AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: പാലക്കാട് കടുത്ത പോരാട്ടം…; പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡ‍ിഎഫിൻ്റെ എൻഎംആർ റസാഖ്

Kerala Election Palakkad LDF Candidate: ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് എത്തിയ റസാഖിനെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായ നീക്കമാണ് എൽഡിഎഫിൻ്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഉപതെര‍ഞ്ഞെടുപ്പിൽ സരിന് പരാജയം നേരടേണ്ടി വന്നെങ്കിലും ഇത്തവണ അവസരം ലഭിക്കുമെന്നാണ് കുരതിയിരുന്നത്.

Kerala Assembly Election 2026: പാലക്കാട് കടുത്ത പോരാട്ടം…; പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡ‍ിഎഫിൻ്റെ എൻഎംആർ റസാഖ്
Sobha Surendran, Ramesh Pisharody, Nmr RazakImage Credit source: Facebook
Neethu Vijayan
Neethu Vijayan | Published: 18 Mar 2026 | 07:08 PM

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ (Kerala Assembly Election) നടക്കാൻ പോകുന്നത് കടുത്ത പോരാട്ടം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി (Palakkad LDF Candidate) പ്രമുഖ ഹോട്ടൽ വ്യവസായി എൻഎംആർ റസാഖിനെ പ്രഖ്യാപിച്ചു. നേരത്തെ പി സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലത്തിലാണ് പെട്ടെന്ന് മാറ്റം ഉണ്ടായിരിക്കുന്നത്.

ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് എത്തിയ റസാഖിനെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായ നീക്കമാണ് എൽഡിഎഫിൻ്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഉപതെര‍ഞ്ഞെടുപ്പിൽ സരിന് പരാജയം നേരടേണ്ടി വന്നെങ്കിലും ഇത്തവണ അവസരം ലഭിക്കുമെന്നാണ് കുരതിയിരുന്നത്.

ALSO READ: ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം

എന്നാൽ നിലവിലെ സ്ഥാനാർത്ഥിയെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് കണ്ടെത്തിയത്. യുഡിഎഫ് സ്ഥാർത്ഥിയായ നടൻ രമേശ് പിഷാരടി പ്രചാരണം അരംഭിച്ചുകഴിഞ്ഞു. ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കുന്നത് ശോഭാ സുരേന്ദ്രനെയാണ്. പാലക്കാട് ചുവരെഴുത്തും പ്രചാരണവുമായി ശോഭ സുരേന്ദ്രനും സജീവമാണ്.

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് തൻ്റെ ലക്ഷ്യമെന്ന് രമേശ് പിഷാരടി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും സത്യം കാലം തെളിയികട്ടെ എന്നുമാണ് അദ്ദേഹം പറയുന്നത്. രാഹുലിനെ പാർട്ടി പുറത്താക്കിയത് കോൺഗ്രസിന്റെ ധാർമ്മികതയാണ് കാണിക്കുന്നതെന്നും രമേശ് പിഷാരടി പ്രചാരണത്തിനിടെ കൂട്ടിച്ചേർത്തു.

അതിനിടെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂരിനെ പ്രഖ്യാപിച്ചു. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് സലീം മടവൂർ. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.

 

 

Follow Us