AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Election 2026: അപരന്മാരെയും വിമതന്മാരെയും പിന്തിരിപ്പിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍; പത്രിക പിന്‍വലിക്കാന്‍ അവസാന അവസരം; മത്സരച്ചിത്രം ഇന്ന് തെളിയും

Kerala Assembly Election 2026 Final Contest Picture Will Be Clear Today: നിയമസഭ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാന്‍ ഇന്ന് അവസാന അവസരം. ഈ സമയപരിധിക്കുള്ളില്‍ അപരന്മാര്‍, വിമതന്മാര്‍ എന്നിവരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതിനുശേഷം, തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സരച്ചിത്രം തെളിയും.

Kerala Election 2026: അപരന്മാരെയും വിമതന്മാരെയും പിന്തിരിപ്പിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍; പത്രിക പിന്‍വലിക്കാന്‍ അവസാന അവസരം; മത്സരച്ചിത്രം ഇന്ന് തെളിയും
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 26 Mar 2026 | 05:48 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ മത്സരച്ചിത്രം ഇന്ന് വൈകുന്നേരത്തോടെ തെളിയും. പത്രിക പിന്‍വലിക്കാന്‍ ഇന്നാണ് അവസാന അവസരം. എത്ര പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇതിനുശേഷം വ്യക്തമാകും. പല മണ്ഡലങ്ങളിലും അപരന്മാരും വിമതന്മാരും മുന്നണികള്‍ക്ക് തലവേദനയാണ്. സമയപരിധി അവസാനിക്കും മുമ്പ് അവരെകൊണ്ട് പത്രിക പിന്‍വലിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് മുന്നണികള്‍.

നിലവില്‍ 985 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 957 പേരാണ് മത്സരിച്ചത്. കഴിഞ്ഞ ദിവസം പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ഇത്തവണ ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ 269 സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി.

കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 17 പേര്‍. 16 പേര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലമാണ് രണ്ടാമത്. പ്രധാന മുന്നണികളുടെയെല്ലാം സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചു. ഇതോടെ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചുതുടങ്ങി. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നുംകൂടി പത്രിക പിന്‍വലിക്കാം. ഓരോ മണ്ഡലത്തിലും എത്ര വിമതന്മാരും, അപരന്മാരും മത്സരിക്കുമെന്ന് ഇന്ന് വൈകുന്നേരത്തോടെ മാത്രമേ വ്യക്തമാകൂ.

Also Read: Kerala Assembly Election 2026: അങ്കത്തിനുള്ളത്‌ 985 സ്ഥാനാര്‍ഥികള്‍, 269 പത്രിക തള്ളി; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

അതേസമയം, അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്‍ പത്രിക സ്വീകരിച്ചു. കേസ് വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രിക മാറ്റിവെച്ചിരുന്നു. മൂന്ന് സെറ്റ് പത്രികകള്‍ ഇദ്ദേഹം സമര്‍പ്പിച്ചിരുന്നു. പിന്തുണയ്ക്കുന്നവരുടെ പേരുകള്‍ ഇല്ലാത്തതിനാല്‍ ഇതില്‍ ഒരെണ്ണം തള്ളി. മറ്റ് പത്രികയില്‍ ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കും ഹിയറിങിനും ശേഷം പത്രിക സ്വീകരിച്ചു.

നേരത്തെ, പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നേമത്ത് മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പത്രികയും ആദ്യം മാറ്റിവച്ചിരുന്നു. പിന്നീട് ഇരുപത്രികകളും സ്വീകരിച്ചു.

Follow Us