AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026 : പാലായിൽ ആര് മത്സരിക്കുമെന്ന് ചോദിക്കാനുണ്ടോ? ചൂണ്ടിക്കാട്ടി റോഷി അ​ഗസ്റ്റിൽ, പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണി

Roshy Augustine hints at Jose K Mani's candidacy : റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മൈക്ക് വാങ്ങിയ ജോസ് കെ. മാണി പക്വമായ മറുപടിയാണ് നൽകിയത്.

Kerala Assembly Election 2026 : പാലായിൽ ആര് മത്സരിക്കുമെന്ന് ചോദിക്കാനുണ്ടോ? ചൂണ്ടിക്കാട്ടി റോഷി അ​ഗസ്റ്റിൽ, പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണി
Roshi augustine and Jose k maniImage Credit source: social media
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 02 Mar 2026 | 05:13 PM

പാലാ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ചൂടേറ്റി മന്ത്രി റോഷി അഗസ്റ്റിന്റെ വെളിപ്പെടുത്തൽ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി തന്നെയാകും പാലായിൽ ജനവിധി തേടുകയെന്ന് റോഷി അഗസ്റ്റിൻ പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ, സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടിയുടേതാണെന്ന നിലപാടിൽ ജോസ് കെ. മാണി ഉറച്ചുനിന്നു. വാർത്താ സമ്മേളനത്തിൽ ജോസ് കെ. മാണിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്.

“ജോസ് കെ. മാണി മത്സരിക്കും, അതിൽ എന്താണ് സംശയം? അദ്ദേഹം മത്സരിക്കുന്ന കാര്യത്തിൽ പ്രത്യേക ആലോചനയുടെ ആവശ്യമില്ല. പാർട്ടി തീരുമാനപ്രകാരം കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകും. സജ്ജമായിത്തന്നെ രംഗത്തിറങ്ങും, പാലായിൽ തന്നെ മത്സരിക്കും.” – റോഷി അഗസ്റ്റിൻ.

റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മൈക്ക് വാങ്ങിയ ജോസ് കെ. മാണി പക്വമായ മറുപടിയാണ് നൽകിയത്. ആര് മത്സരിക്കണം എന്നതിൽ പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ആ തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായിൽ പോരാട്ടം കടുക്കുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലാ മണ്ഡലത്തെ കേന്ദ്രീകരിച്ച് വലിയ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. നിലവിലെ എം.എൽ.എ മാണി സി. കാപ്പന്റെ വികസന പ്രവർത്തനങ്ങളെ ജോസ് കെ. മാണി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

പാലായിൽ വികസന മുരടിപ്പാണെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കേരള കോൺഗ്രസ് (എം) ആരോപിക്കുന്നു. നഷ്ടപ്പെട്ട തട്ടകം തിരിച്ചുപിടിക്കാൻ അനുകൂല സാഹചര്യമാണെന്നാണ് ജോസ് കെ. മാണിയുടെയും പാർട്ടിയുടെയും വിലയിരുത്തൽ. റോഷി അഗസ്റ്റിന്റെ പ്രസ്താവനയോടെ പാലായിലെ തിരഞ്ഞെടുപ്പ് ചിത്രം ഏകദേശം വ്യക്തമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Follow Us