AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voters list on mobile: നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ, ഏത് ബൂത്തിലാണ് വോട്ട് ? മൊബൈലിലൂടെ അറിയാം

Check Your Name and Booth in the Voters' List Using Mobile: നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ 10 അക്ക എപിക് നമ്പറും സംസ്ഥാനവും നൽകിയാൽ പേര്, മണ്ഡലം, ബൂത്ത് നമ്പർ (പാർട്ട് നമ്പർ), സീരിയൽ നമ്പർ എന്നിവ ഉടനടി ലഭ്യമാകും. മറ്റൊരു വഴി വോട്ടർ ഐഡി കൈവശമില്ലാത്തവർക്ക് പേര്, വയസ്സ് (അല്ലെങ്കിൽ ജനനതീയതി), ബന്ധുവിന്റെ പേര്, ജില്ല, അസംബ്ലി മണ്ഡലം എന്നിവ നൽകി വോട്ട് എവിടെയാണെന്ന് കണ്ടെത്താം.

Voters list on mobile: നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ, ഏത് ബൂത്തിലാണ് വോട്ട് ? മൊബൈലിലൂടെ അറിയാം
Voter List CheckingImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 24 Mar 2026 | 07:46 PM

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് നാട് കടക്കുമ്പോൾ, വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്നും ഏത് ബൂത്തിലാണ് വോട്ട് എന്നും ലളിതമായി പരിശോധിക്കാൻ സംവിധാനം. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഓൺലൈനായി മൂന്ന് രീതികളിൽ വോട്ടർമാർക്ക് സ്വന്തം വിവരങ്ങൾ കണ്ടെത്താം.

വിവരങ്ങൾ പരിശോധിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്. ഇതിനായി ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://electoralsearch.eci.gov.in/ സന്ദർശിക്കുക. തുടർന്ന് നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ 10 അക്ക എപിക് നമ്പറും സംസ്ഥാനവും നൽകിയാൽ പേര്, മണ്ഡലം, ബൂത്ത് നമ്പർ (പാർട്ട് നമ്പർ), സീരിയൽ നമ്പർ എന്നിവ ഉടനടി ലഭ്യമാകും. മറ്റൊരു വഴി വോട്ടർ ഐഡി കൈവശമില്ലാത്തവർക്ക് പേര്, വയസ്സ് (അല്ലെങ്കിൽ ജനനതീയതി), ബന്ധുവിന്റെ പേര്, ജില്ല, അസംബ്ലി മണ്ഡലം എന്നിവ നൽകി വോട്ട് എവിടെയാണെന്ന് കണ്ടെത്താം.

Also Read: Pinarayi vijayan: “ചെറ്റത്തരം” എന്നാണ് അശ്ലീലമായത്? അങ്ങനെ വിളിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി

വോട്ടർപ്പട്ടികയുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. വെബ്സൈറ്റിൽ മൊബൈൽ നമ്പറും സംസ്ഥാനവും നൽകിയാൽ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്യുന്നതോടെ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ തെളിയും.

തിരഞ്ഞെടുപ്പ് കലണ്ടർ 2026

സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ഭിന്നലിംഗക്കാരും ഉൾപ്പെടുന്നു. സ്ഥാനാർത്ഥിത്വത്തിനുള്ള പത്രിക സമർപ്പിക്കാനുള്ള സമയം മാർച്ച് 23-ഓടെ അവസാനിച്ചിട്ടുണ്ട്. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന തീയതികൾ നോക്കാം.

വോട്ടെടുപ്പ്: 2026 ഏപ്രിൽ 9

ഫലപ്രഖ്യാപനം: 2026 മെയ് 4

പത്രികകളുടെ സൂക്ഷ്മ പരിശോധന: 2026 മാർച്ച് 24

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: 2026 മാർച്ച് 26

 

Follow Us