AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: സ്ഥാനാർത്ഥികളും‌ അണികളും ശ്രദ്ധിക്കുക… പോസ്റ്റർ പതിയ്ക്കാനും ചട്ടമുണ്ട്, പരാതി കിട്ടിയാൽ നടപടി ഉടനടി

Assembly Elections 2026 Strict Enforcement of Model Code of Conduct: മന്ത്രിമാർ ഔദ്യോഗിക ജോലികളെ പ്രചാരണവുമായി കൂട്ടിക്കലർത്തരുത്. സർക്കാർ വാഹനങ്ങളോ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ഫ്ലൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.

Kerala Assembly Election 2026: സ്ഥാനാർത്ഥികളും‌ അണികളും ശ്രദ്ധിക്കുക… പോസ്റ്റർ പതിയ്ക്കാനും ചട്ടമുണ്ട്, പരാതി കിട്ടിയാൽ നടപടി ഉടനടി
Elections 2026 Strict Enforcement of Model Code of ConductImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 18 Mar 2026 | 02:14 PM

കൊച്ചി: സംസ്ഥാനമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് എത്തിത്തുടങ്ങി. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ശക്തമാക്കി. ഇതനുസരിച്ച് കാണുന്ന എല്ലാ മതിലിലും പോസ്റ്റിലും പോസ്റ്റർ പതിയ്ക്കാനാകില്ല. അതിനു സ്ഥലം ഉടമയുടെ അനുമതി നിർബന്ധമാണ്. കൂടാതെ ഉടമയുടെ അനുമതിയില്ലാതെ വീടുകളിലോ മതിലുകളിലോ കൊടിതോരണങ്ങൾ സ്ഥാപിക്കരുത്. വീടിന് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങ്ങോ പാടില്ല. സർക്കാർ, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പോസ്റ്ററുകളും ബോർഡുകളും നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്.

മന്ത്രിമാർ ഔദ്യോഗിക ജോലികളെ പ്രചാരണവുമായി കൂട്ടിക്കലർത്തരുത്. സർക്കാർ വാഹനങ്ങളോ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല.

ALSO READ:കെ. സുധാകരന്‍ കടുത്ത നിലപാടിലേക്കോ? ഇന്ന് വാര്‍ത്താ സമ്മേളനം; കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഉടന്‍

ചട്ടലംഘനം സംബന്ധിച്ച പരാതികളിൽ 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ഫ്ലൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഇനി യോ​ഗങ്ങളും മറ്റും നടത്താനുമുണ്ട് പ്രത്യേക ചട്ടം. യോഗങ്ങളും ഘോഷയാത്രകളും നടത്തും മുമ്പ് പോലീസിനെ മുൻകൂട്ടി അറിയിക്കണം. മൈതാനങ്ങൾക്കും ഹെലിപാഡുകൾക്കുമായി സുവിധ പോർട്ടൽ വഴി അപേക്ഷിക്കണം എന്നാണ് നിർദ്ദേശം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും അനുമതി നൽകുക.

സി-വിജിൽ ആപ്പും ഹെൽപ്പ് ലൈനും

പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സി-വിജിൽ ആപ്പ് ഉപയോഗിക്കാം. കൂടാതെ, 1950 എന്ന നമ്പറിൽ കോൾ സെൻ്റർ വഴിയും പരാതികൾ അറിയിക്കാം. ജില്ലാ ഇലക്ഷൻ ഓഫീസർക്കോ റിട്ടേണിങ് ഓഫീസർമാർക്കോ നേരിട്ടും പരാതി നൽകാവുന്നതാണ്.

Follow Us