Kerala Assembly Election 2026: ആദ്യ പത്രിക മുഖ്യന്റേത്; ധര്‍മ്മടത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പിണറായി വിജയന്‍
Pinarayi Vijayan Files Nomination for 2026 Kerala Assembly Elections: ധര്‍മ്മടം മണ്ഡലത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. വീടുകള്‍ കയറിയുള്ള പ്രചാരണം ഉള്‍പ്പെടെ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോയായാണ് അദ്ദേഹം ധര്‍മടത്തേക്ക് എത്തിയത്.
കണ്ണൂര്‍: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരി ജില്ലാ രജിസട്രാര്‍ ഓഫീസിലെത്തിയായിരുന്നു പത്രിക സമര്‍പ്പണം. ധര്‍മ്മടം മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട പത്രിക അദ്ദേഹത്തിന്റേതാണ്. രാവിലെ 11 മണിയോടെ റിട്ടേണിങ് ഓഫീസര്‍ സച്ചിന്‍ കൃഷ്ണയ്ക്കായിരുന്നു പത്രിക സമര്‍പ്പിച്ചത്.
പിണറായിയില്‍ നിന്ന് വാഹന പ്രചാരണമായി സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്താമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് വാഹന പ്രചാരണം ഒഴിവാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, പി ശശി, ഇപി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പത്രിക സമര്‍പ്പണത്തിന് ശേഷം തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നെ പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് മലപ്പുറത്ത് നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
ധര്‍മ്മടം മണ്ഡലത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. വീടുകള്‍ കയറിയുള്ള പ്രചാരണം ഉള്‍പ്പെടെ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോയായാണ് അദ്ദേഹം ധര്‍മടത്തേക്ക് എത്തിയത്.
ധര്‍മ്മടത്ത് മത്സരിക്കുന്നതിന് മുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തൡപ്പറമ്പിലും പിണറായി വിജയന്‍ സ്ഥാനാര്‍ഥി ആയിരുന്നു. എല്‍ഡിഎഫ് ഇത്തവണയും അധികാരത്തിലെത്തുകയാണെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവായി പിണറായി വിജയന്‍ മാറും.