AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌

Kerala Congress M Candidates List: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി പാലായില്‍ മത്സരിക്കും. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ ജനവിധി തേടും. അഞ്ച് എംഎല്‍എമാരും സിറ്റിങ് സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് വിട്ട ബിജു ചിറയത്താണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി.

Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
ജോസ് കെ മാണിയും റോഷി അഗസ്റ്റിനുംImage Credit source: Facebook
Jayadevan AM
Jayadevan AM | Updated On: 19 Mar 2026 | 07:12 AM

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കും. ജോസിന്റെ ഭാര്യ നിഷ പാലായില്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനോട് ജോസ് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും സിറ്റിങ് സീറ്റുകളില്‍ ജനവിധി തേടും.

മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ ജനവിധി തേടും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അദ്ദേഹത്തിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയിലും, മറ്റ് എംഎല്‍എമാരായ അഡ്വ. ജോബ് മൈക്കിള്‍ ചങ്ങനാശേരിയിലും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പൂഞ്ഞാറിലും, പ്രമോദ് നാരായണന്‍ റാന്നിയിലും മത്സരിക്കും.

Also Read: Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

കോണ്‍ഗ്രസ് വിട്ട ബിജു ചിറയത്താണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി. ഇന്ന് രാവിലെയാണ് നഗരസഭാ കൗണ്‍സിലറായ ബിജു രാജിവെച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സാബു കെ ജേക്കബ് പിറവത്ത് ജനവിധി തേടും. മാത്യു കുന്നപ്പള്ളിയാണ് ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥി. കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മിയും, പെരുമ്പാവൂരില്‍ ബേസില്‍ പോളും, തൊടുപുഴയില്‍ സിറിയക് ചാഴികാടനും മത്സരിക്കും.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍

1. പാലാ: ജോസ് കെ മാണി
2. ഇടുക്കി: റോഷി അഗസ്റ്റിൻ
3. കാഞ്ഞിരപ്പള്ളി: ഡോ. എന്‍. ജയരാജ്
4. ചങ്ങനാശേരി: അഡ്വ. ജോബ്. മൈക്കിള്‍
5. പൂഞ്ഞാര്‍: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
6. ചാലക്കുടി: അഡ്വ. ബിജു ചിറയത്ത്
7. റാന്നി: പ്രമോദ് നാരായണന്‍
8. തൊടുപുഴ: സിറിയക് ചാഴികാടന്‍
9. കടുത്തുരുത്തി: നിര്‍മ്മല ജിമ്മി
10. പിറവം: സാബു കെ ജേക്കബ്
11. പെരുമ്പാവൂര്‍: ബേസില്‍ പോള്‍
12. ഇരിക്കൂര്‍: മാത്യു കുന്നപ്പള്ളി

Follow Us