AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

VD Satheesan: വില കൂടിയ കാര്‍, വീട്, സ്ഥലം…കോടികളുടെ സ്വര്‍ണവും; വിഡി സതീശന്റെ ആസ്തി വിവരങ്ങളിതാ

Kerala Assembly Election 2026 VD Satheesan's Net Worth: വിഡി സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കുമായി 1.22 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. വിഡിയുടെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണവും ഉള്‍പ്പെടെ 53,82,286 രൂപയുടെയും ഭാര്യയ്ക്ക് 68,45,474 രൂപയുടെയും നിക്ഷേപമുണ്ട്. 64,000 രൂപയാണ് പണമായി അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 9,000 രൂപയുമുണ്ട്.

VD Satheesan: വില കൂടിയ കാര്‍, വീട്, സ്ഥലം…കോടികളുടെ സ്വര്‍ണവും; വിഡി സതീശന്റെ ആസ്തി വിവരങ്ങളിതാ
വിഡി സതീശന്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 24 Mar 2026 | 04:53 PM

കേരള നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഓരോ സ്ഥാനാര്‍ഥിയുടെയും സ്വത്ത് വിവരങ്ങളാണ് അതിന് മുന്നോടിയായി വാര്‍ത്തകളിലിടം പിടിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സ്വത്ത് വിവരങ്ങളില്‍ സംഭവിച്ച ക്രമക്കേടുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ചുള്ള സ്വത്ത് വിവരങ്ങളറിയാം.

വിഡി സതീശന്റെ ആസ്തിയെത്ര?

വിഡി സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കുമായി 1.22 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. വിഡിയുടെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണവും ഉള്‍പ്പെടെ 53,82,286 രൂപയുടെയും ഭാര്യയ്ക്ക് 68,45,474 രൂപയുടെയും നിക്ഷേപമുണ്ട്. 64,000 രൂപയാണ് പണമായി അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 9,000 രൂപയുമുണ്ട്.

35 ഗ്രാം സ്വര്‍ണമാണ് വിഡി സതീശന്റെ കൈവശമുള്ളത്. ഭാര്യയുടെ കയ്യില്‍ 1,128 ഗ്രാം സ്വര്‍ണവുമുണ്ട്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും വിഡിക്ക് സ്വന്തം. അദ്ദേഹത്തിന്റെ മകള്‍ ഉണ്ണിമായയുടെ പേരില്‍ 9,61,000 രൂപയുടെ കാറുണ്ട്. താമസിക്കുന്ന വീടും സ്ഥലങ്ങളുമെല്ലാം ഉള്‍പ്പെടെ 2,42,63,816 രൂപ മൂല്യത്തിലുണ്ട്.

പറവൂരില്‍ 30 സെന്റും ജന്മനാടായ നെട്ടൂരില്‍ 33.5 സെന്റ് സ്ഥലവുമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യയ്ക്ക് കൈമാറി കിട്ടിയത് 1,85,27,520 രൂപ മൂല്യമുള്ള സ്ഥലമാണ്. 24,00,635 രൂപയുടെ കടബാധ്യതയും വിഡി സതീശനുണ്ട്. ഭാര്യയുടെ പേരില്‍ 17,45,000 രൂപയുടെ ബാധ്യതയാണുള്ളത്. 18 കേസുകളും വിഡി സതീശന്റെ പേരില്‍ വിവിധ കോടതികളിലായുണ്ട്.

Also Read: Pinarayi vijayan: “ചെറ്റത്തരം” എന്നാണ് അശ്ലീലമായത്? അങ്ങനെ വിളിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി

വിഡി സതീശന്റെ പത്രിക സ്വീകരിച്ചു

വിഡി സതീശന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രികയില്‍ വരുമാനം കാണിച്ചിട്ടില്ലെന്ന് കാണിച്ച് എല്‍ഡിഎഫും എന്‍ഡിഎയും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പത്രിക വരണാധികാരി തള്ളിയത്. എന്നാല്‍ പിന്നീട് വിഡി സതീശന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പത്രിക സ്വീകരിക്കുകയായിരുന്നു.

Follow Us