AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: അങ്കത്തിനുള്ളത്‌ 985 സ്ഥാനാര്‍ഥികള്‍, 269 പത്രിക തള്ളി; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

Kerala Assembly Elections 269 Nominations Rejected: തിരുവനന്തപുരം മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വൈകിട്ട് വരെ സമയമുണ്ട്. വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി കൂടി അവസാനിക്കുന്നതോടെ സ്ഥാനാര്‍ഥികളുടെ...

Kerala Assembly Election 2026: അങ്കത്തിനുള്ളത്‌ 985 സ്ഥാനാര്‍ഥികള്‍, 269 പത്രിക തള്ളി; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
രാജീവ് ചന്ദ്രശേഖര്‍, വിഡി സതീശന്‍, പിണറായി വിജയന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 25 Mar 2026 | 06:22 PM

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്ത് ഇനിയുള്ളത് ആകെ 985 സ്ഥാനാര്‍ഥികള്‍. 269 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. 1,254 പേരായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 17 സ്ഥാനാര്‍ഥികളാണ് ഇവിടെ.

തിരുവനന്തപുരം മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വൈകിട്ട് വരെ സമയമുണ്ട്. വിമത സ്ഥാനാര്‍ഥികളെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി കൂടി അവസാനിക്കുന്നതോടെ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം പുറത്തുവരും.

കുറ്റ്യാടിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതായി പരാതി

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ ക്രമവിരുദ്ധമായി നീക്കം ചെയ്തതായി പരാതി. യുഡിഎഫാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ വടകര ആര്‍ഡിഒ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

Also Read: Kerala Assembly Election 2026: സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; പ്രചാരണത്തിന് ചെലവാക്കാം പരമാവധി 40 ലക്ഷം മാത്രം

സിപിഎമ്മിന്റെ ഗൂഡാലോചനയുടെ ഭാഗമായാണ് പേരുകള്‍ നീക്കം ചെയ്തതെന്നാണ് ആരോപണം. യാതൊരു മാനദണ്ഡവും പാലിക്കാതെ ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ നിര്‍ദേശം സ്വീകരിക്കുകയായിരുന്നു. അര്‍ഹരായ വോട്ടര്‍മാരെ മുന്നറിയിപ്പില്ലാതെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

Follow Us