First Onam Uthradam 2026: ഇന്ന് ഒന്നാം ഓണം; ഉത്രാടപ്പാച്ചിലിന്റെ ആരവത്തില്‍ നാടും നഗരവും; മഹാബലിയെ വരവേല്‍ക്കാന്‍ മലയാളിയൊരുങ്ങി
Understanding Kerala’s Grand First Onam Uthradam: വീടുകളില്‍ ഓണപ്പൂക്കളം വലുതാകുന്നു, അടുക്കളകളില്‍ പച്ചക്കറികള്‍ അരിയുന്ന ശബ്ദം മുറുകുന്നു, തെരുവുകളില്‍ വിപണിയുടെ പൂരം തന്നെ അരങ്ങേറുന്നു! മലയാളിക്ക് എപ്പോഴും പ്രത്യേക 'വൈബാ'ണ് ഉത്രാടനാള്‍ സമ്മാനിക്കുന്നത്. മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ കേരളക്കരയില്‍ കാല്‍കുത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദിനം.
വീടുകളില്‍ ഓണപ്പൂക്കളം വലുതാകുന്നു, അടുക്കളകളില്‍ പച്ചക്കറികള്‍ അരിയുന്ന ശബ്ദം മുറുകുന്നു, തെരുവുകളില്‍ വിപണിയുടെ പൂരം തന്നെ അരങ്ങേറുന്നു! മലയാളിക്ക് എപ്പോഴും പ്രത്യേക ‘വൈബാ’ണ് ഉത്രാടനാള്‍ സമ്മാനിക്കുന്നത്. മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ കേരളക്കരയില്‍ കാല്‍കുത്തുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒന്നാം ഓണദിനം, മലയാളിയുടെ ഒത്തുച്ചേരലിന്റെയും, ഉത്രാടപ്പാച്ചിലിന്റെയും ദിനം കൂടിയാണ്. പത്തുനാള്‍ നീളുന്ന ആഘോഷങ്ങളുടെ ക്ലൈമാക്‌സിലേക്ക് മലയാളനാട് കടക്കുകയാണ്. മഹാബലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുപോലെ ഒരുങ്ങുന്ന ഈ ഉത്രാടനാളില്‍, ആഘോഷങ്ങളുടെ യഥാര്‍ത്ഥ വര്‍ണ്ണപ്പകിട്ടിലേക്ക് ഒന്ന് കണ്ണോടിക്കാം. ഓണാഘോഷത്തിന്റെ ഒമ്പതാം നാളും നാലുനാള്‍ നീളുന്ന പ്രധാന ആഘോഷങ്ങളുടെ തുടക്കവുമാണ് ‘ഒന്നാം ഓണം’.
ഉത്രാടനാളിലാണ് മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ കേരളക്കരയിലെത്തുന്നത് എന്നാണ് ഐതിഹ്യവും വിശ്വാസവും. മലയാളിക്ക് ഉത്രാടം എന്നത് കേവലം ഒരു നക്ഷത്രമല്ല, മറിച്ച് പ്രതീക്ഷകളുടെയും, സന്തോഷത്തിന്റെയും ഒത്തുച്ചേരലിന്റെ ദിവസം കൂടിയാണ്. കാര്‍ഷിക സമൃദ്ധിയുടെയും പങ്കുവെക്കലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ഈ ദിവസം മുന്നോട്ടുവെക്കുന്നത്.
ഉത്രാടപ്പാച്ചിലിലേക്ക് മലയാളി
ഓണാഘോഷത്തിന്റെ ഏറ്റവും ജീവസ്സുറ്റ ചിത്രം ‘ഉത്രാടപ്പാച്ചി’ലാണ്. തിരുവോണദിനത്തില്‍ വീടുകളില്‍ സദ്യയൊരുക്കാനും ആഘോഷിക്കാനും ആവശ്യമായ വസ്തുക്കളും വിഭവങ്ങളും മലയാളി വാങ്ങിക്കൂട്ടുന്നത് ഈ ദിവസമാണ്.
അതുകൊണ്ട് തന്നെ വിപണിയിലും, നിരത്തുകളിലും ഇന്ന് തിരക്ക് വര്‍ധിക്കും. കച്ചടവടക്കാര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ദിനം കൂടിയാണ് ഉത്രാടപ്പാച്ചില്‍. പച്ചക്കറികള്‍, പൂക്കള്‍, പുതുവസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ഇന്ന് വിപണിയില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടും. ‘ഉത്രാടമുച്ച കഴിഞ്ഞാല്‍ വെപ്രാളം’ എന്നാണ് പഴമൊഴി.
സദ്യക്കുള്ള മുന്നൊരുക്കങ്ങള്‍
തിരുവോണസദ്യക്കുള്ള മുന്നൊരുക്കങ്ങള്‍ മലയാളി ഇന്ന് തന്നെ ആരംഭിക്കും. സദ്യയിലെ വിഭവങ്ങളും പച്ചക്കറികള്‍ അരിഞ്ഞുവെക്കുന്നതും, ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങിയവ തയ്യാറാക്കുന്നതും ഉത്രാടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്രാടനാള്‍ പരമ്പരാഗത കലാപരിപാടികള്‍ക്ക് കൂടി തുടക്കമിടുന്നു. ‘ഓണം തുള്ളല്‍’ പോലുള്ള കലകള്‍ തുടങ്ങുന്നതും ഉത്രാടനാളിലാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലും ഇന്ന് തിരക്ക് വര്‍ധിക്കും.
Also Read: Onam 2026 Uthradam: ഉത്രാടം നാളിലെ പൂക്കളം ഇങ്ങനെ വേണം!
പൂക്കളം വലുതാകും
അത്തം മുതല്‍ ഇടുന്ന പൂക്കളം അതിന്റെ ഏറ്റവും വലിയ രൂപത്തിലേക്ക് മാറുന്നത് ഒന്നാം ഓണത്തിനാണ്. ഒമ്പത് വട്ടങ്ങളില്‍ വിവിധ തരം പൂക്കള്‍ കൊണ്ട് അലങ്കരിക്കും. അത്തം മുതല്‍ പകര്‍ന്നുപോന്ന ചെറിയ ഡിസൈനുകളില്‍ നിന്ന് മാറി, കൂടുതല്‍ വര്‍ണ്ണാഭമായ പൂക്കള്‍ ഉപയോഗിച്ച് വലിയ പൂക്കളമൊരുക്കും.
നേരാം ഉത്രാടദിന ആശംസകള്‍
- ഒന്നാം ഓണത്തിന് പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കാന്‍ കഴിയുന്ന ചില ആശംസകള്‍:
- മനസില്‍ സന്തോഷത്തിന്റെ പൂക്കളം വിരിയട്ടെ. മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ ഐശ്വര്യപൂര്‍ണ്ണമായ ഉത്രാടദിനാശംസകള്‍ നേരുന്നു.
- ഉത്രാടപ്പാച്ചിലിന്റെ തിരക്കുകള്‍ക്കിടയില്‍ മനസില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൂവിളികള്‍ ഉയരട്ടെ. എല്ലാവര്‍ക്കും ആശംസകള്‍
- ഹൃദയം നിറഞ്ഞ ഒന്നാം ഓണം/ഉത്രാടദിനാശംസകള്‍
- ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ലൊരു ഉത്രാടദിനം ആശംസിക്കുന്നു
English Summary
Uthradam marks the first day of major Onam celebrations in Kerala. People rush to markets for last-minute shopping during the famous Uthrada Pachil. Families prepare grand feasts and intricate flower carpets to welcome their beloved king Mahabali.