും ബിജെപിക്കു വേണ്ടി മത്സരിക്കും. മേജര്‍ രവി ഒറ്റപ്പാലത്ത് ജനവിധി തേടും.

Also Read: Kerala Assembly Election 2026: മൂന്നാം ഊഴത്തിന് പിണറായി വിജയൻ?; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, അങ്കത്തിന് പുതുമുഖങ്ങളും പ്രമുഖരും

ബിജെപി സ്ഥാനാര്‍ത്ഥികള്‍

1. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ
2. ഉദുമ: മനുലാൽ മേലോത്ത്
3. കാഞ്ഞങ്ങാട്: ബൽരാജ് എം
4. പയ്യന്നൂർ: എ.പി. ഗംഗാധരൻ
5. അഴീക്കോട്: കെ.കെ. വിനോദ് കുമാർ
6. കണ്ണൂർ: സി. രഘുനാഥ്
7. മാനന്തവാടി: പി.ശ്യാം രാജ്
8. സുൽത്താൻ ബത്തേരി: കവിത എ.എസ്.
9. വടകര: അഡ്വ. കെ. ദിലീപ്
10. കുറ്റ്യാടി: രാമദാസ് മണലേരി
11. നാദാപുരം: സി.പി. വിപിൻ ചന്ദ്രൻ
12. കൊയിലാണ്ടി: സി.ആർ. പ്രഫുൽ കൃഷ്ണൻ
13. പേരാമ്പ്ര: എം. മോഹനൻ മാസ്റ്റർ
14. ബാലുശ്ശേരി: സി.പി. സതീശൻ
15. ഏലത്തൂർ: ടി. ദേവദാസ്
16. കോഴിക്കോട് നോർത്ത്: നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത്: ടി. റനീഷ്
18. ബേപ്പൂർ: അഡ്വ. കെ.പി. പ്രകാശ് ബാബു
19. കുന്നമംഗലം: വി.കെ. സജീവൻ
20. ഷൊർണൂർ: ശങ്കു ടി ദാസ്
21. ഒറ്റപ്പാലം: മേജർ രവി
22. മലമ്പുഴ: സി. കൃഷ്ണകുമാർ
23. പാലക്കാട്: ശോഭാ സുരേന്ദ്രൻ
24. ചേലക്കര: കെ. ബാലകൃഷ്ണൻ
25. മണലൂർ: അഡ്വ. കെ.കെ. അനീഷ് കുമാർ
26. തൃശൂർ: പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട: സന്തോഷ് ചെറക്കുളം
28. ദേവികുളം: എസ് രാജേന്ദ്രൻ
29. പാലാ: ഷോൺ ജോർജ്
30. വൈക്കം: കെ. അജിത്ത്
31. കാഞ്ഞിരപ്പള്ളി: അഡ്വ. ജോർജ് കുര്യൻ
32. പൂഞ്ഞാർ: പി.സി. ജോർജ്ജ്
33. അമ്പലപ്പുഴ: അരുൺ അനിരുദ്ധൻ
34. ഹരിപ്പാട്: സന്ദീപ് വചസ്പതി
35. ചെങ്ങന്നൂർ: എം.വി. ഗോപകുമാർ
36. തിരുവല്ല: അനൂപ് ആൻ്റണി ജോസഫ്
37. കരുനാഗപ്പള്ളി: വി.എസ്. ജിതിൻ ദേവ്
38. കുന്നത്തൂർ: രാജി പ്രസാദ്
39. കൊട്ടാരക്കര: ആർ. രശ്മി
40. ചാത്തന്നൂർ: ബി.ബി. ഗോപകുമാർ
41. ആറ്റിങ്ങൽ: അഡ്വ. പി.സുധീർ
42. നെടുമങ്ങാട്: യുവരാജ് ഗോകുൽ
43. കഴക്കൂട്ടം: വി. മുരളീധരൻ
44. വട്ടിയൂർക്കാവ്: ആർ.ശ്രീലേഖ
45. നേമം: രാജീവ് ചന്ദ്രശേഖർ
46. പാറശ്ശാല: അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട: പി.കെ. കൃഷ്ണദാസ്

Follow Us