AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Election 2026 Schedule: ഏപ്രില്‍ ഒമ്പതിന് കേരളം പോളിങ് ബൂത്തില്‍; ഫലപ്രഖ്യാപനം മെയ് 4 ന്

Election Commission Poll Schedule: തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍. മറ്റ് നാല് സംസ്ഥാനങ്ങളിലെയും, പുതുച്ചേരിയിലെയും ഷെഡ്യൂളും പുറത്തുവിട്ടു.

Kerala Election 2026 Schedule: ഏപ്രില്‍ ഒമ്പതിന് കേരളം പോളിങ് ബൂത്തില്‍; ഫലപ്രഖ്യാപനം മെയ് 4 ന്
Election Commission Press Conference
Jayadevan AM
Jayadevan AM | Updated On: 15 Mar 2026 | 05:35 PM

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിനൊപ്പമാണ് അസമിലെയും, പുതുച്ചേരിയിലെയും വോട്ടെടുപ്പ്. തമിഴ്‌നാട്ടിലെ വോട്ടെടുപ്പ് ഏപ്രില്‍ 23-നാണ്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും. ഏപ്രില്‍ 23-നാണ് ബംഗാളിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഏപ്രില്‍ 29-ന് നടക്കും.

എല്ലാ സംസ്ഥാനങ്ങളിലും മെയ് നാലിനാണ് വോട്ടെണ്ണല്‍. ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. മാര്‍ച്ച് 16-നാണ് ഗസറ്റ് വിജ്ഞാപനം. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 24-ന് സൂക്ഷ്മപരിശോധന നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം. 30,471 പോളിങ് സ്‌റ്റേഷനുകളാണ് കേരളത്തില്‍ സജ്ജീകരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കമ്മീഷൻ പാർട്ടികളെ കാണുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. കമ്മിഷൻ ഡിട്രിക്റ്റ് ഇലക്ടറൽ ഓഫീസർമാർ, എസ്പി, നോഡൽ ഓഫീസർമാർ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Election Commission Press Conference

തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ ഐക്യത്തെയും, വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലും കൂടി ഏകദേശം 17.4 കോടി വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: Kerala Assembly Election 2026: തിരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കം; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; കളത്തിലിറങ്ങുന്നത് കരുത്തർ!

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നായ വോട്ടവകാശത്തിലേക്ക് നിങ്ങൾ ചുവടുവെക്കാൻ പോകുകയാണെന്ന് ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നവരോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധരാണെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

വീഡിയോ കാണാം

Follow Us