AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Election 2026: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; അപരന്മാര്‍ തലവേദന

Kerala Assembly Election Nomination paper Scrutiny: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 1204 പേരാണ്‌ പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുടെ ഭീഷണിയുള്ളത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം മാര്‍ച്ച് 26 വരെ പിന്‍വലിക്കാം. അപരന്മാരെയും, വിതന്മാരെയും പിന്തിരിപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.

Kerala Election 2026: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; അപരന്മാര്‍ തലവേദന
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Mar 2026 | 07:12 AM

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 1204 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുടെ ഭീഷണിയുള്ളത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വരെ സമയമുണ്ട്. ഈ സമയപരിധിക്കുള്ളില്‍ അപരന്മാരെയും, വിതന്മാരെയും പിന്തിരിപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.

മാര്‍ച്ച് 26-ന് ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ അന്തിമ മത്സരച്ചിത്രം തെളിയും. ഇന്നലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്. 18 പേരാണ് കൊടുവള്ളിയില്‍ പത്രിക സമര്‍പ്പിച്ചത്.

Also Read: Ramesh Pisharady Thomas Issac: അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണ്! രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

രണ്ടായിരത്തിലേറെ പത്രികകളാണ് സംസ്ഥാനത്ത് ആകെ സമര്‍പ്പിച്ചത്. പിഴവുകളുണ്ടെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കുന്നതിനായി ചില സ്ഥാനാര്‍ത്ഥികള്‍ രണ്ടോ മൂന്നോ സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതാണ്, സ്ഥാനാര്‍ത്ഥികളുടെ എണ്ണവും, പത്രികയുടെ എണ്ണവും വ്യത്യാസപ്പെടാന്‍ കാരണം. ഇന്ന് 11-ന് സൂക്ഷ്മപരിശോധന തുടങ്ങും. വ്യാഴാഴ്ച മൂന്ന് മണി വരെ പത്രിക പിന്‍വലിക്കാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.

ആകെ പത്രികകള്‍

ജില്ല എണ്ണം
തിരുവനന്തപുരം 136
കൊല്ലം 86
പത്തനംതിട്ട 32
ആലപ്പുഴ 68
കോട്ടയം 76
ഇടുക്കി 39
എറണാകുളം 95
തൃശൂര്‍ 109
മലപ്പുറം 137
പാലക്കാട് 107
കോഴിക്കോട് 141
വയനാട് 28
കണ്ണൂര്‍ 117
കാസര്‍കോട്‌ 33

Follow Us